'റെഡി ആയിരുന്നോ...ഇപ്പൊ കൊണ്ടത് അമ്പാണെങ്കിൽ ഇനി വെടിയായിരിക്കും, കഴിഞ്ഞിട്ട് വാ മോനെ... '; വേടന് പിന്തുണയുമായി ശരത് അപ്പാനി

'റെഡി ആയിരുന്നോ...ഇപ്പൊ കൊണ്ടത് അമ്പാണെങ്കിൽ ഇനി വെടിയായിരിക്കും, കഴിഞ്ഞിട്ട് വാ മോനെ... '; വേടന് പിന്തുണയുമായി ശരത് അപ്പാനി
Apr 30, 2025 05:39 PM | By Athira V

( moviemax.in) റാപ്പർ വേടന് പിന്തുണയുമായി നടൻ ശരത് അപ്പാനി. ഇപ്പൊ കൊണ്ടത് അമ്പാണെങ്കിൽ ഇനി കൊള്ളാൻ പോകുന്നത് വേടന്റെ, ശൂദ്രന്റെ ശംഭൂകന്റെ നല്ല പീരങ്കി വെടിയായിരിക്കുമെന്ന് ശരത് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

എന്നാൽ ഇനി ഒരു കഥ പറയാം..ഉത്തരകാണ്ഠത്തിൽ നിന്നൊരു കഥ.. മര്യാദാ പുരുഷോത്തമൻ ഭഗവാൻ ശ്രീരാമൻ ലങ്കാ വിജയത്തിന് ശേഷം രാജ്യം ഭരിച്ചിരുന്ന കാലം.. പരാതികളോ പരിഭവങ്ങളോ അഴിമതികളോ അന്യരാജ്യ ഭീഷണികളോ ഇല്ലാതിരുന്ന സർവ്വരും സമാധാനത്തിൽ ജീവിച്ചിരുന്ന കാലം.. അങ്ങനെ ഇരിക്കെ ഒരു പൂണുലിട്ട ബ്രഹ്മണൻ പരാതിയുമായി ശ്രീരാമചന്ദ്രന്റെ അടുത്തെത്തി...

തന്റെ മകൻ അകാലത്തിൽ മരിച്ചുവെന്നും അതിന് കാരണം ശംഭൂകൻ എന്നൊരു ശൂദ്രൻ വേദം പഠിക്കുന്നത് കൊണ്ടാണെന്നും പരാതിപ്പെട്ടു. ആ ശുഭനായ ശംഭൂകൻ ഇപ്പോൾ തങ്ങൾക്ക് മാത്രം തീറാധാരം എഴുതിയ തപസ്സ് ചെയ്യുന്നു എന്നും ശൂദ്രൻ തപം ചെയ്താൽ ശുദ്ധ സംഗീതം മരിക്കും എന്നും ക്ഷമിക്കുക..... സാമൂഹിക ഘടന നശിക്കും എന്നും വാവിട്ടു.. പ്രജക്ഷേമ തത്പരനായ ഭഗവാൻ ആ നിമിഷം തന്നെ പുഷ്പകവിമാനത്തിലേറി കാടാകെ അരിച്ച് ശംഭൂകനെ കണ്ടു പിടിച്ചു..

തലകീഴായി കഠിനതപം ചെയ്തിരുന്ന ശൂദ്രനായ വേടന്റെ..... ക്ഷമിക്കണം ശൂദ്രനായ ശംഭൂകന്റെ തലയറുത്തിട്ട് നാച്ചുറൽ ഓഡർ നടപ്പിലാക്കി... ശുദ്ധമായ തപസ്സു ചെയ്ത് പൈനായിരം രൂപയും നാഷണൽ അവാർഡും വാങ്ങിയവർ ശംഭൂകന്റെ കഥകേട്ട് "who is sambhukan" എന്ന് എലൈറ്റ് മലയാളത്തിൽ സംശയം ചോദിച്ചു.. ഇരട്ടപൽ ധാരി... സോറി.. ഇരട്ടതപസ്സ് ചെയ്ത പ്രജാക്ഷേമ മന്ത്രി "നോ കമന്റ്സ് " പോലും പറയാതെ തന്റെ ഉള്ള പല്ലുകളും കൊണ്ട് ഉണ്ട വിട്ടു..ഇത് കണ്ട ശുദ്ധസംഗീതപ്രേമികളും കിണ്ടി വാദികളും

"അവനെ കണ്ടപ്പോഴേ തോന്നീ..., കണ്ടാലേ ഒരു കാടൻ " എന്നൊക്കെ താളത്തിൽ പറഞ്ഞ് ശുദ്ധസംഗീതത്തിനും നാച്ചുറൽ ഓർഡറിനും സാമൂഹികവ്യവസ്ഥക്കും വരമ്പിട്ടു. വരമ്പും അതിർത്തിയും നിറവും വിഷയമേ അല്ലാത്ത ഞാനടക്കമുള്ളവർ തല വെട്ടി തളം കെട്ടിയ ചോര നോക്കിയിരുന്നു.... ആ ചോരയിൽ നിന്നാണിനി വേടന്റെ പാട്ട് ആരംഭിക്കാൻ പോകുന്നത്....

