( moviemax.in) ഡാന്‍സ് റിയാലിറ്റി ഷോ യില്‍ അവതാരകയായിട്ടെത്തി പിന്നീട് വലിയ താരപദവിയിലേക്ക് ഉയര്‍ന്ന വ്യക്തിയാണ് പേളി മാണി. തുടക്കത്തില്‍ ആരും അംഗീകരിച്ചില്ലെങ്കിലും സംസാരരീതികളും പേളിയുടെ തമാശയുമൊക്കെ ആരാധകരെ നേടി കൊടുത്തു.
എന്നാല്‍ വീട്ടമ്മമാരുടെയും കുടുംബപ്രേക്ഷകരുടെയും ഇഷ്ടം കൂടുതല്‍ ലഭിക്കുന്നത് പേളി ബിഗ് ബോസ് ഷോ യില്‍ മത്സരിക്കാന്‍ പോയതോട് കൂടിയാണ്. മോഹന്‍ലാല്‍ അവതാരകനായിട്ടെത്തിയ മലയാളം ബിഗ് ബോസിന്റെ ഒന്നാം സീസണിലെ മത്സരാര്‍ഥിയായിരുന്നു പേളി.
ആ സീസണില്‍ ഒന്നാം സ്ഥാനം വരെ അര്‍ഹിച്ചിരുന്ന ആളായി പേളി മാറി. എന്നാല്‍ ആ ഷോ യില്‍ ആയിരിക്കുന്ന കാലത്തോളം പേളിയ്ക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങളെ കുറിച്ച് വെളിപ്പെടുത്തുകയാണ് സംവിധായകന്‍ ആലപ്പി അഷ്‌റഫ്. ഒരു തരത്തില്‍ ആളുകളുടെ ഒറ്റപ്പെടുത്തല്‍ പേളിയ്ക്ക് അനുഗ്രഹമായത് എങ്ങനെയാണെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു.
എല്ലാവരെയും മോട്ടിവേറ്റ് ചെയ്യണമെന്ന ആഗ്രഹത്തോട് കൂടിയാണ് പേളി ബിഗ് ബോസിലേക്ക് പോകുന്നത്. പക്ഷേ വിധി മറ്റൊന്നായിരുന്നു. മോട്ടിവേറ്റര്‍ ആയ തനിക്ക് സ്വയം മോട്ടീവേറ്റ് ചെയ്യേണ്ടതായിട്ടും സ്വയം ഇന്‍സ്പിരേഷനാവേണ്ടിയും വന്നു. തിക്താനുഭവങ്ങള്‍ നേരിട്ടതോടെ പൊട്ടിക്കരയേണ്ടി വന്നു. അന്ന് കരയാന്‍ വാഷ്‌റൂമാണ് പേളി തിരഞ്ഞെടുത്തത്.
എന്നെ സംബന്ധിച്ച് ബിഗ് ബോസിലെ ഏറ്റവും വലിയ ടാസ്‌ക് നല്ല വ്യക്തിയായി അവിടെ തുടരുന്നതാണെന്ന് അവര്‍ പറഞ്ഞിട്ടുണ്ട്. ബിഗ് ബോസില്‍ ഒറ്റപ്പെടുത്തി കടന്നാക്രമിച്ച ഏകവ്യക്തി പേളി മാണി തന്നെയാണ്. എന്തെങ്കിലും അഭിപ്രായം പറയാന്‍ പേളി തുടങ്ങിയാല്‍ അവര്‍ക്ക് നേരെ ഗ്രൂപ്പ് തിരിഞ്ഞുള്ള ആക്രമണങ്ങളും പരിഹാസവുമായിരുന്നു.
അവിടെയൊക്കെ ഹൃദയം തകര്‍ന്നെങ്കിലും അവര്‍ പൊട്ടിത്തെറിച്ചില്ല. കാരണം തന്റെ വ്യക്തിത്വത്തെ കുറിച്ചും കഴിവിനെ പറ്റിയും തികഞ്ഞ ആത്മവിശ്വാസം പേളിയ്ക്കുണ്ടായിരുന്നു. കിച്ചനിലെ ജോലി കൃത്യമായി ചെയ്തു. അവകാശവാദങ്ങളില്ല ആരെ കുറിച്ചും പരദൂഷണം പറഞ്ഞില്ല, പാരവെപ്പും ചെയ്തില്ല. ടാസ്‌കുകള്‍ വ്യത്യസ്ത സമീപനം പുലര്‍ത്തി. ഏത് വിധേയനെയും ജയിക്കണമെന്ന് വിചാരിച്ച് പെരുമാറിയിട്ടില്ല.
