നോക്കണ്ടടാ ഉണ്ണീ ഇത് ഞാൻ അല്ല...! വൈറൽ മേക്കോവര്‍ വീഡിയോയുമായി കുംഭമേളയിലെ മോണാലിസ

നോക്കണ്ടടാ ഉണ്ണീ ഇത് ഞാൻ അല്ല...! വൈറൽ മേക്കോവര്‍ വീഡിയോയുമായി കുംഭമേളയിലെ മോണാലിസ
Apr 30, 2025 07:45 PM | By Athira V

( moviemax.in) കുംഭമേളയിലെ വൈറല്‍ താരമായിരുന്നു മോനി ഭോന്‍സ്‌ലെ. മുത്തുമാല വില്‍ക്കുന്നതിനായി മേളയിലെത്തിയ മോനിയുടെ കണ്ണുകള്‍ക്ക് പിന്നാലെയായിരുന്നു മാധ്യമങ്ങളും വ്‌ലോഗേഴ്‌സും. ഒടുവില്‍ ആളുകളുടെ ശല്യം സഹിക്കവയ്യാതെ കച്ചവടം മതിയാക്കി നാട്ടിലേക്ക് തിരിക്കേണ്ടി വന്നു അവര്‍ക്ക്. കുംഭമേള നല്‍കിയ പ്രസിദ്ധിയില്‍ സിനിമാ ഓഫറുകളും കേരളത്തിലടക്കം ഉദ്ഘാടന ചടങ്ങുകളും അവര്‍ക്ക് ലഭിച്ചിരുന്നു.

ഇപ്പോഴിതാ മോനിയുടെ ഒരു മേക്കോവര്‍ വീഡിയോ വൈറലാവുകയാണ്. ആ പഴയ മൊണാലിസ തന്നെയാണെന്ന് തിരിച്ചറിയാന്‍ അല്പം സമയം എടുക്കും. മേക്കപ്പ് ആര്‍ട്ടിസ്റ്റ് മൊഹ്‌സിന അന്‍സാരിയാണ് മേക്കോവര്‍ ചെയ്തിരിക്കുന്നത്. അതീവ സുന്ദരിയായി ഒരു മണവാട്ടിയുടെ ലുക്കിലാണ് മോനി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മണവാട്ടികള്‍ അണിയുന്ന പരമ്പരാഗത ചുവപ്പ് ലെഹങ്കയും എമറാള്‍ഡ് കല്ലുകള്‍ പതിച്ച ജൂവലറി സെറ്റുമാണ് അണിഞ്ഞിരിക്കുന്നത്. കണ്ണുകളുടെ ഭംഗി വര്‍ധിപ്പിച്ചുകൊണ്ട് ഷാര്‍പ്പ് വിങ്ഡ് ഐലൈനറിനൊപ്പം ഷിമ്മറി ഐഷഡോയാണ് ഇട്ടിരിക്കുന്നത്.

മറ്റൊരു വീഡിയോയില്‍ ഇവരെ മോഡേണായി അണിയിച്ചൊരുക്കുന്നത് കാണാം. ബ്ലാക്ക് ഗൗണില്‍ അതീവ സുന്ദരിയായാണ് അവര്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മൊണാലിസ എന്നുവിളിക്കപ്പെടുന്ന ഇന്ദോറില്‍ നിന്നുള്ള മാല വില്‍പനക്കാരിയാണ് മോനി.16 വയസ്സാണ് പ്രായം. മോനിയുടെ കണ്ണുകളും ചിരിയുമാണ് ഇന്റര്‍നെറ്റിന്റെ ഹൃദയം കവര്‍ന്നത്. പെട്ടെന്ന് തന്നെ രാജ്യത്തിന്റെ മുഴുവന്‍ സെന്‍സേഷനായി ഇവര്‍ മാറി.



fashion mahakumbh viral monalisa looks unrecognisable after glamorous transformation

Next TV

Related Stories
ചിത്രശലഭമായി ഇഷാനി; ബാല്യകാലത്തെ ആ സ്വപ്നം പൂവണിഞ്ഞത് പിറന്നാൾ ദിനത്തിൽ

Nov 6, 2025 01:59 PM

ചിത്രശലഭമായി ഇഷാനി; ബാല്യകാലത്തെ ആ സ്വപ്നം പൂവണിഞ്ഞത് പിറന്നാൾ ദിനത്തിൽ

ഇഷാനി കൃഷണ, ബട്ടർ ഫ്ലൈ ലുക്ക്, ബർത്ത് ഡേ ലുക്ക്, ബട്ടർഫ്ലൈ ഫോട്ടോഷൂട്ട്, ഫാഷൻ ഫോട്ടോഷൂട്ട്, ട്രെൻ്റിംഗ് ഔട്ട്ഫിറ്റ്, സെലിബ്രിറ്റി...

Read More >>
ഗോൾഡൻ ഡിസൈൻ  സാരിയിൽ വീണ്ടും തിളങ്ങി മൃണാൾ താക്കൂർ

Nov 2, 2025 12:15 PM

ഗോൾഡൻ ഡിസൈൻ സാരിയിൽ വീണ്ടും തിളങ്ങി മൃണാൾ താക്കൂർ

ഗോൾഡൻ ഡിസൈൻ സാരിയിൽ വീണ്ടും തിളങ്ങി മൃണാൾ താക്കൂർ...

Read More >>
ആഫ്രിക്കൻ സൗന്ദര്യം, തെയ്യത്തിൻ്റെ പ്രൗഢി;തോൺ മോഡലായ വൈറൽ ഫോട്ടോഷൂട്ട് ചിത്രങ്ങൾ

Oct 30, 2025 04:32 PM

ആഫ്രിക്കൻ സൗന്ദര്യം, തെയ്യത്തിൻ്റെ പ്രൗഢി;തോൺ മോഡലായ വൈറൽ ഫോട്ടോഷൂട്ട് ചിത്രങ്ങൾ

ആഫ്രിക്കൻ സൗന്ദര്യം, തെയ്യത്തിൻ്റെ പ്രൗഢി;തോൺ മോഡലായ വൈറൽ ഫോട്ടോഷൂട്ട്...

Read More >>
'പിങ്ക് ബോൾ' ളിൽ തിളങ്ങി ഇഷ അംബാനി 3670 മണിക്കൂർ നെയ്തെടുത്ത വസ്ത്രതിനൊപ്പം അമ്മയുടെ മരതകമാലയയും

Oct 22, 2025 02:05 PM

'പിങ്ക് ബോൾ' ളിൽ തിളങ്ങി ഇഷ അംബാനി 3670 മണിക്കൂർ നെയ്തെടുത്ത വസ്ത്രതിനൊപ്പം അമ്മയുടെ മരതകമാലയയും

'പിങ്ക് ബോൾ' ളിൽ തിളങ്ങി ഇഷ അംബാനി 3670 മണിക്കൂർ നെയ്തെടുത്ത വസ്ത്രതിനൊപ്പം അമ്മയുടെ...

Read More >>
Top Stories










News Roundup






https://moviemax.in/-