മോഹന്‍ലാലിന് പോലും മീര ജാസ്മിനിൽ നിന്ന് അങ്ങനെ ഒരു അനുഭവം, സ്‌നേഹത്തിന് വേണ്ടി കൊതിച്ചു, പക്ഷെ ചതിച്ചു! പല്ലിശ്ശേരി

മോഹന്‍ലാലിന് പോലും മീര ജാസ്മിനിൽ നിന്ന് അങ്ങനെ ഒരു അനുഭവം, സ്‌നേഹത്തിന് വേണ്ടി കൊതിച്ചു, പക്ഷെ ചതിച്ചു!  പല്ലിശ്ശേരി
Apr 29, 2025 09:07 PM | By Athira V

( moviemax.in) സിനിമയില്‍ സൂപ്പര്‍താരമായി തിളങ്ങി നിന്നിട്ട് പെട്ടെന്ന് അപ്രതീക്ഷിതമായി പോകുന്ന ചില നടിമാരുണ്ട്. നടന്മാരെക്കാളും പ്രമുഖ നടിമാര്‍ക്കാണ് ഇത് സംഭവിക്കുന്നത്. പലരും വിവാഹത്തോട് കൂടി അഭിനയമേ വേണ്ടെന്ന് തീരുമാനിക്കും. സകല പ്രിവിലേജുകളും വലിച്ചെറിഞ്ഞ് സാധാരണ ജീവിതത്തില്‍ ഒതുങ്ങും. പിന്നീട് വിചാരിച്ചത് പോലെ കാര്യങ്ങള്‍ നടക്കാതെ വരുമ്പോഴാണ് പലരും ബന്ധം വേര്‍പിരിഞ്ഞ് സിനിമയിലേക്ക് തന്നെ അഭയം പ്രാപിക്കുക.

നിലവില്‍ മലയാള സിനിമയിലെ പല നടിമാരും സമാനമായ രീതിയിലൂടെ കടന്ന് പോയവരാണ്. അവരില്‍ നടിമാരായ മീര ജാസ്മിന്റെയും മഞ്ജു വാര്യരുടെയും ജീവിതത്തെ കുറിച്ച് മാധ്യമ പ്രവര്‍ത്തകനും സിനിമാ നിരൂപകനുമായ പല്ലിശ്ശേരി പറഞ്ഞ കാര്യങ്ങള്‍ വൈറലാവുകയാണിപ്പോള്‍. സിനിമയില്‍ ശോഭിച്ച് നിന്ന മീര ജാസ്മിന് പിന്നീട് തകര്‍ന്ന് പോയതിനെ കുറിച്ചായിരുന്നു തന്റെ യൂട്യൂബ് ചാനലിലൂടെ പുറത്ത് വിട്ട വീഡിയോയില്‍ ഇദ്ദേഹം വ്യക്തമാക്കിയത്.


മഞ്ജു വാര്യരെ പോലെ തന്നെ മീര ജാസ്മിനും കിട്ടുന്ന വേഷങ്ങളില്‍ ക്യാരക്ടര്‍ വേഗം ഉള്‍കൊള്ളുന്ന ആളാണ്. അഭിനയിക്കാന്‍ തുടങ്ങിയാല്‍ പിന്നെ അവിടെ മീര ജാസ്മിന്‍ ഉണ്ടാവില്ല. ആ കഥാപാത്രം മാത്രമായിരിക്കും ഉണ്ടാവുക. മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരവും മീരയ്ക്ക് ലഭിച്ചു. പക്ഷേ മിടുമിടുക്കിയായിട്ടും മീര ജാസ്മിന്‍ പരാജയപ്പെട്ടു. കൈ നിറയെ സിനിമകളുടെ ഓഫര്‍ വന്നിട്ടും മാനസികമായ പ്രശ്‌നങ്ങള്‍ കൊണ്ട് അതൊന്നും ചെയ്യാന്‍ മീരയ്ക്ക് സാധിച്ചില്ല.

ജീവിതത്തില്‍ ചിലരൊക്കെ അടിച്ചേല്‍പ്പിച്ച ദുരന്തങ്ങള്‍, വിശ്വസിച്ചവര്‍ ചതിച്ച അനുഭവങ്ങള്‍, സ്‌നേഹത്തിന് വേണ്ടി കൊതിച്ച് നടന്ന മീര ജാസ്മിനെ പലരും ചതിച്ചു. ആ ചതി കുഴിയില്‍പ്പെട്ട് രക്ഷപ്പെടാന്‍ പറ്റാത്ത അവസ്ഥയില്‍ മീര തിരികെ വന്നു. അതുകൊണ്ടാണ് എവിടെയോ എത്തേണ്ട വലിയൊരു നടി ഇല്ലാതായി പോയത്. അത് ആരുടെ കുറ്റമാണെന്ന് ചോദിച്ചാല്‍ അവസാനം ചെന്ന് നില്‍ക്കുന്നത് മീരയില്‍ തന്നെയാണെന്നും പല്ലിശ്ശേരി പറയുന്നു.


