May 3, 2025 12:00 PM

(moviemax.in ) സോഷ്യൽമീഡിയയിലെ വൈറൽ കപ്പിളാണ് ജാസിയും ആഷിയും. ട്രാൻസ്ജെന്ററായ ജാസി ചികിത്സയ്ക്ക് വേണ്ടി കഴിഞ്ഞ കുറച്ച് നാളുകളായി കേരളത്തിലുണ്ട്. വർഷങ്ങളായി അടുത്ത സൗഹൃദമുള്ള ഇരുവരും ഇപ്പോൾ പ്രണയത്തിലാണ്. ചികിത്സകൾ എല്ലാം പൂർത്തിയാക്കി പൂർണ്ണമായും സ്ത്രീയായി മാറിയശേഷം ആഷിക്കൊപ്പം ദുബായിലേക്ക് തിരികെ പോയി ബിസിനസിൽ ശ്രദ്ധിക്കാനാണ് ജാസിയുടെ തീരുമാനം.

ഇരുവരും അടുത്തിടെയാണ് യുട്യൂബ് ചാനൽ ആരംഭിച്ചത്. ഇപ്പോഴിതാ പ്രേക്ഷകരിൽ നിന്നും ലഭിച്ച ഒരുപിടി ചോദ്യങ്ങൾക്കുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് പുതിയ വ്ലോ​ഗിലൂടെ ജാസിയും ആഷിയും. ഞങ്ങളുടെ വ്ലോ​ഗുകൾക്ക് ഒരുപാട് അഭിപ്രായങ്ങൾ വരുന്നുണ്ട്. വിമർശനങ്ങളും നല്ല കമന്റ്സുമെല്ലാം അതിലുണ്ട്.

ചുരുങ്ങിയ കാലത്തിനുള്ളിൽ ഞങ്ങളെ നിങ്ങൾ സ്വീകരിച്ചതിൽ ഒരുപാട് സന്തോഷം. മാസങ്ങൾക്ക് ഉള്ളിൽ നാൽപ്പതിനായിരത്തിന് അടുത്ത് സബ്സ്ക്രൈബേഴ്സുള്ള ചാനലായി നമ്മൾ വളർന്ന് കഴിഞ്ഞു. ഞങ്ങളുടെ ഡേ ഇൻ മൈ ലൈഫ് വീഡിയോകൾ നന്നാവാറുണ്ടെന്നും അഭിപ്രായങ്ങൾ വരാറുണ്ട്. ഇന്നത്തെ വീഡിയോയിൽ നിങ്ങൾ ചോദിച്ച ചില ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളാണ് തരാൻ പോകുന്നത്.


ഒരുപാട് ചോദ്യങ്ങൾ വന്നതിൽ നിന്നും തെരഞ്ഞെടുത്ത നല്ല കുറച്ച് ചോദ്യങ്ങൾക്കാണ് മറുപടി നൽകുന്നതെന്ന് പറഞ്ഞാണ് ഇരുവരും വീഡിയോ ആരംഭിച്ചത്. ദുബായ്ക്ക് ഇനി മടങ്ങിപ്പോകുന്നിലേ എന്നാണ് ഏറ്റവും കൂടുതൽ വന്ന ചോദ്യം. ആഷി അടുത്തിടെ പോയിട്ട് തിരികെ വന്നതാണ്. ദുബായിലേക്ക് ഞങ്ങൾ തിരിച്ച് പോകും. കാരണം ഞങ്ങളുടെ ജോലിയും ബിസിനസുമെല്ലാം അവിടയൊണ്.

പെർഫ്യൂം ഷോപ്പൊക്കെ ഞങ്ങൾക്ക് ഉള്ളതാണ്. കേരളത്തിലേക്ക് ഞാൻ വന്നത് ട്രീറ്റ്മെന്റിന്റെ ഭാ​ഗമായിട്ടാണ്. ഇനി തിരിച്ച് പോകുമ്പോൾ സ്ത്രീ എന്ന രീതിയിലുള്ള പാസ്പോർട്ടുമായി പോകണമെന്നാണ് ആ​ഗ്രഹം. അതിന്റെ ഒരു ​ഗ്യാപ്പാണ്. പിന്നെ നാട്ടിലും ചില തിരക്കുകൾ ഉണ്ട് ജാസി പറഞ്ഞ് തുടങ്ങി. ആദ്യം ആരാണ് ഇഷ്ടം പറഞ്ഞതെന്ന ചോദ്യത്തിന് മറുപടി നൽകിയതും ജാസിയാണ്. ഞാനാണ് ആദ്യം ഇഷ്ടം പറഞ്ഞത്.

