ശോഭനയ്ക്ക് പകരം വരേണ്ടിയിരുന്നത് മേതിൽ ദേവിക, ഹിറ്റ് സിനിമകളെല്ലാം നിരസിച്ചു; പിന്നിലെ കാരണം

ശോഭനയ്ക്ക് പകരം വരേണ്ടിയിരുന്നത് മേതിൽ ദേവിക, ഹിറ്റ് സിനിമകളെല്ലാം നിരസിച്ചു; പിന്നിലെ കാരണം
Apr 30, 2025 11:33 AM | By Athira V

( moviemax.in) മോഹൻലാൽ ചിത്രം തു‌ടരും തിയറ്ററിൽ പ്രദർശനം തുടരുകയാണ്. മികച്ച പ്രേക്ഷക പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. വർഷങ്ങൾക്ക് ശേഷം പഴയ ലാലേട്ടനെ തിരിച്ച് കിട്ടിയ സന്തോഷത്തിലാണ് ആരാധകർ. ശോഭന-മോഹൻലാൽ കോംബോയും സിനിമയിലേക്ക് പ്രേക്ഷകരെ ആകർഷിച്ചു. ഏറെക്കാലത്തിന് ശേഷമാണ് ശോഭനയും മോഹൻലാലും ഒരുമിച്ച് അഭിനയിക്കുന്നത്. സാ​ഗർ ഏലിയാസ് ജാക്കിയാണ് ശോഭനയും മോഹൻലാലും ഒരുമിച്ചഭിനയിച്ച ഇതിന് മുമ്പത്തെ അവസാന സിനിമ.

ശോഭനയ്ക്ക് മുമ്പ് തുടരും സിനിമയിലേക്ക് മറ്റ് നടിമാരെ പരി​ഗണിച്ചിരുന്നു. ആദ്യം ജ്യോതികയെയാണ് പരി​ഗണിച്ചത്. കഥ ജ്യോതികയ്ക്ക് ഇഷ്ടമായതാണ്. ജ്യോതികയുടെ ഡേറ്റ് ഇഷ്യൂ കാരണം ഈ കാസ്റ്റിം​ഗ് നടന്നില്ല. നർത്തകി മേതിൽ ദേവികയെയും ഈ റോളിലേക്ക് പരി​ഗണിച്ചിരുന്നു. പക്ഷെ മേതിൽ ദേവിക സിനിമ നിരസിച്ചു.


ഇതേക്കുറിച്ച് നടൻ ബിനു പപ്പു പരാമർശിച്ചിട്ടുണ്ട്. എന്തുകൊണ്ടാണ് മേതിൽ ദേവിക തുടരും നിരസിച്ചതെന്ന് അറിയില്ലെന്നാണ് ബിനു പപ്പു പറഞ്ഞത്. നൃത്തത്തിലേക്കാണ് മേതിൽ ദേവികയുടെ പൂർണ ശ്രദ്ധ. സിനിമ ഒരിക്കലും മേതിൽ ദേവികയെ മോഹിപ്പിച്ചിട്ടില്ല. മുമ്പ് കൊച്ചു കൊച്ചു സന്തോഷങ്ങൾ, കാബൂളിവാല ഉൾപ്പെടെയുള്ള സിനിമകളിലേക്ക് മേതിൽ ദേവികയെ പരി​ഗണിച്ചതാണ്. എന്നാൽ അന്നും നർത്തകി ഈ അവസരങ്ങൾ വേണ്ടെന്ന് വെച്ചു. കഥ ഇന്നുവരെ എന്ന സിനിമയിൽ മാത്രമാണ് മേതിൽ ദേവിക അഭിനയിച്ചിട്ടുള്ളത്.

സിനിമകൾ നിരസിച്ചതിനെക്കുറിച്ച് അടുത്തിടെ ഒരു അഭിമുഖത്തിൽ മേതിൽ ദേവിക സംസാരിച്ചിട്ടുണ്ട്. അടുത്തിടെ ഒരു വലിയ സിനിമ വന്നെങ്കിലു ചെയ്തില്ല. ആ സിനിമ വലിയ ഹിറ്റായി. ആ സംവിധായകനും നടനും സൂപ്പർസ്റ്റാറുകളായിരുന്നു. എന്റേതായ പെർഫോമൻസ് ക്രിയേഷനിലേക്കാണ് ശ്രദ്ധ നൽകുന്നതെന്നും മേതിൽ ദേവിക വ്യക്തമാക്കി.അതേസമയം അഭിനയ രം​ഗത്ത് ഇനി എക്സ്പ്ലോർ ചെയ്യാനുള്ള സാധ്യത താൻ മുന്നിൽ കാണുന്നുണ്ടെന്നും മേതിൽ ദേവിക പറഞ്ഞു.