എന്തിന്റെ പേരിലായും നടനോ നടിയോ സിനിമയുടെ ലൊക്കേഷനിലെത്തി ക്യാമറയ്ക്ക് മുന്നില്‍ പാലിക്കേണ്ട ചില മര്യാദകളുണ്ട്. രാവിലെ എട്ട് മണിക്ക് സീന്‍ എടുക്കാനുണ്ടെങ്കില്‍ ഏഴരയ്ക്ക് തന്നെ എത്തുന്ന പ്രമുഖ നടന്മാര്‍ ഈ ഇന്‍ഡസ്ട്രിയില്‍ ഉണ്ടായിരുന്നു. മാനസിക പ്രയാസങ്ങള്‍ കൊണ്ടാവാം മീരയ്ക്ക് കൃത്യ സമയത്ത് ഷൂട്ടിങ്ങിന് എത്താന്‍ സാധിച്ചിരുന്നില്ല. മാത്രമല്ല വലിയ നടന്മാരെ ധിക്കരിക്കുക തുടങ്ങിയ ചില പ്രശ്‌നങ്ങളും മീര ജാസ്മിനുണ്ടായി.

മോഹന്‍ലാലിന് പോലും ഇവരില്‍ നിന്നും തിക്താനുഭവം ഉണ്ടായതായിട്ടാണ് പറയപ്പെടുന്നത്. അതൊന്നും ആരും പുറത്ത് പറഞ്ഞില്ലെങ്കിലും പലരും ഇതിന്റെ പേരില്‍ മീരയെ പല പടങ്ങളില്‍ നിന്നും ഒഴിവാക്കി. പിന്നീട് വിവാഹം കഴിച്ച് പോയ അവര്‍ തിരികെ വന്നെങ്കിലും മറ്റ് താരങ്ങളെ പോലെ തിളങ്ങാന്‍ സാധിക്കാതെ പോയി. ഇപ്പോള്‍ മീരയ്ക്ക് സിനിമയുണ്ടോന്ന് ചോദിച്ചാല്‍ ഇല്ല. മഞ്ജു വാര്യര്‍ തിളങ്ങി നില്‍ക്കുന്നു.

രണ്ട് പേരും കഴിവുള്ള നടിമാര്‍ തന്നെയാണ്. മഞ്ജു വാര്യരാണോ മീര ജാസ്മിനാണോ മികച്ച നടിയെന്ന് ചോദിച്ചാല്‍ അവര്‍ ഇരുവരും തന്റെ രണ്ട് കണ്ണുകള്‍ പോലെയാണ്. അതിലേതാണ് വലുതെന്ന് ചോദിച്ചാല്‍ എന്തായിരിക്കും ഉത്തരം. അതുപോലെയാണ് ആ രണ്ട് നടിമാരുടെയും അഭിനയമെന്നാണ് ഒരിക്കല്‍ ലോഹിതദാസ് പറഞ്ഞതെന്നും പല്ലിശ്ശേരി കൂട്ടിച്ചേര്‍ത്തൂ.

pallissery reveals how actress meerajasmine life changed after marriage

Next TV

Related Stories
ബെവ്കോയുടെ പുതിയ മദ്യത്തിന് പേരു നിർദ്ദേശിക്കാമോ എന്ന് ആരാധകൻ; കിടിലൻ പേരുകളുമായി മീനാക്ഷി

Jan 3, 2026 12:53 PM

ബെവ്കോയുടെ പുതിയ മദ്യത്തിന് പേരു നിർദ്ദേശിക്കാമോ എന്ന് ആരാധകൻ; കിടിലൻ പേരുകളുമായി മീനാക്ഷി

ബെവ്കോയുടെ പുതിയ മദ്യത്തിന് പേരു നിർദ്ദേശിക്കാമോ എന്ന് ആരാധകൻ, കിടിലൻ പേരുകളുമായി...

Read More >>
ജോർജും റീനുവും ഒന്നിക്കുന്നു  നിവിൻ പോളിക്കൊപ്പം മമിത ബൈജു; 'ബത്‌ലഹേം കുടുംബ യൂണിറ്റി'ന് തുടക്കം

Jan 2, 2026 04:54 PM

ജോർജും റീനുവും ഒന്നിക്കുന്നു നിവിൻ പോളിക്കൊപ്പം മമിത ബൈജു; 'ബത്‌ലഹേം കുടുംബ യൂണിറ്റി'ന് തുടക്കം

നിവിൻ പോളിക്കൊപ്പം മമിത ബൈജു; 'ബത്‌ലഹേം കുടുംബ യൂണിറ്റി'ന്...

Read More >>
Top Stories










GCC News