'ചങ്ക് പറിച്ച് വെക്കാൻ ഞാൻ ഒരുക്കമായി, പക്ഷെ പെട്ടെന്നായിരുന്നു അത് സംഭവിച്ചത്! തുടരും സിനിമയുടെ ഇടയിൽ നടന്നത്; എഡിറ്റർ ഷഫീഖ്

 'ചങ്ക് പറിച്ച് വെക്കാൻ ഞാൻ ഒരുക്കമായി, പക്ഷെ പെട്ടെന്നായിരുന്നു അത് സംഭവിച്ചത്! തുടരും സിനിമയുടെ ഇടയിൽ നടന്നത്; എഡിറ്റർ ഷഫീഖ്
Apr 29, 2025 10:55 AM | By Athira V

( moviemax.in) തുടരും എന്ന സിനിമയുടെ സ്പോട്ട് എഡിറ്ററായി എത്തി തികച്ചും അപ്രതീക്ഷിതമായി ആ സിനിമയുടെ എഡിറ്റർ എന്ന വലിയ ചുമതല ഏറ്റെടുക്കേണ്ടി വന്ന വ്യക്തിയാണ് ഷഫീഖ് വി.ബി.

തുടരുമിന്റെ അവസാന ഷെഡ്യൂൾ നടക്കുന്നതിൻ്റെ ഇടയിൽ എഡിറ്റർ നിഷാദിന്റെ അപ്രതീക്ഷിത വിയോഗത്തെ തുടർന്നായിരുന്നു ആ സ്ഥാനത്തേക്ക് ഷഫീഖിന് കയറി വരേണ്ടി വന്നത്. ഒട്ടും പ്രതീക്ഷിക്കാതെയുള്ള നിഷാദിൻ്റെ വിയോഗത്തെ കുറിച്ചും ഒരു വലിയ സിനിമയുടെ എഡിറ്റർ എന്ന പെട്ടെന്നൊരു ദിവസം തന്നിലേക്ക് വന്ന് ചേർന്ന ഉത്തരവാദിത്വത്തെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് സില്ലി മോങ്ക്‌സ് മോളിവുഡിന് നൽകിയ അഭിമുഖത്തിൽ ഷഫീഖ്.

ഷാജി സാറാണ് എന്നെ ഈ സിനിമയിലേക്ക് വിളിച്ചത്. അദ്ദേഹത്തിൻ്റെ ഇതിന് മുൻപുള്ള സിനിമകളിലെല്ലാം ഞാൻ വർക്ക് ചെയ്‌തിട്ടുണ്ട്. അദ്ദേഹത്തിന് എന്തോ എന്നെ വലിയ ഇഷ്ടമാണെന്ന് തോന്നുന്നു. ഡിക്സൺ ചേട്ടൻ വഴിയാണ് വിളിച്ചത്. അന്ന് ഭരതനാട്യം സിനിമയിൽ വർക്ക് ചെയ്‌തുകൊണ്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ ഫസ്റ്റ് ഷെഡ്യൂളിൽ എനിക്ക് വരാൻ പറ്റിയില്ല.


അങ്ങനെ ഭരതനാട്യം പൂർത്തിയാക്കി കഴിഞ്ഞ ശേഷമാണ് സ്പോട്ട് എഡിറ്ററായി തുടരുമിന്റെ സെറ്റിൽ എത്തുന്നത്. ഈ സിനിമയിൽ വർക്ക് ചെയ്യണമെന്ന് എനിക്ക് എന്തോ വലിയ ആഗ്രഹമായിരുന്നു. അവിടെ ചെന്ന് ഒരാഴ്‌ചക്കുള്ളിൽ ഭരതനാട്യം റിലീസ് ആയി. ഇവരെല്ലാം പടം കണ്ടു. വളരെ നന്നായെന്ന് രഞ്ജിത്ത് സാറൊക്കെ പറഞ്ഞു. അവിടെ ഞാൻ ചെയ്യുന്നത് കാണുമ്പോൾ അവർക്ക് ഒരു എക്സൈറ്റ്‌മെൻറുണ്ട്. അത് നമ്മളോട് പറയാറുമുണ്ട്.

