(moviemax.in) മലയാള ചലച്ചിത്ര നടൻ വിഷ്ണു ഗോവിന്ദൻ വിവാഹിതനായി. അഞ്ജലി ഗീതയാണ് വധു. ചേർത്തല സബ് രജിസ്ട്രാർ ഓഫീസിൽ വച്ച് ആയിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. അഞ്ജലിയും വിഷ്ണുവും വിവാഹ ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്.
വിവാഹ ഫോട്ടോകള്‍ പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് പ്രിയ താരം വിഷ്ണുവിനും അഞ്ജലിക്കും ആശംസകള്‍ അറിയിച്ചു കൊണ്ട് രംഗത്ത് എത്തിയത്. ടൊവിനോ തോമസ്, നീരജ് മാധവ്, അനുമോൾ, അശ്വിൻ കുമാർ, ഗണപതി തുടങ്ങി താരങ്ങളും നവദമ്പതികള്‍ക്ക് ആശംസകള്‍ നേര്‍ന്നിട്ടുണ്ട്.
'വെറും സ്നേഹം, കലഹങ്ങളൊന്നുമില്ല-രണ്ട് ഹൃദയങ്ങൾ, ഒരു ഒപ്പ്, ഒപ്പം മാതാപിതാക്കളും അരികിൽ' എന്നാണ് വിവാഹ വീഡിയോയ്ക്ക് ഒപ്പം ഇരുവരും കുറിച്ചിരുന്നത്.
Malayalam film actor Vishnu Govindan got married.