' 'അമ്മ പോയെന്ന് മെസേജ് വന്നു, വരികയാണെങ്കിൽ വന്നോളൂ....' അമ്മ മരിക്കാറായപ്പോൾ എന്നോട് പറഞ്ഞത്! -മാല പാർവതി

' 'അമ്മ പോയെന്ന് മെസേജ് വന്നു, വരികയാണെങ്കിൽ വന്നോളൂ....' അമ്മ മരിക്കാറായപ്പോൾ എന്നോട് പറഞ്ഞത്!  -മാല പാർവതി
Apr 30, 2025 08:52 PM | By Athira V

( moviemax.in) മലയാളത്തിലും തമിഴിലും ശ്രദ്ധേയ റോളുകൾ ചെയ്ത് കരിയറിൽ മുന്നേറുകയാണ് നടി മാല പാർവതി. സമകാലിക വിഷയങ്ങളിൽ നടി അഭിപ്രായം പറയാറുണ്ട്. തിരുവനന്തപുരം സ്വദേശിയായ മാല പാർവതി ആങ്കറിം​ഗിൽ നിന്നുമാണ് അഭിനയ രം​ഗത്തേക്ക് വന്നത്. അഡ്വ. സിവി ത്രിവിക്രമൻ, ​ഗെെനക്കോളജിസ്റ്റ് ഡോ കെ ലളിത എന്നിവരാണ് മാല പാർവതിയുടെ മാതാപിതാക്കൾ. അമ്മയുടെ മരണത്തെക്കുറിച്ചും അമ്മയ്ക്കൊപ്പമുള്ള ഓർമകളെക്കുറിച്ചും സംസാരിക്കുകയാണ് മാല പാർവതിയിപ്പോൾ. ​ഗൗരവക്കാരിയായിരുന്ന അമ്മ ചില കാര്യങ്ങളിൽ കുട്ടികളെ പോലെയായിരുന്നെന്ന് മാല പാർവതി പറയുന്നു. മൂവി വേൾസ് മീഡിയയിലാണ് നടി മനസ് തുറന്നത്.

കൊച്ചുകുട്ടിയെ പോലെയുമായിരുന്നു അമ്മ. നമ്മളെ പെടുത്തിക്കളയും. ഫോൺ വിളിച്ചിട്ട് എടുത്തില്ലെങ്കിൽ ടെൻഷനടിപ്പിക്കും. പിണങ്ങും വഴക്കിടും. രണ്ട് മണിക്കെത്തും എന്ന് പറഞ്ഞാൽ രണ്ട് മണിക്കെത്തി ഫോൺ വരണം, അല്ലാതെ നാല് മണിക്ക് വിളിച്ചാൽ നമ്മുടെ കാര്യം തീർന്നു. അമ്മയുടെ അവസാന നാളുകളെക്കുറിച്ചും മാല പാർവതി സംസാരിച്ചു. ഇനി ഞാൻ പോകുകയാണ്. ഇനിയെനിക്ക് നിൽക്കേണ്ട എന്ന് അമ്മ പറഞ്ഞു. മരിക്കാൻ നേരത്ത് എന്തൊക്കെ ചെയ്യണം എന്ന് എന്നോട് പറഞ്ഞു. ഹോസ്പിറ്റലിലേക്ക് പോകുകയാണ്, രണ്ട് ദിവസത്തിനുള്ളിൽ ഓർമ പോകു നീ വന്ന് വിഷ്ണു സഹസ്രനാമവും ലളിത സഹസ്രനാമവും വായിച്ച് തരണമെന്ന് പറഞ്ഞു.