ശംഭൂകന്റെ പുതിയ തപസ് ആരംഭിക്കാൻ പോകുന്നത്...റെഡി ആയിരുന്നോ.... ഇപ്പൊ കൊണ്ടത് അമ്പാണെങ്കിൽ ഇനി കൊള്ളാൻ പോകുന്നത് വെടിയായിരിക്കും വേടന്റെ, ശൂദ്രന്റെ ശംഭൂകന്റെ നല്ല പീരങ്കി വെടി...കഴിഞ്ഞിട്ട് വാ മോനെ... ഇത് കഴിഞ്ഞിട്ടുള്ള നിന്റെ എഴുത്തിനു രോമാഞ്ചത്തോടെ കാത്തിരിക്കുന്നു......

അതേസമയം, പുലിപ്പല്ല് കൈവശംവെച്ച കേസില്‍ റാപ്പര്‍ വേടന് ജാമ്യം ലഭിച്ചു. പെരുമ്പാവൂര്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് വേടന് ജാമ്യം അനുവദിച്ചത്. മനഃപൂര്‍വം തെറ്റ് ചെയ്തിട്ടില്ലെന്ന് വേടന്‍ ജാമ്യാപേക്ഷയില്‍ പറഞ്ഞു. വനംവകുപ്പ് ജാമ്യാപേക്ഷയെ എതിര്‍ത്തെങ്കിലും ഈ വാദങ്ങള്‍ തള്ളിയാണ് കോടതി ജാമ്യം അനുവദിച്ചത്.

യഥാർത്ഥ പുലിപ്പല്ലാണെന്ന് അറിയില്ലായിരുന്നുവെന്ന വേടൻ്റെ മൊഴി കോടതി വിശ്വാസത്തിലെടുത്തില്ല. തനിക്ക് സമ്മാനമായി കിട്ടിയതായിരുന്നു അത്, പുലിപ്പല്ല് എന്ന് അറിയില്ലായിരുന്നു, അറിഞ്ഞിരുന്നെങ്കിൽ വാങ്ങില്ലായിരുന്നു, നാളെ ആർക്കും ഈ അവസ്ഥ നേരിട്ടേക്കാം, പുലിപ്പല്ല് എന്ന് പറയുന്നതല്ലാതെ ഒരു ശാസ്ത്രീയ പരിശോധനയും നടത്തിയിട്ടില്ല, ഏത് അന്വേഷണവുമായും സഹകരിക്കാം, ഏത് വ്യവസ്ഥയും അംഗീകരിക്കാമെന്നും വേടൻ്റെ അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കി.

ജാമ്യാപേക്ഷയെ എതിർത്താണ് കോടതിയിൽ വനം വകുപ്പ് നിലപാടെടുത്തത്. പ്രതി വേടൻ രാജ്യം വിട്ടു പോയേക്കുമെന്നും തെളിവ് നശിപ്പിക്കാനും സാധ്യതയുണ്ടെന്നും പറഞ്ഞ വനം വകുപ്പ് ജാമ്യം നൽകരുതെന്നും നിലപാടെടുത്തു. സമ്മാനം തന്ന ആളെ ഒരു തവണ മാത്രമേ കണ്ടിട്ടുള്ളൂവെന്നും അയാളെ ഇനി കണ്ടാൽ തിരിച്ചറിയുമോ എന്നു പോലും തനിക്കറിയില്ലെന്നും വേടൻ കോടതിയിൽ പറഞ്ഞു. ആളെ കണ്ടെത്താൻ എവിടെ വേണമെങ്കിലും അന്വേഷണ ഉദ്യോഗസ്ഥർക്ക് ഒപ്പം പോകാനും താൻ തയാറാണെന്നും ജാമ്യം ആവശ്യപ്പെട്ട് അദ്ദേഹം വ്യക്തമാക്കി.

'വേടന്റെ വായടപ്പിക്കാനുള്ള ശ്രമമാണെങ്കിൽ നടക്കില്ല! ജനലക്ഷങ്ങളുടെ ഉള്ളിലെ തീയാണവൻ'; പോസ്റ്റുമായി കൊല്ലം ഷാഫി

( moviemax.in) സോഷ്യൽ മീഡിയകളിലും വാർത്തകളിലും റാപ്പര്‍ വേടന്‍ ചർച്ചാവിഷയമായി മാറിക്കൊണ്ടിരിക്കുകയാണ് . ഇപ്പോഴിതാ പുലിപ്പല്ലുമായി റാപ്പര്‍ വേടന്‍ അറസ്റ്റിലായതിനു പിന്നാലെ വേടന് പിന്തുണയുമായി കൊല്ലം ഷാഫി. നിയമത്തിന് മുന്നിൽ തെറ്റുകാരനാണെങ്കിൽ ശിക്ഷിക്കപ്പെടണമെന്നും അല്ലാത്ത പക്ഷം വേടനെ വായടപ്പിക്കാൻ ശ്രമമാണെങ്കിൽ നടക്കില്ലെന്നുമാണ് സമൂഹമാധ്യമത്തിൽ കുറിച്ചിരിക്കുന്നത്.

