(moviemax.in ) പുലിപ്പല്ല് കേസില്‍ ജാമ്യം ലഭിച്ച റാപ്പർ വേടൻ തന്റെ പുത്തൻ ഗാനത്തിന്റെ ടീസർ പുറത്തിറക്കി. മോണലോവ എന്ന വേടന്റെ ഒരു ഗാനവും ഇന്നലെ പുറത്തിറങ്ങിയിരുന്നു. ‘കരയല്ലെ നെഞ്ചേ കരയല്ലെ നീ… ഇന്നു വീണ് മുറിവ് നാളെ അറിവല്ലേ’ എന്ന വരികളാണ് ടീസറിൽ പുറത്തു വിട്ടിരിക്കുന്നത്.
‘തെരുവിന്റെ മോൻ’ എന്ന് പേരിട്ടിരിക്കുന്ന ഗാനത്തിന്റെ ടീസറിൽ നായയുടെ ചിത്രമുള്ള കോട്ട് ധരിച്ച് ഇരുണ്ട ഇടവഴിയിലൂടെ നടക്കുന്നതായാണ് വേടൻ പ്രത്യക്ഷപ്പെടുന്നത് . 30 മിനിറ്റാണ് ടീസറിന്റെ ദൈർഘ്യം. സൈന മ്യൂസിക് ഇൻഡീ ആണ് മ്യൂസിക് ലേബൽ. വേടന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഗാനത്തിന്റെ ടീസർ റിലീസ് ചെയ്തിരിക്കുന്നത്.
വെറും രണ്ട് ദിവസം കൊണ്ട് 473K ആളുകളാണ് വീഡിയോ കണ്ടത്. "ഒരു വേടൻ പോരിൽ ചത്താൽ ആയിരം ആളായി വീണ്ടും പിറക്കും", ഞാൻ അപ്പോഴേ പറഞ്ഞില്ലേ ഇതൊരു പുതിയ തുടക്കം മാത്രം ആയിരിക്കും, തിരിച്ചു വാ... കുറെ കത്തിക്കാൻ ഉണ്ട്, തെറ്റു തിരുത്തി തിരിച്ചു വാ വേടാ... കോക്ക് പറഞ്ഞത് പോലെ ഞങ്ങളെല്ലാം നീ തെറ്റിലേക്ക് പോകാൻ അഗ്രഹിക്കുന്നവരല്ല...നിൻ്റെ ഉയർച്ച മാത്രം ആഗ്രഹിക്കുന്നവരാണ്, തുടങ്ങി നിരവധി ആരാധകരാണ് വീഡിയോയ്ക്ക് താഴെ കുറിപ്പുമായി എത്തിയിരിക്കുന്നത്.
മോണലോവ എന്ന കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ വേടന്റെ പാട്ടിന് സോഷ്യൽ മീഡിയയിൽ വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. 2.27 മിനിറ്റ് ദൈർഘ്യമുള്ള പാട്ട് തന്റെ ആദ്യത്തെ പ്രേമപ്പാട്ട് എന്നാണ് വേടന്‍ വിശേഷിപ്പിക്കുന്നത്. ഈ പാട്ട് പല വേദികളിലും മുമ്പേ തന്നെ പാടിയിരുന്നു. ഇതിന്റെ പൂർണപതിപ്പാണ് ഇപ്പോൾ പുറത്തിറങ്ങിയത്.
vedan releases teaser new song theruvinte mon