( moviemax.in) അവതാരക, ട്രാവലർ, യുട്യൂബ് വ്ലോഗർ, അഭിഭാഷക തുടങ്ങി വിവിധ മേഖലകളിൽ പ്രശസ്തയാണ് ലക്ഷ്മി നായർ. ചാനൽ ഷോകളിൽ നിന്നും വിട്ടുനിൽക്കാൻ തുടങ്ങിയശേഷം തന്റെ പ്രേക്ഷകരുമായി ലക്ഷ്മി സംവദിക്കുന്നത് യുട്യൂബ് ചാനലിലൂടെയാണ്. വീട്ടുവിശേഷങ്ങളും യാത്ര വിശേഷങ്ങളും പുതിയ റെസിപ്പികളും തന്റെ ചിന്തകളുമെല്ലാം വീഡിയോയായി ലക്ഷ്മി പങ്കിടാറുണ്ട്. അത്തരത്തിൽ തിങ്കളാഴ്ച മോട്ടിവേഷൻ എന്ന രീതിയിൽ ലക്ഷ്മി യുട്യൂബ് ചാനലിൽ പങ്കിട്ട പുതിയ വീഡിയോയാണ് ശ്രദ്ധിക്കപ്പെടുന്നത്.
സമൂഹത്തിനെ പേടിച്ച് ജീവിക്കണോ എന്ന വിഷയത്തിൽ തന്റെ ചിന്തകളാണ് ലക്ഷ്മി പങ്കുവെച്ചത്. മറ്റുള്ളവരെ വിമർശിച്ച് ജീവിക്കുന്നവരോട് തനിക്ക് പറയാനുള്ള കാര്യങ്ങളും പുതിയ വീഡിയോയിൽ ലക്ഷ്മി പങ്കുവെച്ചു. ചില സമയങ്ങളിൽ മനുഷ്യർ മൃഗങ്ങളെക്കാൾ മോശമായി പെരുമാറുന്നതായി തോന്നിയിട്ടുണ്ടെന്നും ലക്ഷ്മി പറയുന്നു.
നിയമം അനുസരിച്ച് ജീവിച്ചാൽ മതിയെന്നും സമൂഹം എന്ത് കരുതുമെന്ന് ചിന്തിക്കേണ്ടതില്ലെന്നും ലക്ഷ്മി നായർ പറയുന്നു. എല്ലാ തിങ്കളാഴ്ചയും എന്റെ മനസിൽ തോന്നിയ ചിന്തകൾ പങ്കിടണമെന്ന് കരുതാറുണ്ട്. അതിന്റെ ഭാഗമാണ് പുതിയ വീഡിയോ. മോട്ടിവേഷനായിട്ടില്ല പരസ്പരം ആശയങ്ങൾ കൈമാറുന്നുവെന്ന് കരുതിയാൽ മതിയെന്നും പറഞ്ഞാണ് താരത്തിന്റെ വീഡിയോ ആരംഭിക്കുന്നത്. കേട്ടു കേട്ടു മടുത്തു! ഇങ്ങനെയൊക്കെ പറയുന്നത് ശരിയാണോ? എന്നായിരുന്നു വീഡിയോയ്ക്ക് നൽകിയ തലക്കെട്ട്.
ഞാൻ എന്റെ അഭിപ്രായം പറയും. നിങ്ങൾ കമന്റ് ബോക്സിൽ വന്ന് നിങ്ങളുടെ അഭിപ്രായം പറയുന്നു... അങ്ങനെ വിചാരിച്ചാൽ മതി. സമൂഹത്തിനെ പേടിച്ച് ജീവിക്കണോ എന്നത് എല്ലാവരും ഫെയ്സ് ചെയ്യുന്ന കാര്യമാണ്. ഇപ്പോൾ ഒരു വിധം എല്ലാവരുടേയും ജീവിതം പോകുന്നത് അങ്ങനെയാണ്. മറ്റുള്ളവർ എന്ത് വിചാരിക്കുമെന്ന ചിന്ത നമുക്ക് എല്ലാവർക്കും എല്ലാ കാര്യം ചെയ്യുമ്പോഴുമുണ്ട്.
