( moviemax.in) മലയാള സിനിമയിൽ കാലങ്ങളായി നിറഞ്ഞു നിൽക്കുന്ന നടനാണ് മധു. ബ്ലാക്ക് ആൻഡ് വൈറ്റ് കാലം മുതൽ സിനിമയിലുണ്ടായ എല്ലാ മാറ്റങ്ങളും അനുഭവിച്ചറിഞ്ഞ് മികച്ച സിനിമകളുടെ ഭാഗമായി മാറാൻ അദ്ദേഹത്തിന് എന്നും സാധിച്ചിട്ടുണ്ട്. മലയാള സിനിമ ചരിത്രത്തിൽ ഏറെ പ്രാധാന്യമുള്ള ചെമ്മീൻ, ഓളവും തീരവും തുടങ്ങിയ സിനിമകളിലെല്ലാം മധു ആയിരുന്നു നായകൻ.
ഇപ്പോൾ മലയാള സിനിമയിലെ ബഹുമുഖ പ്രതിഭയായ ശ്രീകുമാരൻ തമ്പിയെ കുറിച്ച് സംസാരിക്കുകയാണ് മധു. കാക്കത്തമ്പുരാട്ടി എന്ന ശ്രീകുമാരൻ തമ്പിയുടെ ആദ്യത്തെ നോവൽ ഭാസ്കരൻ മാഷ് സിനിമയാക്കിയപ്പോൾ പ്രധാനകഥാപാത്രങ്ങളിലൊന്നായ രാജപ്പൻ്റെ വേഷത്തിൽ അഭിനയിക്കാനും അദ്ദേഹം സംവിധായകനായി മാറിയപ്പോൾ അദ്ദേഹത്തിന്റെ പത്തോളം സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാനും തനിക്ക് കഴിഞ്ഞുവെന്നും മധു പറയുന്നു.
വേനലിൽ ഒരു മഴ എന്ന ചിത്രമാണ് ശ്രീകുമാരൻ തമ്പിയുടെ സംവിധാനത്തിൽ താൻ ആദ്യമായി അഭിനയിച്ച ചിത്രമെന്ന് മധു പറഞ്ഞു. കുറച്ച് വർഷങ്ങൾക്ക് മുമ്പാണ് ശ്രീകുമാരൻ തമ്പി അമ്മയ്ക്കൊരു താരാട്ട് എന്ന ചിത്രം എടുത്തതെന്നും എൺപത് കടന്ന തന്നെയും അറുപത്തിയഞ്ചിലെത്തിയ ശാരദയെയും നാൽപ്പത് വർഷങ്ങൾക്കുശേഷം വീണ്ടും ഒന്നിപ്പിച്ചതും ആ ചിത്രത്തിലൂടെ തമ്പിയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
'കാക്കത്തമ്പുരാട്ടി എന്ന തമ്പിയുടെ ആദ്യത്തെ നോവൽ ഭാസ്കരൻ മാഷ് സിനിമയാക്കിയപ്പോൾ പ്രധാനകഥാപാത്രങ്ങളിലൊന്നായ രാജപ്പൻ്റെ വേഷത്തിൽ അഭിനയിക്കാനും തമ്പി സംവിധായകനായി മാറിയപ്പോൾ അദ്ദേഹത്തിന്റെ പത്തോളം സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാനും എനിക്ക് കഴിഞ്ഞു.
സിനിമയുടെ ടോട്ടാലിറ്റിയെക്കുറിച്ച് നല്ല അറിവുള്ളതുകൊണ്ട് തമ്പിയുടെ സിനിമകളെക്കുറിച്ച് അക്കാലത്തെ പ്രേക്ഷകർക്ക് വലിയ പ്രതീക്ഷയാണുണ്ടായിരുന്നത്. വേനലിൽ ഒരു മഴയാണ് തമ്പിയുടെ സംവിധാനത്തിൽ ഞാനഭിനയിച്ച ആദ്യചിത്രം. മഹേന്ദ്രൻ രജിനികാന്തിനെ നായകനാക്കി സംവിധാനം ചെയ്‌ത 'മുള്ളും മലരും' എന്ന തമിഴ് ചിത്രത്തിൻ്റെ റീമേക്ക് ആയിരുന്നു മികച്ച സാമ്പത്തിക വിജയം നേടിയ വേനലിൽ ഒരു മഴ എന്ന ചിത്രം.
ആറേഴ് വർഷങ്ങൾക്ക് മുമ്പാണ് തമ്പി അമ്മയ്ക്കൊരു താരാട്ട് എന്ന ചിത്രം എടുത്തത്. എൺപത് കടന്ന എന്നെയും അറുപത്തിയഞ്ചിലെത്തിയ ശാരദയെയും നാൽപ്പത് വർഷങ്ങൾക്കുശേഷം വീണ്ടും ഒന്നിപ്പിച്ചതും അതിൽ അഭിനയിപ്പിച്ചതും തമ്പിയായിരുന്നു,' മധു പറയുന്നു.
madhu talks about sreekumaranthambi