( moviemax.in) കരിയറിൽ വലിയ തിരക്കുകളുള്ള മഞ്ജു വാര്യർ എപ്പോഴും തന്റെ ഹോബികൾക്കും യാത്രകൾക്കുമായി സമയം കണ്ടെത്താറുണ്ട്. അഭിനയത്തെ പോലെ തന്നെ മഞ്ജു വാര്യർക്ക് പ്രിയപ്പെട്ടതാണ് നൃത്തവും. സിനിമകളുടെ തിരക്കുകൾ കാരണം നൃത്ത വേദികളിൽ മഞ്ജുവിനെ ഇപ്പോൾ കാണാറില്ല. എന്നാൽ നൃത്തം മഞ്ജു മറന്നിട്ടില്ല. താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഡാൻസ് പ്രാക്ടീസ് വീഡിയോയാണിപ്പോൾ ശ്രദ്ധ നേടുന്നത്. വേൾഡ് ഡാൻസ് ഡേയോടനുബന്ധിച്ചാണ് മഞ്ജു വാര്യർ നൃത്തം ചെയ്യുന്ന വീഡിയോ പങ്കുവെച്ചത്.
നൃത്തത്തിന് മഞ്ജുവിന്റെ ജീവിതത്തിൽ വലിയ പ്രാധാന്യമുണ്ട്. വിവാഹം ചെയ്ത ശേഷം അഭിനയത്തോടൊപ്പം നൃത്ത വേദികളിൽ നിന്നും മഞ്ജു വാര്യർ മാറി നിന്നിരുന്നു. ഭർത്താവ് ദിലീപുമായി അകന്ന് തുടങ്ങിയ കാലത്താണ് മഞ്ജു വീണ്ടും നൃത്തം ചെയ്യുന്നത്. ഒരിക്കൽ ഇതേക്കുറിച്ച് നടിയുടെ സുഹൃത്തും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി സംസാരിച്ചിട്ടുണ്ട്. ഒരു ക്ഷേത്ര പരിപാടിക്ക് മഞ്ജു വാര്യരുടെ നൃത്തം ബുക്ക് ചെയ്യാൻ സംഘാടകർ സമീപിച്ചത് ഭാഗ്യലക്ഷ്മിയെയായിരുന്നു.
അന്ന് താൻ മഞ്ജുവിനെ വിളിച്ചപ്പോൾ ഡാൻസ് ചെയ്യും, ചെയ്തേ പറ്റൂ, എന്റെ ബാങ്ക് അക്കൗണ്ടെല്ലാം ഫ്രീസ് ചെയ്തിരിക്കുകയാണെന്ന് മഞ്ജു വാര്യർ തുറന്ന് പറഞ്ഞെന്ന് ഭാഗ്യലക്ഷ്മി ഒരു ചാനൽ ചർച്ചയിൽ വെളിപ്പെടുത്തി. അന്ന് ദിലീപ് മഞ്ജു ഡാൻസ് ചെയ്യുന്നതിനെ എതിർത്തതിനെക്കുറിച്ചും ഭാഗ്യലക്ഷ്മി സംസാരിച്ചു.
രാത്രി കാലങ്ങളിൽ എനിക്ക് കോൾ വരാറില്ല. ഒന്നര മണിയായപ്പോൾ എനിക്കൊരു കോൾ വന്നു. നോക്കുമ്പോൾ ദിലീപാണ്. എനിക്ക് ദേഷ്യം വന്നു. എന്തിനാണ് രാത്രി ഒന്നരയ്ക്കൊക്കെ എന്നെ വിളിക്കുന്നതെന്ന് ചോദിച്ചു. ഇവിടെ കുറച്ച് പ്രശ്നമാണ് ചേച്ചീ, ചേച്ചിയാണോ അമ്പലത്തിൽ ഡാൻസ് ഫിക്സ് ചെയ്ത് കൊടുത്തതെന്ന് ദിലീപ് ചോദിച്ചു. ഫിക്സ് ചെയ്ത് കൊടുത്തതല്ല, രണ്ട് പേരെ കണക്ട് ചെയ്ത് കൊടുത്തു എന്ന് ഞാൻ പറഞ്ഞു. ഡാൻസ് കളിക്കാൻ പാടില്ലെന്ന് ദിലീപ്.
എന്നോട് പറഞ്ഞിട്ടെന്താ കാര്യം, നിങ്ങൾ നേരിട്ട് സംസാരിക്കൂ നിങ്ങളുടെ ഭാര്യയല്ലേ എന്ന് ഞാൻ. ചേച്ചിയോട് ഭയങ്കര ബഹുമാനവും സ്നേഹവുമാണ്, ചേച്ചി പറഞ്ഞാൽ കേൾക്കുമെന്ന് ദിലീപ് മറുപടി നൽകി. പതിനാല് വർഷം കൂടെ ജീവിച്ച നിങ്ങൾക്കവരെ സ്വാധീനിക്കാൻ കഴിഞ്ഞില്ലെങ്കിൽ ഇന്നലെ സംസാരിച്ച എനിക്കെങ്ങനെ പറ്റുമെന്ന് ഞാൻ ചോദിച്ചു. അപ്പോൾ കുറച്ച് രൂക്ഷമായി തന്നെ എന്നോട് സംസാരിച്ചു. ഞാനും തിരിച്ച് രൂക്ഷമായി സംസാരിച്ചു.
അങ്ങനെ ഞാൻ ഫോൺ കട്ട് ചെയ്തു. രാവിലെ എന്നെ വിളിക്കണം, അത്യാവശ്യമായി കാര്യം പറയാനുണ്ടെന്ന് പറഞ്ഞ് അപ്പോൾ തന്നെ മഞ്ജുവിന് ഞാൻ മെസേജ് അയച്ചു. രാവിലെ ആറ്, ആറരയായപ്പോൾ മഞ്ജു എന്നെ വിളിച്ചു. ഇന്നലെ രാത്രി ദിലീപ് വിളിച്ചിരുന്നു, കുറച്ച് രൂക്ഷമായി സംസാരിച്ചു. പ്രശ്നമാണെങ്കിൽ ഡാൻസ് നിർത്തിക്കൂടെ എന്ന് ഞാൻ ചോദിച്ചു. ചേച്ചി ഈ പ്രശ്നം ഞാൻ ഡീൽ ചെയ്തോളാം, ചേച്ചി ഇതേക്കുറിച്ച് ഒന്നും അറിയേണ്ട കുറച്ച് പ്രശ്നമുണ്ട് ചേച്ചി എന്ന് മഞ്ജു പറഞ്ഞു. ആ ഡാൻസ് പെർഫോമൻസ് മഞ്ജു ചെയ്തെന്നും ഭാഗ്യലക്ഷ്മി അന്ന് തുറന്ന് പറഞ്ഞു.
manjuwarrier shares video world dance day classical played crucial role actress life