ഓരോ ദിവസം ചെല്ലുന്തോറും എനിക്ക് ആ പ്രോസസ് വളരെ ഇഷ്‌ടമായി. ലാസ്റ്റ് ഷെഡ്യൂളിൽ ഒരുപാട് രസമുള്ള ഇമോഷണൽ സീക്വൻസുകളും സംഭവങ്ങളും ഉണ്ട്. അത് ഞാൻ കട്ട് ചെയ്യുന്നതൊക്കെ ഇവർക്ക് ഇഷ്‌ടപ്പെടുന്നുണ്ട്. ഒരു ദിവസം നൈറ്റ് ഷൂട്ടിനാണ് നിഷാദിക്ക വരുന്നത്. തല്ലുമാലയൊക്കെ ഞാൻ തിയേറ്ററിൽ ബ്ലാസ്റ്റ് ആക്കിയ പടമാണ്. അത് കണ്ട് കൊതിച്ചിട്ട് ഞാൻ ഇക്കാനെ വിളിച്ചിട്ട് കൂടെ നിൽക്കാൻ അവസരമൊക്കെ ചോദിച്ചിരുന്നു.

ഇക്ക വന്ന ദിവസം ഭരതനാട്യം ഇറങ്ങി. അന്നാണ് ഞാൻ ഇക്കയെ കാണുന്നത്. പരിചയപ്പെട്ടു. ഭരതനാട്യത്തെ പറ്റി അഭിപ്രായം കേട്ടെന്നും കണ്ടില്ലെന്നുമൊക്കെ പറഞ്ഞു. ഞങ്ങൾ കുറേ നേരം സംസാരിക്കുകയൊക്കെ ചെയ്‌തു. ഇക്കാ, എഡിറ്റ് കാണുന്നുണ്ടോ എന്ന് ചോദിച്ചപ്പോൾ ഇല്ല ഇപ്പോൾ കാണുന്നില്ലെന്ന് പറഞ്ഞു. പിന്നീടൊരിക്കൽ എന്നോട് ചെയ്തുവെച്ചത് കാണിച്ചു തരാൻ പറഞ്ഞു.


ഞാൻ കാണിച്ചുകൊടുത്തു. ഇക്ക കുറേ നേരം ഇരുന്ന് കണ്ടു. എന്നിട്ട് എന്നോട് കൊള്ളാടാ എന്ന് പറഞ്ഞ് തോളിൽ തട്ടി പോയി. പിന്നീട് ഇക്കായും തരുൺ ചേട്ടനും സംസാരിച്ച കാര്യമൊക്കെ പിന്നീടാണ് ഞാൻ അറിഞ്ഞത്. ഒരു ദിവസം രാവിലെ സെറ്റിൽ ചെല്ലുമ്പോഴാണ് ഇക്ക നമ്മളെ വിട്ടുപോയി എന്ന വാർത്ത കേൾക്കുന്നത്. സത്യം പറഞ്ഞാൽ ഷോക്കിങ് ആയിരുന്നു.

കാരണം കുറച്ചുദിവസം മുൻപ് നമ്മുടെ അടുത്ത് ചിരിച്ച് കളിച്ച് നിന്ന ആൾ. ഇത്രയും പീക്ക് ലെവലിൽ നിൽക്കുന്ന സമയത്ത്, അദ്ദേഹം ഒരുപാട് സ്ട്രഗിൾ ചെയ്‌ത്‌ വന്നതാണ്. ഇനി ഷൂട്ട് ചെയ്യാനുള്ളതൊക്കെ ക്രൂഷ്യൽ സീനുകളായിരുന്നു. ഒരു കൂടപ്പിറപ്പാണ് അവർക്ക് നഷ്‌ടപ്പെട്ടത്. തരുൺ ചേട്ടൻ്റെയൊക്കെ വിഷമം ഞാൻ നേരിട്ട് കണ്ടതാണ്. സെറ്റ് മൊത്തം ഡൗൺ ആയിരുന്നു. പക്ഷേ പിറ്റേ ദിവസം തൊട്ട് ഷൂട്ട് പോയേ പറ്റൂ. ലാൽസാറിൻ്റെ ഡേറ്റൊക്കെ പ്രശ്ന‌മാകും.

മൂന്നാമത്തെ ദിവസം തരുൺ ചേട്ടൻ എന്നെ വിളിച്ചിട്ട്, എന്താ നിൻ്റ പരിപാടി എന്നൊക്കെ ചോദിച്ചു. ഞാൻ കാര്യങ്ങൾ പറഞ്ഞു. എനിക്ക് നിന്നെ ഇവിടെ വെച്ചിട്ടുള്ള പരിചയം മാത്രമേയുള്ളൂ. നീ എങ്ങനെയാണ് എന്താണെന്നൊന്നും അറിയില്ല. നിഷാദ് സാധാരണ ആരേക്കുറിച്ചും അങ്ങനെ പറയാറൊന്നുമില്ല. പക്ഷേ നിൻ്റെ പരിപാടി കണ്ടിട്ട് പുള്ളി നന്നായിട്ടുണ്ടെന്ന് പറഞ്ഞിരുന്നു. ഞാൻ നിന്നെ അങ്ങ് വിശ്വസിക്കുകയാണ്. ഈ പടം നിനക്ക് ചെയ്യാമോ എന്ന് ചോദിച്ചു.

