രക്തം ഛര്‍ദ്ദിച്ചു, വെന്റിലേറ്ററില്‍ കേറ്റി, ബിന്ദു പണിക്കരുടെ ആദ്യ ഭർത്താവിന്റെ മരണം പ്ലാനിങ്! ശരിക്കും സംഭവിച്ചതിനെ പറ്റി താരങ്ങൾ

രക്തം ഛര്‍ദ്ദിച്ചു, വെന്റിലേറ്ററില്‍ കേറ്റി, ബിന്ദു പണിക്കരുടെ ആദ്യ ഭർത്താവിന്റെ മരണം പ്ലാനിങ്! ശരിക്കും സംഭവിച്ചതിനെ പറ്റി താരങ്ങൾ
Apr 29, 2025 03:23 PM | By Athira V

( moviemax.in) നടന്‍ സായി കുമാറും ബിന്ദു പണിക്കരും ഒരുമിച്ച് ജീവിക്കാന്‍ തുടങ്ങിയതും പിന്നീട് വിവാഹിതരായതും വലിയ വാര്‍ത്തകളായിരുന്നു. കുറേ കാലം ഇരുവരും വിമര്‍ശിക്കപ്പെടുകയും ചെയ്തു. എന്നാല്‍ ഈ അടുത്ത നാളുകളിലാണ് തങ്ങളുടെ ജീവിതത്തെ കുറിച്ച് തുറന്ന് പറച്ചിലുകളുമായി ദമ്പതിമാര്‍ രംഗത്ത് വരുന്നത്. രണ്ടാളും ഒരേ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇപ്പോള്‍ സന്തുഷ്ടമായൊരു ജീവിതം നയിക്കുകയുമാണ്.

ഇതിനിടെ ബിന്ദു പണിക്കരുടെ ആദ്യ ഭര്‍ത്താവിന്റെ മരണവുമായി ബന്ധപ്പെട്ടും പല വിവാദങ്ങളുണ്ടായി. എല്ലാത്തിനും കാരണം ബിന്ദുവും സായ് കുമാറുമായിട്ടുള്ള ബന്ധമാണെന്നായിരുന്നു കഥകള്‍. പ്ലാന്‍ ചെയ്ത് അദ്ദേഹത്തെ കൊന്നതാണെന്ന് വരെ ആളുകള്‍ പറഞ്ഞുണ്ടാക്കി. ശരിക്കും സംഭവിച്ചതെന്താണെന്ന് സിനിമദിക്യൂ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ താരങ്ങള്‍ വെളിപ്പെടുത്തുന്നു.

സിനിമയില്‍ നിന്നുമാണ് ഭര്‍ത്താവ് ബിജുവുമായി പരിചയപ്പെടുന്നത്. വിവാഹം കഴിഞ്ഞ് പത്ത് വര്‍ഷം പൂര്‍ത്തിയാവുന്നതിന് മുന്‍പാണ് അദ്ദേഹം മരണപ്പെടുന്നത്. ആ സമയത്ത് ബിന്ദുവിനെക്കാളും ബിജുവിനെയായിരുന്നു തനിക്ക് പരിചയമെന്നാണ് സായ് കുമാര്‍ പറയുന്നത്. ബിജുവിന്റെ ഭാര്യയും സിനിമ നടിയാണ് എന്നതൊക്കയാണ് ബിന്ദുവിനെ പരിചയപ്പെടാന്‍ കാരണം.


പക്ഷേ ബിന്ദുവിന്റെ ഭര്‍ത്താവിനെ ഞങ്ങള്‍ കരുതിക്കൂട്ടി കൊന്നതാണെന്നും ഞങ്ങള്‍ നേരത്തെ പ്രണയത്തിലായിരുന്നു എന്നുമൊക്കെയായിരുന്നു കഥകള്‍ വന്നത്. ശരിക്കും ബിന്ദുവിനൊപ്പം എപ്പോഴും ബിജു കൂടെ ഉണ്ടാവുമായിരുന്നു. നേരെ തിരിച്ച് ബിജു വര്‍ക്ക് ചെയ്യുന്നിടത്ത് ബിന്ദുവും ഉണ്ടാവുമായിരുന്നു. ഇവരെ ഞാന്‍ ഒരുമിച്ചേ കണ്ടിട്ടുള്ളുവെന്നും സായ് കുമാര്‍ പറയുന്നു.