പോസ്റ്റിന്റെ പൂർണരൂപം:-

വേടൻ ..വേദനിച്ചവർക്കും വേർതിരിക്കപ്പെട്ടവർക്കും വേരിട്ടുകൊടുത്തവനാണിവൻ .. നിയമത്തിനുമുന്നിൽ തെറ്റുകാരനെങ്കിൽ ശിക്ഷായാവാം തിരുത്തപ്പെടുകയും ചെയ്യും പക്ഷെ വിപ്ലവമൂർച്ചയുള്ള അവന്റെ വരികളെയും പാട്ടിനെയും ഭയക്കുന്ന ചില വംശീയ വെറിയന്മാരുടെ പൂതിക്ക് വേടനെ വായടപ്പിക്കാൻ മോഹമുണ്ടെങ്കിൽ അതിവിടെ നടക്കില്ലെന്ന് തിരിച്ചറിയുക .. കാരണം ജനലക്ഷങ്ങളുടെ ഉള്ളിലെ തീയാണവൻ മിണ്ടാൻ പേടിക്കുന്നവർക്ക് നാവായവൻ .. വേടനൊപ്പം പിന്തുണയോടെ ഷാഫികൊല്ലം

എന്നാണ് ഷാഫി ഫേസ്ബുക്കിൽ കുറിച്ചത്.


sarathappani reaction vedan issue

Next TV

Related Stories
ബലാത്സംഗ കേസ്: നടൻ സിദ്ദിഖിന് വിദേശയാത്രയ്ക്ക് അനുമതി നൽകി കോടതി

Sep 16, 2025 06:29 PM

ബലാത്സംഗ കേസ്: നടൻ സിദ്ദിഖിന് വിദേശയാത്രയ്ക്ക് അനുമതി നൽകി കോടതി

നടൻ സിദ്ദിഖിന് വിദേശയാത്രയ്ക്ക് അനുമതി നൽകി...

Read More >>
വീണ സുഹൃത്തായിരുന്നില്ലേ? ആര്യയിൽ നിന്ന് ഇത് പ്രതീക്ഷിച്ചില്ല, വീണയുടെ മുൻ ഭർത്താവിന് വിവാഹ ആശംസയറിയിച്ചതിൽ ചർച്ച

Sep 16, 2025 05:26 PM

വീണ സുഹൃത്തായിരുന്നില്ലേ? ആര്യയിൽ നിന്ന് ഇത് പ്രതീക്ഷിച്ചില്ല, വീണയുടെ മുൻ ഭർത്താവിന് വിവാഹ ആശംസയറിയിച്ചതിൽ ചർച്ച

വീണ സുഹൃത്തായിരുന്നില്ലേ? ആര്യയിൽ നിന്ന് ഇത് പ്രതീക്ഷിച്ചില്ല, വീണയുടെ മുൻ ഭർത്താവിന് വിവാഹ ആശംസയറിയിച്ചതിൽ...

Read More >>
സ്ത്രീകളോട് സംസാരിക്കുമ്പോൾ വിറയ്ക്കുമോ? നീയും മോഹൻലാലും ഉള്ളപ്പോൾ ....; മമ്മൂട്ടി മുകേഷിന് നൽകിയ മറുപടി ഇതാണ്...

Sep 16, 2025 12:28 PM

സ്ത്രീകളോട് സംസാരിക്കുമ്പോൾ വിറയ്ക്കുമോ? നീയും മോഹൻലാലും ഉള്ളപ്പോൾ ....; മമ്മൂട്ടി മുകേഷിന് നൽകിയ മറുപടി ഇതാണ്...

സ്ത്രീകളോട് സംസാരിക്കുമ്പോൾ വിറയ്ക്കുമോ? നീയും മോഹൻലാലും ഉള്ളപ്പോൾ ....; മമ്മൂട്ടി മുകേഷിന് നൽകിയ മറുപടി...

Read More >>
'ദിലീപ് നല്ല പാര വച്ചു, കൂട്ടിന് രാധികയും, ങ്ങളുടെ ആ വയർ കണ്ടിട്ട്... '; സുരേഷ് ഗോപിയുടെ പരാതിക്ക് താരത്തിന്റെ മറുപടി...!

Sep 16, 2025 11:56 AM

'ദിലീപ് നല്ല പാര വച്ചു, കൂട്ടിന് രാധികയും, ങ്ങളുടെ ആ വയർ കണ്ടിട്ട്... '; സുരേഷ് ഗോപിയുടെ പരാതിക്ക് താരത്തിന്റെ മറുപടി...!

'ദിലീപ് നല്ല പാര വച്ചു, കൂട്ടിന് രാധികയും, ങ്ങളുടെ ആ വയർ കണ്ടിട്ട്... '; സുരേഷ് ഗോപിയുടെ പരാതിക്ക് താരത്തിന്റെ...

Read More >>
Top Stories










News Roundup






GCC News






https://moviemax.in/- //Truevisionall