'കല്യാണത്തിന് വേണ്ടി കട്ടിലും ബെഡും പോലും വാങ്ങി! രാഹുലിനെ വേറൊരു കല്യാണം കഴിപ്പിക്കും'; സുബിയുടെ അമ്മ

'കല്യാണത്തിന് വേണ്ടി കട്ടിലും ബെഡും പോലും വാങ്ങി! രാഹുലിനെ വേറൊരു കല്യാണം കഴിപ്പിക്കും'; സുബിയുടെ അമ്മ
May 3, 2025 04:16 PM | By Athira V

(moviemax.in ) നടിയും മിമിക്രി താരവുമായ സുബി സുരേഷിന്റെ വിയോഗമുണ്ടാക്കിയ വേദനയിലാണ് ഇന്നും നടിയുടെ കുടുംബം. കരള്‍ രോഗബാധിതയായി ചികിത്സയിലിരിക്കെയായിരുന്നു സുബി മരണപ്പെടുന്നത്. സുബിയ്ക്ക് അങ്ങനൊരു അസുഖമുണ്ടെന്ന് പോലും അതുവരെ അധികമാര്‍ക്കും അറിയാത്തത് കൊണ്ട് തന്നെ അതൊരു ഷോക്കിംഗ് ന്യൂസായി മാറി.

മാത്രമല്ല മരിക്കുന്നതിന് കുറച്ച് ദിവസം മുന്‍പ് സുബി വിവാഹിതയാവാന്‍ ഒരുങ്ങുകയാണെന്ന കാര്യവും പുറത്ത് പറഞ്ഞിരുന്നു. പ്രതിaശ്രുത വരനായ രാഹുലിനെ പുറംലോകത്തിന് പരിചയപ്പെടുത്തുകയും ചെയ്തു. അങ്ങനെ വിവാഹത്തിനുള്ള മുന്നൊരുക്കങ്ങളൊക്കെ നടത്തി വരുന്നതിനിടയിലാണ് അപ്രതീക്ഷിതമായ വിയോഗമുണ്ടാവുന്നത്. ഇപ്പോഴിതാ സുബിയുടെ അവസാന നാളുകളെ കുറിച്ചും രാഹുലിനെ കുറിച്ചും വണ്‍ 2 ടോക്‌സ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ തുറന്ന് സംസാരിക്കുകയാണ് സുബിയുടെ അമ്മ.

രാഹുലുമായി ഇപ്പോഴും കോണ്‍ടാക്ടുണ്ട്. എപ്പോഴും വരികയും കാര്യങ്ങള്‍ അന്വേഷിക്കുകയുമൊക്കെ ചെയ്യാറുണ്ട്. കഴിഞ്ഞ രണ്ട് മൂന്ന് മാസമായിട്ട് മാത്രമാണ് അദ്ദേഹം കുറച്ച് തിരക്കുകളിലായി പോയത്. രാഹുലിനെ വേറൊരു വിവാഹം കഴിപ്പിക്കാന്‍ ഞങ്ങളിപ്പോഴും നോക്കി കൊണ്ടിരിക്കുകയാണ്. കാണുന്നവരോടൊക്കെ ഞാന്‍ ചോദിക്കുന്നുണ്ട്. അതിന് സന്നദ്ധയായി ഏതെങ്കിലും പെണ്‍കുട്ടി വരികയാണെങ്കില്‍ തീര്‍ച്ചയായിട്ടും കഴിപ്പിക്കും. ഞങ്ങള്‍ പറഞ്ഞാല്‍ അവന്‍ ചെയ്തിരിക്കും.

അവന് ജീവിക്കാനുള്ള എല്ലാമുണ്ട്. ഇവിടെ വന്നപ്പോഴും അവന്‍ പറഞ്ഞത് എനിക്ക് നിങ്ങളുടെ വീടും കാര്യങ്ങളുമൊന്നും വേണ്ട. എന്റെ അമ്മയുമായി സുബി യോജിച്ച് പോകാന്‍ സാധ്യത കുറവാണ്. അതുകൊണ്ട് അവള്‍ ഇവിടെ തന്നെ നിന്നോട്ടെ, താന്‍ ദിവസവും പോയി വരാമെന്നായിരുന്നു. പത്ത് മിനുറ്റ് ദൂരമേ വീടുകള്‍ തമ്മിലുള്ളു. കല്യാണം കഴിഞ്ഞ് പോയെനെ, എല്ലാം ഒരുക്കി കൊണ്ടിരിക്കുകയായിരുന്നു. ഇവിടെ കിടക്കുന്ന കട്ടിലും ബെഡ്ഡും പോലും വിവാഹത്തിന്റെ ഒരുക്കത്തിന് മുന്‍പായി വാങ്ങിയതാണ്. അത്തരത്തിലുള്ള ഒരുക്കങ്ങളൊക്കെ നടന്ന് കൊണ്ടിരിക്കുകയായിരുന്നു.