പൊറിഞ്ചു മറിയത്തിന്റെ ഷൂട്ടിലായിരുന്നു ഞാൻ. ഷൂട്ടില്ലാതെ ഉച്ചയ്ക്ക് റൂമിലേക്ക് വന്നപ്പോൾ ഉമ വിളിച്ചു. അമ്മയ്ക്ക് വയ്യ, ചേച്ചിയെ കാണണമെന്നുണ്ടായിരുന്നല്ലോ വരികയാണെങ്കിൽ വന്നോളൂ എന്ന് പറഞ്ഞു. കൊടുങ്ങല്ലൂരാണ് ഷൂട്ട്. ബസിൽ കയറി തൃശൂർ ഇറങ്ങി. ഹോസ്പിറ്റലിൽ അമ്മയുടെ അടുത്തിരുന്ന് നാമങ്ങൾ വായിച്ചു. അമ്മയുടെ കാലിൽ തൊട്ട് തൊഴുതു. അമ്മയുടെ കാലെടുത്ത് തലയുടെ നെറുകയിൽ വെച്ചു. തിരിച്ച് എട്ടരയായപ്പോൾ റൂമിലെത്തി. രണ്ട് മണിയായപ്പോൾ അമ്മ പോയെന്ന് ഉമയുടെ മെസേജ് വന്നെന്നും മാല പാർവതി ഓർത്തു.

പഠിക്കണ്ടേ, അമ്മയെ പോലെയാവണ്ടേ എന്ന് നാട്ടുകാർ ചോദിക്കുമ്പോൾ അമ്മ പറഞ്ഞത് ഇത് പഠിക്കേണ്ടെെന്നാണ്. കൊച്ചേ ഇതാെക്കെ വലിയ ബുദ്ധിമുട്ടുള്ള ജോലിയാണ്, വലിയ ഡെഡിക്കഷൻ വേണം, രാവിലെ കിടന്ന് ഉറങ്ങുന്നവർക്കൊന്നും പറഞ്ഞ പണിയല്ലെന്നാണ് അമ്മ പറഞ്ഞത്. ജീവിതം അർപ്പിക്കാൻ താൽപര്യമുള്ളവർ മാത്രമേ ഈ പണി ചെയ്യാവൂ എന്നും അമ്മ പറഞ്ഞു.

അമ്മ അങ്ങനെയായിരുന്നു. 84ാം വയസിൽ അമ്മ ലാസ്റ്റ് സർജറി ചെയ്തു. ജൂലെെ നാലിനാണ് ഹോസ്പിറ്റലിലെ അവസാന സർജറി ചെയ്തത്. ഓ​ഗസ്റ്റ് നാലിന് അമ്മ പോയി. വയ്യാതായി കിടക്കുമ്പോൾ അമ്മ പറഞ്ഞത് തിരിച്ച് ആരോ​ഗ്യത്തോടെ വരികയാണെങ്കിൽ ഹോസ്പിറ്റലിൽ പോകാൻ പറ്റണം, അല്ലെങ്കിൽ വേണ്ട എന്നാണ്. അതാണ് പാഷൻ.

അമ്മയുടെ ഫസ്റ്റ് പ്രയോരിറ്റി പേഷ്യന്റ്സ് ആയിരുന്നു. അതിലൊരു സംശയവും ഞങ്ങളുടെ വീട്ടിൽ പോലും ആർക്കും ഉണ്ടായിരുന്നില്ല. മക്കൾക്ക് വയ്യാതാകുമ്പോഴോ പരീക്ഷ വരുമ്പോഴോ അമ്മ ലീവെടുത്തിട്ടില്ല. അങ്ങനെ അമ്മ ചെയ്ത ഓർമ പോലും ഞങ്ങൾക്കില്ല. അതിൽ അമ്മയോട് ബഹുമാനമായിരുന്നു. മിസ് ചെയ്തു എന്ന് തോന്നിയിട്ടില്ല. അങ്ങനെയല്ല വീട്ടിൽ ഞങ്ങൾക്ക് പറഞ്ഞ് തന്നിരുന്നതെന്നും മാല പാർവതി ഓർത്തു. മൂന്ന് തവണ അമ്മ ക്യാൻസർ സർവെെവ് ചെയ്തു. മൂന്നാമത്തെ വ‌ട്ടം അമ്മ വിട പറയുകയായിരുന്നെന്നും മാല പാർവതി ഓർത്തു.