ആഷിയോട് ഫോൺ വിളിച്ച് സംസാരിക്കുന്നതിനിടെയാണ് ഇഷ്ടമാണെന്ന് പറഞ്ഞത്. ജീവിതത്തിൽ എന്നെ ഏറ്റവും വിഷമിപ്പിച്ച ഒരു കാര്യം എന്താണെന്ന ചോദ്യത്തിന് ആദ്യം മറുപടി നൽകിയത് ആഷിയായിരുന്നു. ആദ്യം ദുബായിൽ പോയപ്പോൾ നേപ്പാളികൾക്കൊപ്പം റൂമിൽ ഒറ്റപ്പെട്ട് പോയിരുന്നു. ഇം​ഗ്ലീഷ് പോലും തട്ടിമുട്ടി മാത്രമെ ഞാൻ അന്ന് പറയാറുണ്ടായിരുന്നുള്ളു.


അതുകൊണ്ട് തന്നെ നേപ്പാളികളോട് സംസാരിക്കാൻ പോലും കഴിയാതെ അന്ന് വിഷമിച്ചു എന്നാണ് ആഷി പറഞ്ഞത്. ഞങ്ങൾക്ക് രണ്ടുപേർക്കും ഉപ്പയില്ല. അതുകൊണ്ട് തന്നെ ഉപ്പയുടെ മരണം ഞങ്ങളെ രണ്ടുപേരെയും വേദനിപ്പിച്ച സംഭവമാണെന്നാണ് ജാസി പറഞ്ഞത്. രണ്ടുപേരുടേയും കുടുംബാം​ഗങ്ങളുമായി കോൺടാക്ടുണ്ടോയെന്ന ചോ​ദ്യത്തിന് ജാസിയാണ് മറുപടി നൽകിയത്.

ഞങ്ങളുടെ ബന്ധം വീട്ടിൽ നൂറ് ശതമാനവും അം​ഗീകരിച്ചിട്ടില്ല. എന്റെ വീട്ടിൽ ആഷിയും ഞാനും പോകാറുണ്ട്. ഉമ്മയോടൊപ്പം സമയം ചിലവഴിക്കാറുണ്ട്. ആഷിയുടെ വീട്ടുകാരുമായി യാതൊരു കോൺടാക്ടുമില്ല. ആഷിയെ ഇടയ്ക്ക് വീട്ടുകാർ വിളിച്ച് സംസാരിക്കാറുണ്ട്. എന്നോട് അവർ സംസാരിക്കാറില്ലെന്നും ജാസി പറയുന്നു. ആഷിയിൽ തനിക്ക് ഇഷ്ടപ്പെട്ട കാര്യം എന്ത് ഭക്ഷണം തയ്യാറാക്കിയാലും കഴിക്കും. ബുദ്ധിമുട്ടിക്കില്ലെന്നതാണെന്നും ജാസി പറയുന്നു.

നല്ല കെയറിങ്ങുമാണ്. ഞാൻ എവിടെ എങ്കിലും പോയാൽ നിരന്തരമായി വിളിച്ചുകൊണ്ടിരിക്കും എന്നെ കാണാതെ ഇരിക്കാൻ പറ്റില്ല. ഇഷ്ടപ്പെടാത്ത കാര്യം പുകവലി ശീലമാണ്. അതുപോലെ ഇപ്പോഴും ചെറിയ കുട്ടികളെപ്പോലെയാണ്. ചെയ്യരുതെന്ന് പറയുന്നതേ ചെയ്യു. കുട്ടികളെ നോക്കുംപോലെയാണ് ഞാൻ ആഷിയെ നോക്കുന്നതെന്നും ജാസി പറയുന്നു. ജാസിയിൽ ഇഷ്ടപ്പെട്ടത് ഞങ്ങൾ രണ്ടുപേരും ഒരേ വൈബാണ് എന്നതാണ്. നന്നായി കുക്ക് ചെയ്യും. കിച്ചണിൽ ജാസിക്കൊപ്പം സംസാരിച്ച് കമ്പനി കൊടുത്ത് ഇരിക്കാൻ എനിക്കിഷ്ടമാണ്. ഇഷ്ടപ്പെടാത്ത കാര്യം എപ്പോഴും ഫോണിലായിരിക്കും എന്നതാണെന്ന് ആഷിയും പറയുന്നു.

socialmedia viral couple jasi ashi answer questions related their personal life

Next TV

Top Stories










News Roundup