സുബി നല്ലോണം ശ്രദ്ധിച്ചിരുന്നെങ്കില്‍ അവളുടെ ജീവന്‍ പോവില്ലായിരുന്നു. എന്ത് വേണമെങ്കിലും ഭക്ഷണം ഉണ്ടാക്കി കൊണ്ട് കൊടുക്കുമായിരുന്നു. അതെടുത്ത് കഴിച്ചാല്‍ അല്ലേ കാര്യമുള്ളു. പക്ഷേ അവള്‍ കഴിക്കില്ല. തലേന്ന് കൊണ്ട് വരുന്ന ഭക്ഷണം ചീഞ്ഞ് പിറ്റേന്ന് എടുത്ത് കളയുന്നതാണ് അവളുടെ പരിപാടി.

ആശുപത്രിയില്‍ അഡ്മിറ്റ് ആകുന്നതിന് ഒരു മാസം മുന്‍പേ സുബിയുടെ ഫുള്‍ ബോഡി ചെക്കപ്പ് ചെയ്തിരുന്നു. അന്ന് ലിവറിനോ മറ്റോ യാതൊരു കുഴപ്പങ്ങളും ഇല്ലായിരുന്നു. രണ്ട് തവണ കൊറോണ വന്നതോടെ ശ്വാസകോശത്തില്‍ ബുദ്ധിമുട്ടുകളുണ്ടായി. ഒരു ദിവസം ഷൂട്ടിന്റെ ഇടയില്‍ ആള് വീണ് പോയി. പിന്നെ ഫ്‌ളൈറ്റില്‍ വെച്ചും ശ്വാസംമുട്ട് വന്നു. ബാഗില്‍ നിന്നും സ്‌പ്രെ എടുക്കാന്‍ സുബി ആംഗ്യം കാണിച്ചെങ്കിലും അതെന്താണെന്ന് രാഹുലിന് മനസിലാക്കാന്‍ സാധിച്ചില്ല. ആശുപത്രിക്കാരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.

കരള്‍ മാറ്റി വെക്കാനുള്ള എല്ലാം റെഡിയായിരുന്നു. മൂന്ന് ദിവസം കൊണ്ട് പേപ്പറുകള്‍ എല്ലാം റെഡിയാക്കി. സുരേഷ് ഗോപി, ഹൈബി ഈഡന്‍ തുടങ്ങി ഒത്തിരിയാളുകള്‍ സഹായിച്ചു. ഓപ്പറേഷന് വേണ്ടി തയ്യാറെടുപ്പുകളെല്ലാം നടത്തിയപ്പോഴാണ് ഹാര്‍ട്ടിന്റെ പ്രഷര്‍ കൂടിയത്. ഇതോടെ ഉടനെ സര്‍ജറി ചെയ്യാന്‍ പറ്റില്ലെന്നായി. ആ കണ്ടീഷനില്‍ ചെയ്യാന്‍ പറ്റില്ലായിരുന്നു. പക്ഷേ അന്ന് രാത്രി ആള് പോയി. അന്ന് രാവിലെ പതിനൊന്ന് മണി വരെ ഒരു കുഴപ്പവുമില്ലാതെ സംസാരിച്ചോണ്ട് ഇരുന്ന ആളാണ്.


subisuresh mother again spoke about her marriage planings

Next TV

Related Stories
ദിലീപിനെ കുറിച്ച് ആ വൃദ്ധൻ പ്രവചിച്ചത്!  അന്ന് ആരും മെെൻഡ് ചെയ്തില്ല, പക്ഷെ അത് സംഭവിച്ചു ; നന്ദു

Jul 2, 2025 11:27 AM

ദിലീപിനെ കുറിച്ച് ആ വൃദ്ധൻ പ്രവചിച്ചത്! അന്ന് ആരും മെെൻഡ് ചെയ്തില്ല, പക്ഷെ അത് സംഭവിച്ചു ; നന്ദു

ഒരു വൃദ്ധൻ പ്രവചിച്ച ദിലീപിന്റെ ഭാവി നടൻ നന്ദൂസിന്റെ വാക്കുകൾ...

Read More >>
പറഞ്ഞാൽ ഞാൻ എന്തും ചെയ്യും, രണ്ട് അഫെയറുകൾ ഉണ്ടായിരുന്നു ഇന്റിമേറ്റ് രം​ഗങ്ങൾ ചെയ്യുമ്പോൾ....! ; ശ്വേത മേനോൻ

Jul 2, 2025 10:55 AM

പറഞ്ഞാൽ ഞാൻ എന്തും ചെയ്യും, രണ്ട് അഫെയറുകൾ ഉണ്ടായിരുന്നു ഇന്റിമേറ്റ് രം​ഗങ്ങൾ ചെയ്യുമ്പോൾ....! ; ശ്വേത മേനോൻ

ശ്വേത മേനോൻ തന്റെ വ്യക്തിജീവിതത്തെയും കരിയറിനെയും കുറിച്ച് തുറന്നു...

Read More >>
Top Stories










News Roundup






https://moviemax.in/-