ഞാൻ ആകെ വല്ലാതായിപ്പോയി. എനിക്ക് ഒരു അവസരം കിട്ടുകയാണ്. പക്ഷേ വലിയൊരു വിഷമം ഒപ്പമുണ്ട്. നിഷാദ് ഇക്കയ്ക്ക് ഞാൻ ഒരിക്കലും പകരക്കാരനല്ല, ഞാൻ ഒരിക്കലും അത് ചിന്തിച്ചിട്ടില്ല. 13 വർഷത്തെ എൻറെ യാത്രയുണ്ട്. പല ജോലികളും ചെയ്‌തു. എന്റെ ലൈഫിൽ സിനിമയല്ലാതെ മറ്റൊന്നും ഇല്ല. എൻ്റെ സന്തോഷം സിനിമയാണ്. അത്തരത്തിൽ ദൈവമായി ഒരു അവസരം തന്നപ്പോൾ സന്തോഷമാണോ സങ്കടമാണോ എന്നറിയില്ല. ഞാൻ ലോസ്റ്റായി.

ഞാൻ ചെയ്യാം ചേട്ടാ എന്ന് പറഞ്ഞു. എല്ലാവരും എനിക്ക് കൈ തന്നു. നമ്മുടെ പടം ഇനി ചെയ്യാൻ പോകുന്നത് ഷഫീഖാണെന്ന് തരുൺ ചേട്ടൻ അവിടെ പറഞ്ഞു. നവംബറിൽ എനിക്ക് ഹാർഡ് ഡിസ്‌ക് തന്നു. ഈ സിനിമ അവർക്ക് എന്താണെന്ന് തരുൺ ചേട്ടൻ എന്നോട് പറഞ്ഞു. അത്രയും വലിയൊരു സിനിമയാണ് എന്നെ ഏൽച്ചത്. ചങ്ക് പറിച്ച് വെക്കണം. ഇതാണ് എൻ്റെ അവസരം എന്ന ഒറ്റ ലക്ഷ്യത്തിൽ എന്തൊക്കെ ചെയ്യാമോ അതൊക്ക ഞാൻ ചെയ്‌തു. രാവും പകലും ഊണും ഉറക്കവും ഷണ്മുഖനൊപ്പമായിരുന്നു. സീൻ ഒന്ന് തൊട്ട് ഞാൻ എഡിറ്റ് ചെയ്‌തു തുടങ്ങി,' ഷഫീഖ് പറയുന്നു.


editor shafeeque thudarum movie editor nishad death

Next TV

Related Stories
ഇന്നാണോ നാളെ?; അമ്മ കിളി പാറിയ കണ്ണ് മിഴിച്ചു ! എന്താ... ? മകളുടെ ക്യൂട്ട് ചോദ്യം പങ്കുവെച്ച് അശ്വതി ശ്രീകാന്ത്

Apr 29, 2025 02:50 PM

ഇന്നാണോ നാളെ?; അമ്മ കിളി പാറിയ കണ്ണ് മിഴിച്ചു ! എന്താ... ? മകളുടെ ക്യൂട്ട് ചോദ്യം പങ്കുവെച്ച് അശ്വതി ശ്രീകാന്ത്

പുതിയ ഇൻസ്റ്റാഗ്രാം വീഡിയോ പോസ്റ്റ് ചെയ്‌ത്‌ അശ്വതി ശ്രീകാന്ത്...

Read More >>
'രാസലഹരി ഇല്ല, കഞ്ചാവ് വലിക്കും, കള്ള് കുടിക്കും'; കോടതിയിലേക്ക് കൊണ്ടുപോകവെ വേടന്റെ പ്രതികരണം

Apr 29, 2025 12:58 PM

'രാസലഹരി ഇല്ല, കഞ്ചാവ് വലിക്കും, കള്ള് കുടിക്കും'; കോടതിയിലേക്ക് കൊണ്ടുപോകവെ വേടന്റെ പ്രതികരണം

‘വേടൻ’ എന്നറിയപ്പെടുന്ന ഹിരൺദാസ്‌ മുരളിയെ അൽപസമയത്തിനുള്ളിൽ പെരുമ്പാവൂർ കോടതിയിൽ...

Read More >>
Top Stories