maalaparvathi recalls memories mother shares words final days

Next TV

Related Stories
'ആണുങ്ങളെ വിശ്വസിക്കാം, പക്ഷേ സ്ത്രീകളെ വിശ്വസിക്കാനാവില്ല', 'സ്ത്രീത്വം എന്ന വാക്കിന് പോലും യോഗ്യതയില്ലാത്തവരുണ്ട്'; ഭർത്താവിനെതിരെയുള്ള ആരോപണങ്ങളിൽ തുറന്നടിച്ച് ബസന്തി

Jan 22, 2026 12:16 PM

'ആണുങ്ങളെ വിശ്വസിക്കാം, പക്ഷേ സ്ത്രീകളെ വിശ്വസിക്കാനാവില്ല', 'സ്ത്രീത്വം എന്ന വാക്കിന് പോലും യോഗ്യതയില്ലാത്തവരുണ്ട്'; ഭർത്താവിനെതിരെയുള്ള ആരോപണങ്ങളിൽ തുറന്നടിച്ച് ബസന്തി

'ആണുങ്ങളെ വിശ്വസിക്കാം, പക്ഷേ സ്ത്രീകളെ വിശ്വസിക്കാനാവില്ല', 'സ്ത്രീത്വം എന്ന വാക്കിന് പോലും യോഗ്യതയില്ലാത്തവരുണ്ട്'; ഭർത്താവിനെതിരെയുള്ള...

Read More >>
'കരഞ്ഞുകൊണ്ടാണ് ആ പെൺകുട്ടി വിളിച്ചത്'; തന്റെ സീരിയൽ കണ്ട് ഡിവോഴ്സ് വേണ്ടെന്ന് വെച്ച അനുഭവം പങ്കുവെച്ച് ഷാനവാസ് ഷാനു

Jan 22, 2026 12:04 PM

'കരഞ്ഞുകൊണ്ടാണ് ആ പെൺകുട്ടി വിളിച്ചത്'; തന്റെ സീരിയൽ കണ്ട് ഡിവോഴ്സ് വേണ്ടെന്ന് വെച്ച അനുഭവം പങ്കുവെച്ച് ഷാനവാസ് ഷാനു

'കരഞ്ഞുകൊണ്ടാണ് ആ പെൺകുട്ടി വിളിച്ചത്'; തന്റെ സീരിയൽ കണ്ട് ഡിവോഴ്സ് വേണ്ടെന്ന് വെച്ച അനുഭവം പങ്കുവെച്ച് ഷാനവാസ്...

Read More >>
 'അനുവാദമില്ലാതെ തന്റെ ചിത്രം ഉപയോഗിച്ചു'; കൊച്ചിയിൽ  പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനത്തിനെതിരെ ഗായത്രി അരുണ്‍

Jan 21, 2026 05:37 PM

'അനുവാദമില്ലാതെ തന്റെ ചിത്രം ഉപയോഗിച്ചു'; കൊച്ചിയിൽ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനത്തിനെതിരെ ഗായത്രി അരുണ്‍

എറണാകുളത്ത് പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനത്തിനെതിരെ പരാതിയുമായി നടി ഗായത്രി...

Read More >>
മുന്നിലുള്ളതാര് ? വിസ്മയ മോഹൻലാൽ ചിത്രം ‘തുടക്കം’ സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്ത്

Jan 21, 2026 03:09 PM

മുന്നിലുള്ളതാര് ? വിസ്മയ മോഹൻലാൽ ചിത്രം ‘തുടക്കം’ സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്ത്

വിസ്മയ മോഹൻലാൽ ചിത്രം ‘തുടക്കം’ സെക്കൻ്റ് ലുക്ക് പോസ്റ്റർ...

Read More >>
 നടൻ കമൽ റോയ് അന്തരിച്ചു

Jan 21, 2026 02:27 PM

നടൻ കമൽ റോയ് അന്തരിച്ചു

നടൻ കമൽ റോയ്...

Read More >>
Top Stories