പ്രൊഫഷണൽ ജീവിതത്തിൽ പുലർത്തുന്നത് ഉത്തരവാദിത്വവും സത്യസന്ധതയും; കുപ്രചരണങ്ങൾക്കെതിരെ നടപടിയുമായി പ്രയാഗ മാർട്ടിൻ

പ്രൊഫഷണൽ ജീവിതത്തിൽ പുലർത്തുന്നത് ഉത്തരവാദിത്വവും സത്യസന്ധതയും; കുപ്രചരണങ്ങൾക്കെതിരെ നടപടിയുമായി പ്രയാഗ മാർട്ടിൻ
Apr 27, 2025 02:15 PM | By Vishnu K

(moviemax.in) മാധ്യമ വാർത്തകൾക്കെതിരെ പ്രതികരണവുമായി നടി പ്രയാഗ മാർട്ടിൻ. ഇൻസ്റ്റഗ്രാമിലൂടെയാണ് പ്രതികരണവുമായി താരം രംഗത്തെത്തിയത്. അസത്യവും അടിസ്ഥാനരഹിതവമായ ആരോപണങ്ങളിൽ തന്റെ പേര് ബന്ധിപ്പിച്ചു. ഇതിനെതിരെ ശക്തമായി പ്രതികരിക്കും.

പ്രയാഗ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച പ്രസ്താവന

നമസ്‌കാരം, അസത്യവും അടിസ്ഥാനരഹിതവുമായ ആരോപണങ്ങളുമായി എന്‍റെ പേര് ചില മാധ്യമങ്ങൾ നിർഭാഗ്യവശാൽ ബന്ധിപ്പിച്ചിരിക്കുന്നു ഇത്തരം ആരോപണങ്ങൾ, അശ്രദ്ധയാലോ, അറിവോടെയോ, നിയന്ത്രണമില്ലാതെ പ്രചരിപ്പിക്കപ്പെടുന്ന സാഹചര്യത്തിൽ, ഞാൻ അതിനെതിരെ ശക്തമായി പ്രതികരിക്കാൻ തീരുമാനിച്ചിരിക്കുന്നു. അസത്യ വിവരങ്ങളുടെ പ്രചരണം കണ്ടു നിൽക്കുന്നത് അത്യന്തം വിഷമകരവും വേദനാജനകവുമാണ്.വസ്‌തുതാപരമായ അടിസ്ഥാനമില്ലാത്തതും തികച്ചും അപകീർത്തികരവുമായ വ്യാജവും ദോഷകരവുമായ വിവരണങ്ങൾ ഉത്തരവാദിത്തമില്ലാതെ പ്രചരിക്കാൻ അനുവദിക്കുമ്പോൾ പൊതു മര്യാദയുടെയും അടിസ്ഥാന മാന്യതയുടെയും പ്രത്യക്ഷമായ തകർച്ചയും ഒരുപോലെ ആശങ്കാജനകമാണ്. ഇത്തരം സംഭവങ്ങൾ മാധ്യമങ്ങളുടെ വിശ്വാസ്യതയെ ഗുരുതരമായി ബാധിക്കുകയും, അവരിലേക്കുള്ള പൊതുജന വിശ്വാസത്തെ ദുർബലപ്പെടുത്തുകയും ചെയ്യുന്നു.അസത്യവിവരങ്ങൾ അനിയന്ത്രിതമായി പ്രചരിക്കുന്നതും മുന്നറിയിപ്പോ ഉത്തരവാദിത്വമോ ഇല്ലാതെ തുടരുന്നതും ഇനി എന്‍റെ ഭാഗത്ത് നിന്ന് കുറച്ചു കാണാനോ അവഗണിക്കാനോ കഴിയില്ല. എന്‍റെ പ്രൊഫഷനൽ ജീവിതത്തിലുടനീളം,മാന്യത, ഉത്തരവാദിത്വം, സത്യസന്ധത എന്നിവക്ക് പ്രാധാന്യം നൽകി ഞാൻ പ്രവർത്തിച്ചിട്ടുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ, കുടുതൽ വിവേകം, ഉത്തരവാദിത്വം, സഹാനുഭുതി എന്നിവയോടുകൂടി ഇത്തരം വിഷയങ്ങളെ സമീപിക്കണമെന്നു ഞാൻ സമൂഹത്തോട് വിനീതമായി അഭ്യർഥിക്കുന്നു. എന്റെ പ്രിയപ്പെട്ട പൊതുജനങ്ങളുടെയും, അഭ്യുദയകാംക്ഷികളുടെയും, സുഹൃത്തുക്കളുടെയും, കുടുംബാംഗങ്ങളുടെയും നിലനിൽക്കുന്ന സ്നേഹത്തിനും, വിശ്വാസത്തിനും, പിന്തുണക്കും ഞാൻ ഹൃദയപൂർവ്വം നന്ദി അറിയിക്കുന്നു.