അതുപോലെ വ്യക്തി സ്വാതന്ത്ര്യത്തിലേക്ക് ആളുകൾ അതിക്രമിച്ച് കയറുന്ന കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നത്. പണ്ട് ഗോസിപ്പ് പ്രചരിച്ചിരുന്നത് നാലാൾ കൂടി ഇരുന്ന് സംസാരിക്കുമ്പോഴാണ്. എന്നാൽ ഇന്ന് അതെല്ലാം പബ്ലിക്ക് പ്ലാറ്റ്ഫോമിലാണ്. കമന്റ് ബോക്സ്, പേഴ്സണൽ ഇൻബോക്സ് എന്നിവയിൽ അടക്കം വന്ന് ആളുകൾ ഇത്തരത്തിൽ അഭിപ്രായ പ്രകടനങ്ങൾ നടത്താറുണ്ട്.
ആർക്കും ആരെയും എന്തും പറയാമെന്ന അവസ്ഥയാണിപ്പോൾ. നാട്ടുകാരെ പേടിച്ച് ജീവിക്കണോ എന്നത് വലിയൊരു ചോദ്യമാണ്. മറ്റുള്ളവരുടെ ജീവിതത്തിൽ നടക്കുന്ന കാര്യങ്ങളിൽ മാത്രം തലയിട്ട് നടക്കുന്ന ഒരു വിഭാഗം ആൾക്കാരുണ്ട്. ഇത്തരം ആളുകളെ പേടിച്ചാണ് ഭൂരിഭാഗം ആളുകളും ജീവിക്കുന്നത്. കുറ്റം പറയുക എന്നതാണ് ഇവർ ചെയ്യുന്നത്.
ഇതൊരു വലിയ പ്രശ്നമാണ്. മറ്റുള്ളവരെ വിമർശിക്കുന്നവരോട് എനിക്ക് പറയാനുള്ളത് ഇതാണ്... നിങ്ങളെപ്പോലെയാകില്ല വേറൊരാൾ ജീവിക്കുന്നത്. വ്യക്തികളെല്ലാം വ്യത്യസ്തരാണ്. അവരുടെ സാഹചര്യവും ചുറ്റുപാടും അറിയാതെയാണ് നിങ്ങൾ വിമർശിക്കുന്നത്. ഒരുപാട് കഷ്ടപ്പെടുന്നുണ്ടാകും. അവരുടെ ജീവിത സാഹചര്യം അതായത് കൊണ്ടാകും.
നമ്മുടെ രണ്ട് കൈകൾ തമ്മിൽ പോലും ഒരുപാട് വ്യത്യാസങ്ങളില്ലേ... അതുപോലെയാണ് മനുഷ്യരും. പോസിറ്റീവ് രീതിയിലായിരിക്കണം വിമർശനം. അല്ലാതെ അടച്ച് അക്ഷേപിക്കരുത്. അറിയാത്ത കാര്യങ്ങളെ കുറിച്ച് കമന്റ് ചെയ്യരുത്. അവർ എങ്ങനെ എങ്കിലും ജീവിക്കട്ടെ. ചില സമയങ്ങളിൽ മനുഷ്യർ മൃഗങ്ങളെക്കാൾ കഷ്ടമാണ്. വിട്ടുവീഴ്ചയില്ലാതെ മനുഷ്യത്വപരമല്ലാതെ സഹജീവികളോട് പെരുമാറരുത്. നമ്മൾ ഭയക്കേണ്ടത് നിമയത്തെ മാത്രമാണ്. നിയമം പാലിക്കണം.
അല്ലാതെ ആളുകളെ ഭയന്ന് ജീവിക്കേണ്ടതില്ല. എനിക്ക് ആവശ്യം പോലെ വിമർശനം കിട്ടാറുണ്ട്. പക്ഷെ ഞാൻ കാര്യമാക്കാറില്ല. കാരണം തുലനം ചെയ്ത് നോക്കുമ്പോൾ വിമർശനത്തേക്കാൾ കൂടുതൽ സ്നേഹിക്കുന്നവരാണ് കൂടുതൽ. ഞാൻ ആ സ്നേഹത്തയെ നോക്കാറുള്ളു. മനുഷ്യരെ ഉപദ്രവിച്ചിട്ട് കാര്യമില്ലെന്നും ലക്ഷ്മി നായർ പുതിയ വീഡിയോയിൽ സംസാരിക്കവെ പറഞ്ഞു.
lekshminair latest video about cyberbullying comments judgmental society