അവിടെ നടക്കുന്ന സൗഹൃദ സംഭാഷണങ്ങളില്‍ നിന്ന് പോലും പേളിയെ ഒഴിവാക്കും. ഒന്നിച്ചെടുക്കേണ്ട തീരുമാനങ്ങളില്‍ നിന്ന് പോലും അവരുടെ അഭിപ്രായം പരിഗണിച്ചില്ല. ഇതൊക്കെ കണ്ട പ്രേക്ഷകര്‍ അവരുടെ മനസില്‍ പേളിയ്ക്ക് വലിയൊരു സ്ഥാനം കൊടുത്തോണ്ട് ചേര്‍ത്ത് പിടിച്ചു. വലിയ പ്രേക്ഷക പിന്തുണ അവര്‍ക്ക് വന്നു. എങ്ങനെയും പുറത്താക്കണമെന്ന് ഉദ്ദേശിച്ച് പേളിയെ നിരന്തരം നോമിനേഷനില്‍ ഇട്ടെങ്കിലും വോട്ട് കൊടുത്ത് പ്രേക്ഷകര്‍ അവരെ സംരക്ഷിച്ചു.
പേളി നേരിട്ട മറ്റൊരു വലിയ ടാസ്‌ക് അര്‍ച്ചനയെ നേരിടുക എന്നുള്ളതായിരുന്നു. പല സാഹചര്യങ്ങളിലും ശക്തമായി നിലനില്‍ക്കാന്‍ അവര്‍ക്ക് സാധിക്കുകയും അതില്‍ പേളി വിജയിക്കുകയും ചെയ്തുവെന്ന് നിസ്സംശയം പറയാമെന്നും അഷ്‌റഫ് കൂട്ടിച്ചേര്‍ത്തൂ... ആ സീസണിലെ വിജയസാധ്യതയും ജനപിന്തുണയും ഏറ്റവുമധികം പേളിയ്ക്ക് ആയിരുന്നെങ്കിലും സാബുമോനുമായിട്ടുള്ള മത്സരത്തില്‍ പേളി പിന്നോട്ട് പോവുകയായിരുന്നു.
ഒന്നാമത് എത്തിയില്ലെങ്കിലും ആ വിജയത്തിന്റെ പവറോട് കൂടി പേളി രണ്ടാം സ്ഥാനം നേടി. മത്സരത്തിന് ശേഷം മറ്റൊരു താരങ്ങള്‍ക്കും ലഭിക്കാത്ത ജനപിന്തുണയും സ്‌നേഹവും പേളിയ്ക്ക് ലഭിച്ചിരുന്നു. ബിഗ് ബോസിലൂടെ പ്രണയത്തിലായ ശ്രീനിഷിന്റെ പേര് കൂടി ചേര്‍ന്ന് പേളിഷ് എന്ന പേരില്‍ ഫാന്‍സ് ഗ്രൂപ്പുകളും പൊങ്ങി വന്നു.
മാത്രമല്ല ഇന്നും ബിഗ് ബോസിലൂടെ പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെട്ട താരങ്ങളുടെ ലിസ്റ്റ് എടുത്താല്‍ അതിലൊന്നാം സ്ഥാനം പേളിയ്ക്ക് തന്നെയാണ്. നിലവില്‍ യൂട്യൂബ് ചാനലും മറ്റ് പരിപാടികളുമൊക്കെയായി തിരക്കിട്ട ജീവിതം നയിക്കുകയാണ് പേളി. എല്ലാത്തിനും സപ്പോര്‍ട്ടായി ഭര്‍ത്താവ് ശ്രീനിഷും കൂടെ തന്നെയുണ്ട്.
#alleppyashraf #pearlemaaney #biggboss