നിവിൻ -ലിസ്റ്റിൻ വിഷയത്തിൽ സ്ക്രീൻ ഷോട്ട് പ്രചരിക്കുന്നു, 'ബേബി ​ഗേൾ' ചിത്രത്തിന്റെ ഷൂട്ടിംഗിൽ സംഭവിച്ചത്!

നിവിൻ -ലിസ്റ്റിൻ വിഷയത്തിൽ സ്ക്രീൻ ഷോട്ട് പ്രചരിക്കുന്നു, 'ബേബി ​ഗേൾ' ചിത്രത്തിന്റെ ഷൂട്ടിംഗിൽ സംഭവിച്ചത്!
May 3, 2025 08:05 PM | By Jain Rosviya

(moviemax.in) മലയാള സിനിമയിലെ ഒരു പ്രമുഖ നടൻ വലിയ തെറ്റിലേക്ക് തിരി കൊളുത്തിയിട്ടുണ്ട്. വലിയ മാലപ്പടക്കത്തിനാണ് തിരി കാെളുത്തിയത്, അത് വേണ്ടായിരുന്നു. ഈ നടൻ ചെയ്തത് വലിയ തെറ്റാണെന്ന നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫന്റെ  ആരോപണം വലിയ  ചർച്ചയായിട്ടുണ്ട്.

ലിസ്റ്റിൻ പരാമർശിച്ച നടൻ നിവിൻ പോളിയാണെന്ന വാദം ശക്തമാണ്. ലിസ്റ്റിൻ നിർമ്മിക്കുന്ന ബേബി ​ഗേൾ എന്ന ചിത്രത്തിൽ നിവിൻ പോളിയാണ് നായകൻ. ഇത്തരമൊരു പ്രസ്താവന അഭ്യൂഹങ്ങൾ പ്രചരിക്കാൻ മാത്രമേ ഉപകരിക്കൂയെന്നും ലിസ്റ്റിൻ പേര് പറയുകയോ അല്ലെങ്കിൽ നടനുമായി സംസാരിച്ച് ഈ പ്രശ്നം പരിഹരിക്കുകയോ ചെയ്യണമായിരുന്നെന്നാണ് അഭിപ്രായങ്ങൾ. 

ഈ സിനിമയുടെ ഷൂട്ട് തീരുന്നതിന് മുമ്പ് നിവിൻ മറ്റൊരു സിനിമയുടെ ഷൂട്ടിന് ജോയിൻ ചെയ്തതാണ് ലിസ്റ്റിനെ ചൊടിപ്പിച്ചതെന്നാണ് റിപ്പോർട്ടുകൾ. നിവിൻ പോളിയോ ലിസ്റ്റിൻ സ്റ്റീഫനോ ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല. ഇതിനിടെ റെഡിറ്റിൽ നിവിൻ പോളിയുടെ അടുത്ത വൃത്തങ്ങളുടെ പ്രതികരണമെന്ന് പറഞ്ഞ് മെസേജ് സ്ക്രീൻ ഷോട്ട് പ്രചരിക്കുന്നുണ്ട്. നിവിൻ പോളിയുടെ ഭാ​ഗത്ത് തെറ്റില്ലെന്നാണ് ഇതിൽ പറയുന്നത്.

'ബേബി ​ഗേൾ എന്ന മൂവിയുടെ തിരുവനന്തപുരത്തെ നമ്മുടെ ഷൂട്ട് കഴിഞ്ഞു. ഞങ്ങളില്ലാതെ അവർക്ക് കുറച്ച് ഷൂട്ട് തീർക്കാനുണ്ടായിരുന്നു. ബാലൻസ് ഷൂട്ട് കൊച്ചിയിൽ ഈ ആഴ്ച ആയിരുന്നു. അതിനാൽ ഞങ്ങൾക്ക് ​ഗ്യാപ്പ് ഉണ്ടായിരുന്നു. അതുകൊണ്ട് മൂന്ന് ദിവസത്തേക്ക് അഖിൽ സത്യന്റെ പടത്തിൽ ജോയിൻ ചെയ്തു. ഇപ്പോൾ ബേബി ​ഗേൾ അല്ലാതെ നിവിൻ പോളിക്ക് വേറെ ഷൂട്ടിം​ഗില്ല. അല്ലാതെ ഈ പറയുന്ന കഥകളൊക്കെ വെറുതെ ആണ്,' പ്രചരിക്കുന്ന മെസേജിങ്ങനെ.

സ്ക്രീൻ ഷോട്ട് വെെറലായതോടെ നിരവധി പേർ കമന്റുമായി രം​ഗത്ത് വന്നിട്ടുണ്ട്. ‌മലയാള സിനിമാ രം​ഗത്ത് ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്ന മറ്റൊരു തരത്തിലുള്ള മാർക്കറ്റിം​ഗ് തന്ത്രമായിരിക്കും ഇതെന്നും അഭിപ്രായങ്ങളുണ്ട്. പ്രശ്നമുണ്ടെന്ന് 'എനിക്ക് തോന്നുന്നില്ല. ഒരു സിനിമ റിലീസ് ചെയ്യുമ്പോൾ ഇത് സാധാരണ സംഭവമായിരിക്കുന്നു. വിൻസി, ഷെെൻ പ്രശ്നത്തിൽ മാത്രമാണ് പേര് പറഞ്ഞത്. ഇത്തരം കാര്യങ്ങൾ ആദ്യമായാണ് സംഭവിക്കുന്നതെന്ന് ചിന്തിക്കാൻ മാത്രം മണ്ടൻമാരല്ല ഞങ്ങൾ'