ഞാൻ മുന്നോട്ട് പോവുകയാണ്.

പ്രയാഗ റോസ് മാർട്ടിൻ

Prayaga Martin takes action against misinformation

Next TV

Related Stories
ഞങ്ങളുടെ ബന്ധം സാധാരണക്കാർക്ക് മനസിലാകില്ല, ഇടയ്ക്ക് താഴെ വന്ന് താമസിക്കും; മേതിൽ ദേവികയുടെ വാക്കുകൾ

Sep 15, 2025 10:00 PM

ഞങ്ങളുടെ ബന്ധം സാധാരണക്കാർക്ക് മനസിലാകില്ല, ഇടയ്ക്ക് താഴെ വന്ന് താമസിക്കും; മേതിൽ ദേവികയുടെ വാക്കുകൾ

ഞങ്ങളുടെ ബന്ധം സാധാരണക്കാർക്ക് മനസിലാകില്ല, ഇടയ്ക്ക് താഴെ വന്ന് താമസിക്കും; മേതിൽ ദേവികയുടെ...

Read More >>
വൈകിയാണെങ്കിലും മനോഹരമായ ഓണം…; തിരുവോണ ദിവസം ആഘോഷിക്കാൻ കഴിയാത്തതിന്റെ കാരണം വെളിപ്പെടുത്തി അഹാന കൃഷ്ണ

Sep 15, 2025 09:37 PM

വൈകിയാണെങ്കിലും മനോഹരമായ ഓണം…; തിരുവോണ ദിവസം ആഘോഷിക്കാൻ കഴിയാത്തതിന്റെ കാരണം വെളിപ്പെടുത്തി അഹാന കൃഷ്ണ

തിരുവോണ ദിവസം ആഘോഷിക്കാൻ കഴിയാത്തതിന്റെ കാരണം വെളിപ്പെടുത്തി അഹാന...

Read More >>
ചാത്തേട്ടാ....ചന്ദ്രയോട് ഒന്ന് മാന്യമായി പെരുമാറാൻ പറയണമെന്ന് ചന്തു, എല്ലാം 'ചാത്തേട്ടൻ' റെഡിയാക്കാമെന്ന് ടൊവിനോ

Sep 15, 2025 03:49 PM

ചാത്തേട്ടാ....ചന്ദ്രയോട് ഒന്ന് മാന്യമായി പെരുമാറാൻ പറയണമെന്ന് ചന്തു, എല്ലാം 'ചാത്തേട്ടൻ' റെഡിയാക്കാമെന്ന് ടൊവിനോ

ചാത്തേട്ടാ....ചന്ദ്രയോട് ഒന്ന് മാന്യമായി പെരുമാറാൻ പറയണമെന്ന് ചന്തു, എല്ലാം 'ചാത്തേട്ടൻ' റെഡിയാക്കാമെന്ന്...

Read More >>
ഇത് ചുമ്മാ തീ ഐറ്റം ...!; ഇന്നസെന്‍റ് സിനിമയിലെ 'അമ്പമ്പോ…' ഗാനം പുറത്ത്

Sep 15, 2025 10:27 AM

ഇത് ചുമ്മാ തീ ഐറ്റം ...!; ഇന്നസെന്‍റ് സിനിമയിലെ 'അമ്പമ്പോ…' ഗാനം പുറത്ത്

ഇന്നസെന്‍റ് സിനിമയിലെ 'അമ്പമ്പോ…' ഗാനം...

Read More >>
ഇതൊക്കെ ന്ത് .....! എന്നാലും എന്റെ വേടാ ....ഇതും വശമുണ്ടായിരുന്നോ? നഞ്ചക്ക് ഈസിയായി കറക്കി വേടൻ, വീഡിയോ വൈറൽ

Sep 14, 2025 04:36 PM

ഇതൊക്കെ ന്ത് .....! എന്നാലും എന്റെ വേടാ ....ഇതും വശമുണ്ടായിരുന്നോ? നഞ്ചക്ക് ഈസിയായി കറക്കി വേടൻ, വീഡിയോ വൈറൽ

ഇതൊക്കെ ന്ത് .....! എന്നാലും എന്റെ വേടാ ....ഇതും വശമുണ്ടായിരുന്നോ? നഞ്ചക്ക് ഈസിയായി കറക്കി വേടൻ, വീഡിയോ...

Read More >>
Top Stories

News Roundup

https://moviemax.in/- //Truevisionall