കഥ ഇന്നുവരെ എന്ന സിനിമ ചെയ്യാനുണ്ടായ കാരണവും മേതിൽ ദേവിക അന്ന് വ്യക്തമാക്കി. ആൾക്കാർ അയ്യേ എന്ന് പറയില്ലെന്ന് ഉറപ്പായിരുന്നു. മാത്രവുമല്ല കോൺട്രാക്ട് മുതലിങ്ങോട്ടുള്ള കാര്യങ്ങളിൽ എനിക്ക് സേ ഉണ്ടായിരുന്നു. ഓരോന്നും എടുത്ത് പറയുമ്പോൾ അങ്ങനെയാണോ മാറ്റാം എന്ന് അവർ പറയും. സ്ക്രിപ്റ്റിലുള്ള ചില വാക്കുകൾ ഞാൻ പറയില്ലെന്ന് പറയും. കഥ ഇന്നുവരെ ടീം അതിന് സമ്മതിച്ചെന്നും മേതിൽ ദേവിക അന്ന് വ്യക്തമാക്കി. സിനിമ തനിക്ക് ഒട്ടും കംഫർട്ടബിളല്ലാത്ത സ്ഥലമായാണ് ആദ്യമേ കണ്ടിരുന്നത്.


എനിക്കാദ്യം ഓർമ വരിക അന്നത്തെ സിനിമാ മാ​ഗസിനുകളും അതിൽ വരുന്ന ചില ചിത്രങ്ങളുമാണ്. ഇന്ന് അത്രയും പ്രശ്നമില്ല. ഒരു സെറ്റിൽ നമുക്കൊരു കൺട്രോളില്ല. ഇന്ന് നമ്മുടെ ഫോട്ടോകൾ നമുക്ക് നോക്കാം. അത് വേണ്ട, ഇത് വേണ്ട എന്ന് പറയാം. അന്ന് അവർ പോലും കാണാൻ പോകുന്നത് ഡാർക് റൂമിൽ പോയി നെ​ഗറ്റീവ് എടുക്കുമ്പോഴാണ്. ടെക്നോളജി സ്ത്രീകൾക്ക് അനുകൂലമായിരുന്നില്ല.

ഏറ്റവും വൾനറബിളായ ആം​ഗിളുകളിലും പൊസിഷനുകളിലുമായിരിക്കും ഫോട്ടോകൾ. സിനിമാ ലോകം തനിക്ക് പറ്റിയതല്ലെന്ന് അന്ന് തോന്നിയിരുന്നെന്നും മേതിൽ ദേവിക വ്യക്തമാക്കി. മേതിൽ ദേവികയെ പോലെ ശോഭനയും ‍ഡാൻസറാണ്. അതേസമയം സിനിമയും ഡാൻസും ഒരുമിച്ച് മുന്നോട്ട് കൊണ്ട് പോകാൻ ശോഭനയ്ക്ക് കഴിഞ്ഞു.

methildevika rejected shobana role thudarum movie

Next TV

Related Stories
ദിലീപിനെ കുറിച്ച് ആ വൃദ്ധൻ പ്രവചിച്ചത്!  അന്ന് ആരും മെെൻഡ് ചെയ്തില്ല, പക്ഷെ അത് സംഭവിച്ചു ; നന്ദു

Jul 2, 2025 11:27 AM

ദിലീപിനെ കുറിച്ച് ആ വൃദ്ധൻ പ്രവചിച്ചത്! അന്ന് ആരും മെെൻഡ് ചെയ്തില്ല, പക്ഷെ അത് സംഭവിച്ചു ; നന്ദു

ഒരു വൃദ്ധൻ പ്രവചിച്ച ദിലീപിന്റെ ഭാവി നടൻ നന്ദൂസിന്റെ വാക്കുകൾ...

Read More >>
പറഞ്ഞാൽ ഞാൻ എന്തും ചെയ്യും, രണ്ട് അഫെയറുകൾ ഉണ്ടായിരുന്നു ഇന്റിമേറ്റ് രം​ഗങ്ങൾ ചെയ്യുമ്പോൾ....! ; ശ്വേത മേനോൻ

Jul 2, 2025 10:55 AM

പറഞ്ഞാൽ ഞാൻ എന്തും ചെയ്യും, രണ്ട് അഫെയറുകൾ ഉണ്ടായിരുന്നു ഇന്റിമേറ്റ് രം​ഗങ്ങൾ ചെയ്യുമ്പോൾ....! ; ശ്വേത മേനോൻ

ശ്വേത മേനോൻ തന്റെ വ്യക്തിജീവിതത്തെയും കരിയറിനെയും കുറിച്ച് തുറന്നു...

Read More >>
Top Stories










News Roundup






https://moviemax.in/-