താനും ഭര്‍ത്താവുമായി യാതൊരു പ്രശ്‌നങ്ങളും ഇല്ലായിരുന്നു. അദ്ദേഹം മദ്യപിക്കുന്നതിന് മാത്രം എതിരായിരുന്നു. അതിനെ കുറിച്ച് മാത്രം പറഞ്ഞിട്ടുള്ളു. ഫിറ്റ്‌സ് വന്നിട്ടാണ് മരണപ്പെടുന്നത്. അതിന് മുന്‍പൊന്നും അസുഖം വന്നിട്ടുള്ള ആളല്ല. പനി പോലും വന്നിട്ടില്ല. ഒരു ദിവസം ലൊക്കേഷനില്‍ വെച്ചാണ് പനിയും വിറയലും വരുന്നത്. ബിപി കൂടിയതായിരിക്കുമെന്ന് കരുതി ആശുപത്രിയില്‍ എത്തിച്ചു. അപ്പോഴാണ് ആദ്യം ഇതുപോലെ ഫിറ്റ്‌സ് വരുന്നത്. അന്ന് കുഴപ്പമില്ലാതെ പോന്നു. ചെറുപ്പത്തിലെ ഇതുപോലെ വന്നിരുന്നോ എന്നൊക്കെ ഡോക്ടര്‍ ചോദിച്ചപ്പോള്‍ ഒരിക്കലും അസുഖം വന്നിട്ടില്ലെന്ന് പറഞ്ഞു.


പിന്നീട് മറ്റൊരു ദിവസം രാവിലെ മുതല്‍ പനി ഉണ്ടായിരുന്നു എന്നല്ലാതെ വേറൊരു കുഴപ്പവും ഇല്ലായിരുന്നു. ഞാന്‍ ഒരു സിനിമയില്‍ അഭിനയിക്കുകയാണ്. അവിടുന്ന് ആശുപത്രിയിലെത്തി കണ്ടിട്ട് തിരികെ ലൊക്കേഷനിലേക്ക് പോയി. തിരിച്ച് ആശുപത്രിയില്‍ എത്തിയപ്പോള്‍ ഫിറ്റ്‌സ് വന്നിട്ട് അദ്ദേഹത്തെ എടുത്തോണ്ട് പോകുന്നതാണ് കണ്ടത്. പിന്നാലെ രക്തം ഛര്‍ദ്ദിച്ചു. അന്ന് വെന്റിലേറ്ററില്‍ കേറ്റിയതാണ്. മുപ്പത്തിനാല് ദിവസം അവിടെ കിടത്തി. ശേഷം പോയെന്ന് ബിന്ദു പണിക്കര്‍ പറയുന്നു.

ശരിക്കും ഞങ്ങള്‍ തമ്മിലുള്ള ബന്ധം പലരും ചേര്‍ന്ന് കൊണ്ട് തന്നതാണ്. അങ്ങോട്ട് പോയി പ്രണയിക്കാന്‍ ആണെങ്കില്‍ നേരത്തെ ആവാമായിരുന്നല്ലോ, അതിന് പറ്റിയ പ്രായം ഇതല്ലല്ലോ എന്നാണ് ബിന്ദുവുമായിട്ടുള്ള പ്രണയം തുടങ്ങിയതിനെ കുറിച്ചുള്ള ചോദ്യത്തിന് സായ് കുമാര്‍ മറുപടിയായി പറഞ്ഞത്. ബിജുവേട്ടന്‍ മരിച്ച് എട്ട് മാസത്തിന് ശേഷമാണ് അമേരിക്കയില്‍ ഷോ യ്ക്ക് പോയത്. ആ സമയത്ത് ബിന്ദുവിനെ എന്റെ നായികയാക്കാമെന്ന് തീരുമാനിച്ചു. സ്‌പോണ്‍സര്‍ തന്നെയാണ് കാര്യങ്ങള്‍ ചെയ്തത്. അധികം ആളുകളൊന്നും ഇല്ലായിരുന്നെങ്കിലും ആ പരിപാടിയ്ക്ക് പോയി തിരികെ വന്നതിന് ശേഷമാണ് ഞങ്ങളെ കുറിച്ച് കഥകള്‍ വന്ന് തുടങ്ങിയതെന്ന് താരങ്ങള്‍ പറയുന്നു.

