ഒരു വിഭാഗം സിനിമാപ്രേമികൾ ഏറ്റവും കൂടുതൽ കേൾക്കാൻ കാത്തിരിക്കുന്ന വാർത്തയാണ് നടൻ ഉണ്ണി മുകുന്ദന്റെ വിവാഹം. മുപ്പത്തിയേഴുകാരനായ താരം മലയാള സിനിമയിലെ ഏറ്റവും എലിജിബിളായ ബാച്ചിലേഴ്സിന്റെ ലിസ്റ്റിൽ ഒന്നാമതായി ഇടം പിടിച്ചിരിക്കുന്നയാളാണ്. വിവാഹത്തിന് വേണ്ടി തുനിഞ്ഞ് ഇറങ്ങി നടക്കാതെ സംഭവിക്കുമ്പോൾ സംഭവിക്കട്ടെയെന്ന ചിന്തയിലാണ് നടൻ മുന്നോട്ട് പോകുന്നത്.
ഇപ്പോൾ സിനിമയും സക്സസ്ഫുള്ളായ കരിയറുമാണ് ഉണ്ണി മുകുന്ദന്റെ ലക്ഷ്യം. ജയ് ഗണേഷ് സിനിമയിൽ ഒരുമിച്ച് അഭിനയിച്ചശേഷം നല്ലൊരു സൗഹൃദം നടി മഹിമ നമ്പ്യാരുമായി ഉണ്ണി മുകുന്ദനുണ്ട്. ഇരുവരുടേയും ഒരുമിച്ചുള്ള വീഡിയോകൾ വൈറലായശേഷം ഇരുവരും വിവാഹിതരായാൽ മനോഹരമായ ഒരു സെലിബ്രിറ്റി കപ്പിളിനെ ലഭിക്കുമെന്നാണ് ആരാധകരുടെ അഭിപ്രായം.
ഇപ്പോഴിതാ സെലിബ്രിറ്റി ക്രിക്കറ്റേഴ്‌സ് ഫ്രറ്റേണിറ്റി (സിസിഎഫ്) മത്സര വേദിയിൽ നിന്നുള്ള മഹിമയുടേയും ഉണ്ണി മുകുന്ദന്റെയും പുതിയൊരു വീഡിയോയാണ് വൈറലാകുന്നത്. ഇരുവരുടേയും ബോണ്ടിങ്ങ് കാണുമ്പോൾ സൗഹൃദത്തിനും അപ്പുറം ഒരു സ്നേഹം ഇരുവരും തമ്മിലുള്ളതായി തോന്നുന്നുവെന്നാണ് കമന്റുകൾ. സിസിഎഫ് പ്രീമിയർ ലീഗിൽ മത്സരിക്കുന്ന 12 ടീമുകളിൽ ഒന്നിന്റെ സെലിബ്രിറ്റി ഓണർ ഉണ്ണി മുകുന്ദനാണ്.
സീഹോഴ്സ് സെയ്ലേഴ്സ് എന്നാണ് ഉണ്ണി മുകുന്ദന്റെ ടീമിന്റെ പേര്. മഹിമ നമ്പ്യാരാണ് ടീമിന്റെ ബ്രാന്റ അംബാസിഡർ. ഗായകനും നടനുമായ സിദ്ധാർത്ഥ് അടക്കമുള്ളവരാണ് ഉണ്ണി മുകുന്ദന്റെ ടീമിൽ കളിക്കുന്നത്. കളമശ്ശേരി സെയ്ന്റ് പോൾസ് കോളേജ് ഗ്രൗണ്ടിലാണ് മത്സരം നടക്കുന്നത്. കഴിഞ്ഞ ദിവസം തന്റെ ടീമിന്റെ മത്സരം കാണാൻ മഹിമ എത്തിയിരുന്നു.
അവിടെ നിന്നുള്ള വീഡിയോയാണ് ആരാധകർക്കിടയിൽ വൈറലാകുന്നത്. ക്രിക്കറ്റ് ഗ്രൗണ്ടിൽ നിന്നുള്ള ഇരുവരുടേയും സംസാരവും പെരുമാറ്റവും കാണുമ്പോൾ വിരാട് കോഹ്ലിയേയും അനുഷ്ക ശർമയേയുമാണ് ഓർമ വരുന്നതെന്നും ഒരു ഹസ്ബെന്റ് വൈഫ് വൈബാണ് ഉള്ളതെന്നുമാണ് ചില ആരാധകർ കുറിച്ചത്.
ഇവരെ വേഗം ഒന്നും കെട്ടിക്കാൻ നോക്ക് രണ്ടാൾക്കും എയ്ജ് ലിമിറ്റ് ആവുന്നു, യഥാർത്ഥത്തിൽ ഇവർ സുഹൃത്തുക്കൾ മാത്രമാണോ?. അതോ ഇവർ കമ്മിറ്റഡാണോ?. പക്ഷെ മഹിമ എല്ലാവരോടും ഫ്രണ്ട്ലിയായി പെരുമാറുന്ന സ്വഭാവക്കാരിയാണ്. എന്നാൽ ഉണ്ണി മുകുന്ദൻ ആദ്യമായിട്ടാണ് ഒരു നായികയോട് ഇത്രയും അടുപ്പം പൊതുവേദികളിൽ പോലും കാണിക്കുന്നത്. ഇന്റസ്ട്രിയിൽ നിന്നും സൗഹൃദങ്ങൾ ഉണ്ടാകും പക്ഷെ ആരെയെങ്കിലും ചേർത്ത് ഗോസിപ്പ് കേട്ടാൽ ആ വ്യക്തിയെ പിന്നീട് അധികം അടുപ്പിക്കാത്തയാളാണ് ഉണ്ണി.
എന്നാൽ മഹിമയുടെ കാര്യത്തിൽ അങ്ങനെയല്ല. അതാണ് കൂടുതലും സംശയം ജനിപ്പിക്കുന്നത് എന്നിങ്ങനെയും കമന്റുകളുണ്ട്. മഹിമ ഗാലറിയിൽ ഉണ്ടെങ്കിൽ ഉണ്ണി ദേഷ്യപ്പെടുകയോ ബാറ്റ് വലിച്ചെറിയുകയോ ചെയ്യില്ല. നിറചിരി എപ്പോഴും മുഖത്ത് കാണാം, ഇവരുടെ വീഡിയോ കണ്ടപ്പോൾ ശരിക്കും ഹസ്ബെന്റ് വൈഫ് വൈബ് ആയിരുന്നു. ഇവരെ അറിയാത്ത ആരേലുമാണ് വീഡിയോ കാണുന്നതെങ്കിൽ ഭാര്യയും ഭർത്താവുമാണെന്ന് തെറ്റിദ്ധരിച്ച് പോകും.
ഇരുവരും ഒരുമിച്ച് റൊമാന്റിക്ക് സിനിമ വന്നാൽ പൊളിക്കും എന്നിങ്ങനെയും കമന്റുകളുണ്ട്. നടിമാരുമായി ചേർത്ത് തന്നെ കുറിച്ച് ഗോസിപ്പ് വരുന്നതിനോട് എതിർപ്പുള്ളയാളാണ് ഉണ്ണി മുകുന്ദൻ. നടി അനുശ്രീയുമായി ചേർത്ത് ഗോസിപ്പുകൾ പ്രചരിച്ചപ്പോഴും നടൻ ശക്തമായി പ്രതികരിച്ച് രംഗത്ത് എത്തിയിരുന്നു.
#mahimanambiar #unnimukundan #friendship #video #goesviral