'ഒരുപാട് തവണ ഷൂട്ടിം​ഗുകൾ വെെകൽ, പ്രതിഫലം ലഭിക്കാതിരിക്കൽ, ബോക്സ് ഓഫീസ് പരാജയങ്ങൾ എന്നിവ മലയാള സിനിമാ രം​ഗത്തുണ്ടായിട്ടുണ്ട്. പ്രൊമോഷനുകളിൽ ചെറിയ പ്രസ്താവന നടത്താനുള്ള കോപ്പി പേസ്റ്റ് ടെംപ്ലേറ്റ് പോലെയായി "കൂടുതൽ വിശദീകരിക്കാൻ താൽപര്യമില്ല, അത് പ്രശ്നങ്ങളുണ്ടാക്കും" എന്ന വാചകം മാറിയിരിക്കുന്നു,' റെഡിറ്റിൽ വന്ന കമന്റിൽ പറയുന്നതിങ്ങനെ.

ലിസ്റ്റിൻ സ്റ്റീഫൻ വിഷയത്തിൽ ഇനി വ്യക്തത വരുത്താനിടയുണ്ടെന്ന് അഭിപ്രായങ്ങളുണ്ട്. നിവിൻ പോളിയെ ലിസ്റ്റിൻ സ്റ്റീഫൻ ഇൻസ്റ്റ​ഗ്രാമിൽ അൺഫോളോ ചെയ്തിട്ടുണ്ട്. കരിയറിൽ ശക്തമായ തിരിച്ച് വരവിനുള്ള ശ്രമത്തിലാണ് നിവിൻ പോളി. കഴിഞ്ഞ ദിവസം നൽകിയ അഭിമുഖത്തിൽ അഭിനേതാക്കളുടെ അമിതപ്രതിഫലത്തിനെതിരെ ലിസ്റ്റിൻ സംസാരിച്ചിരുന്നു. ജനങ്ങൾ കാണിക്കുന്ന സ്നേഹം വെച്ച് നിർമാതാക്കളെ താരങ്ങൾ മുതലെടുക്കുകയാണെന്നും പലരുടെയും ആവശ്യങ്ങൾ അം​ഗീകരിക്കാൻ പറ്റുന്നതല്ലെന്നും ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞു.



producer listin stephen allegation screenshot nivinpauly

Next TV

Related Stories
നടൻ വിഷ്ണു ഗോവിന്ദൻ വിവാഹിതനായി

May 4, 2025 10:18 AM

നടൻ വിഷ്ണു ഗോവിന്ദൻ വിവാഹിതനായി

നടൻ വിഷ്ണു ഗോവിന്ദൻ...

Read More >>
ഡോറില്‍ കയറി നില്‍ക്കവേ തിരക്കിനിടയില്‍ മഞ്ജുവിന്റെ ദേഹത്ത് നുള്ളി! വേദനിപ്പിച്ചിട്ടും ചിരിച്ച മുഖത്തോടെ നടി

May 3, 2025 07:28 PM

ഡോറില്‍ കയറി നില്‍ക്കവേ തിരക്കിനിടയില്‍ മഞ്ജുവിന്റെ ദേഹത്ത് നുള്ളി! വേദനിപ്പിച്ചിട്ടും ചിരിച്ച മുഖത്തോടെ നടി

ആരാധകരുടെ സ്‌നേഹം അതിര് വിട്ടതോടെ മഞ്ജു വാര്യർക്ക് നേരിടേണ്ടി വന്ന ദുരനുഭവം...

Read More >>
'കല്യാണത്തിന് വേണ്ടി കട്ടിലും ബെഡും പോലും വാങ്ങി! രാഹുലിനെ വേറൊരു കല്യാണം കഴിപ്പിക്കും'; സുബിയുടെ അമ്മ

May 3, 2025 04:16 PM

'കല്യാണത്തിന് വേണ്ടി കട്ടിലും ബെഡും പോലും വാങ്ങി! രാഹുലിനെ വേറൊരു കല്യാണം കഴിപ്പിക്കും'; സുബിയുടെ അമ്മ

സുബിസുരേഷിന്റെ അമ്മ വീണ്ടും വിവാഹാലോചനകളെക്കുറിച്ച് പറയുന്നു...

Read More >>
ആദ്യ ബന്ധം പിരിയും മുമ്പേ പറഞ്ഞു, രണ്ടാം വിവാഹത്തിലും പ്രശ്നങ്ങൾ, ജോലിക്കാരി രം​ഗത്ത് വന്നു; ശ്രുതിയുടെ ജീവിതം

May 3, 2025 03:05 PM

ആദ്യ ബന്ധം പിരിയും മുമ്പേ പറഞ്ഞു, രണ്ടാം വിവാഹത്തിലും പ്രശ്നങ്ങൾ, ജോലിക്കാരി രം​ഗത്ത് വന്നു; ശ്രുതിയുടെ ജീവിതം

കൊട്ടാരം വീട്ടിലെ അപ്പൂട്ടൻ ശ്രുതി ജീവിതവും കരിയറും , നടി രണ്ടുതവണ...

Read More >>
Top Stories










News Roundup