saikumar reveals wife bindhupanicker first husband biju demise reason

Next TV

Related Stories
നാളെ എന്റെ ‘മോണോലോവ’ വരുന്നുണ്ട് , കാണണം; കുടുക്കിനിടയിലും പുതിയ ആല്‍ബം പുറത്തിറക്കാൻ വേടന്‍

Apr 29, 2025 07:27 PM

നാളെ എന്റെ ‘മോണോലോവ’ വരുന്നുണ്ട് , കാണണം; കുടുക്കിനിടയിലും പുതിയ ആല്‍ബം പുറത്തിറക്കാൻ വേടന്‍

നാളെ തന്റെ പുതിയ ആല്‍ബം റിലീസ് പ്രഖ്യാപനവുമായി റാപ്പര്‍...

Read More >>
പുലിപ്പല്ലിലാണ് വെള്ളികെട്ടി നൽകിയതെന്ന് അറിയില്ല, 'ലോക്കറ്റ് നിർമ്മിച്ച് നൽകിയത് 1000 രൂപയ്ക്ക്;  ജ്വല്ലറി ഉടമ

Apr 29, 2025 05:37 PM

പുലിപ്പല്ലിലാണ് വെള്ളികെട്ടി നൽകിയതെന്ന് അറിയില്ല, 'ലോക്കറ്റ് നിർമ്മിച്ച് നൽകിയത് 1000 രൂപയ്ക്ക്; ജ്വല്ലറി ഉടമ

. പുലിപ്പല്ലിലാണ് വെള്ളികെട്ടി നൽകിയതെന്ന് അറിയില്ലെന്ന് സരസ ജ്വല്ലറി ഉടമ സന്തോഷ് കുമാർ...

Read More >>
'വേടൻ ഇവിടെ വേണം, വ്യത്യസ്തമായി ഒരു കാര്യം പറയാനുണ്ട്, നാളെ വിശദമായി എഴുതാം..!' പിന്തുണയുമായി ഷഹബാസ് അമൻ

Apr 29, 2025 03:53 PM

'വേടൻ ഇവിടെ വേണം, വ്യത്യസ്തമായി ഒരു കാര്യം പറയാനുണ്ട്, നാളെ വിശദമായി എഴുതാം..!' പിന്തുണയുമായി ഷഹബാസ് അമൻ

ഹിരൺ ദാസ് മുരളിക്ക് പിന്തുണയുമായി ഗായകനും സംഗീത സംവിധായകനുമായ ഷഹബാസ്...

Read More >>
ഇന്നാണോ നാളെ?; അമ്മ കിളി പാറിയ കണ്ണ് മിഴിച്ചു ! എന്താ... ? മകളുടെ ക്യൂട്ട് ചോദ്യം പങ്കുവെച്ച് അശ്വതി ശ്രീകാന്ത്

Apr 29, 2025 02:50 PM

ഇന്നാണോ നാളെ?; അമ്മ കിളി പാറിയ കണ്ണ് മിഴിച്ചു ! എന്താ... ? മകളുടെ ക്യൂട്ട് ചോദ്യം പങ്കുവെച്ച് അശ്വതി ശ്രീകാന്ത്

പുതിയ ഇൻസ്റ്റാഗ്രാം വീഡിയോ പോസ്റ്റ് ചെയ്‌ത്‌ അശ്വതി ശ്രീകാന്ത്...

Read More >>
Top Stories