(moviemax.in) വിവാഹിതയായതോടെ സിനിമയിൽ നിന്നും ഇടവേളയെടുത്ത് പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ച് വന്ന നായിക നടിമാരില്‍ ഒരാളാണ് മലയാള സിനിമയിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന വിശേഷണം സ്വന്തമാക്കിയ മഞ്ജു വാര്യർ. ഇപ്പോൾ മലയാളത്തില്‍ മാത്രമല്ല തമിഴിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ നടിയ്ക്ക് സാധിച്ചു.
മാത്രമല്ല ഈ കാലയളവില്‍ ഒത്തിരി ആരാധകരെ നേടിയെടുക്കാനും മഞ്ജുവിന് കഴിഞ്ഞു. പക്ഷേ ആരാധകരുടെ സ്‌നേഹം അതിര് വിട്ടതോടെ നടിയ്ക്ക് നേരിടേണ്ടി വന്നത് വലിയൊരു ദുരനുഭവമായിരുന്നു. അത്തരമൊരു വീഡിയോയാണ് ഇപ്പോള്‍ വൈറലാവുന്നത്.
സിനിമയില്‍ അഭിനയിക്കുന്നതിനൊപ്പം ഉദ്ഘാടന ചടങ്ങിലും മഞ്ജു വാര്യര്‍ പങ്കെടുക്കാറുണ്ട്. അത്തരത്തില്‍ കഴിഞ്ഞ ആഴ്ച കോഴിക്കോട് വെച്ച് മൈജിയുടെ പുതിയ ഷോറൂം ഉദ്ഘാടനത്തിനും മഞ്ജു എത്തി. ഇതുവരെ കാണാത്ത രീതിയില്‍ വളരെ വ്യത്യസ്തമായ ലുക്കിലായിരുന്നു നടി വന്നത്. മാത്രമല്ല ഒറ്റ നോട്ടം കൊണ്ട് തന്നെ ആരാധകരുടെ ഇഷ്ടം നേടിയെടുക്കാനും മഞ്ജുവിന് സാധിച്ചു.
നൂറുക്കണക്കിന് ആളുകളാണ് മഞ്ജു വാര്യരെ അടുത്ത് നിന്ന് കാണുവാനായി ചുറ്റും കൂടിയത്. അങ്ങനെ ആരാധകരെ അഭിവാദ്യം ചെയ്ത് കാറിന്റെ ഡോറില്‍ കയറി നില്‍ക്കവേ മഞ്ജു വാര്യരുടെ ദേഹത്ത് സ്പര്‍ശിച്ച് കൊണ്ടുള്ള അതിക്രമവും നടന്നു. ആരാധകര്‍ക്കിടയിലേക്ക് ഇറങ്ങി വന്ന നടി എല്ലാവരെയും കൈ വീശി കാണിക്കുന്നതിനിടെയാണ് ഒരു കൈ നടിയുടെ ശരീരത്തിലേക്ക് വരികയും വയറില്‍ നുള്ളുന്നതും. വീഡിയോയില്‍ കാണുന്നത് പ്രകാരം നടിയുടെ ശരീരത്തിനെ വേദനിപ്പിക്കുന്ന തരത്തിലുള്ള പ്രവൃത്തിയായിരുന്നു ആരാധകരില്‍ നിന്നുമുണ്ടായത്.
ചുറ്റുമുണ്ടായിരുന്ന സുരക്ഷ ജീവനക്കാര്‍ക്ക് പോലും തടയാന്‍ സാധിക്കുന്നതിന് മുന്‍പ് ഈ സംഭവം നടക്കുകയും ചെയ്തു. താന്‍ ആളുകളില്‍ നിന്നും ആക്രമിക്കപ്പെട്ടെങ്കിലും ചിരിച്ച മുഖത്തോട് കൂടി തന്നെയാണ് നടി ഇതിനെ സ്വീകരിച്ചത്. എന്നാല്‍ മഞ്ജു വാര്യരെ പോലെ ഇത്രയും വലിയൊരു നടിയ്ക്ക് സംഭവിച്ച ആക്രമണം ഒട്ടും അംഗീകരിക്കാന്‍ കഴിയാത്തത് ആണെന്നാണ് ആരാധകരും പറയുന്നത്.
വീഡിയോയില്‍ നടിയുടെ ചുറ്റിനുമുള്ളത് പുരുഷന്മാര്‍ ആയതിനാല്‍ അവരിലാരോ ആയിരിക്കും ഈ പ്രവൃത്തി ചെയ്തതെന്ന തരത്തിലും പ്രചരണമുണ്ടായി. എന്നാല്‍ വീഡിയോയിലുള്ള കൈകള്‍ കാണുമ്പോഴും ഇതേതോ പെണ്‍കുട്ടിയാണെന്ന സൂചനയുണ്ട്. മാത്രമല്ല ഇത്തരമൊരു ആക്രമണം സംഭവിച്ചിട്ടും യാതൊരു കുഴപ്പവുമില്ലെന്ന രീതിയിലാണ് മഞ്ജുവിന്റെ മുഖഭാവത്തില്‍ നിന്നും വ്യക്തമാവുന്നത്.
തെറ്റായ രീതിയില്‍ ഈ വീഡിയോ പ്രചരിപ്പിക്കപ്പെടേണ്ടതില്ലെന്ന് പറഞ്ഞാലും സംഭവിച്ചത് ശരിയായ കാര്യമല്ല. ആണായാലും പെണ്ണായാലും മറ്റൊരാളുടെ ശരീരത്തെ വേദനിപ്പിക്കുന്ന രീതിയില്‍ കടന്നാക്രമിക്കുന്നത് ഏറ്റവും ഹീനമായ പ്രവൃത്തിയാണ്. ചോരയും മാംസവുമുള്ള മനുഷ്യന്മാര്‍ തന്നെയാണ് അവരും... മഞ്ജുവിനുണ്ടായ ദുരനുഭവം ഞെട്ടിക്കുന്നതാണ് എന്നിങ്ങനെ നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്.
manjuwarrier mobbed by fans inaguration ceremony