Apr 24, 2025 08:42 PM

(moviemax.in) മലയാളി പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രമാണ് നാളെ തിയേറ്ററുകളിൽ എത്തുന്ന മോഹൻലാൽ ശോഭന ചിത്രം 'തുടരും '.  നിലവില്‍ അത്രയധികം ഹൈപ്പ് ലഭിക്കാത്ത ചിത്രമാണിത് .  നാളെ തിയേറ്ററുകളില്‍ എത്തുന്ന സിനിമയ്ക്ക് വലിയ പ്രമോഷനോ കാര്യങ്ങളോ ഒന്നും നടത്തിയിട്ടില്ല. 15 വര്‍ഷത്തിന് ശേഷമാണ് മോഹന്‍ലാലും ശോഭനയും സ്‌ക്രീനില്‍ ഒന്നിച്ചെത്താന്‍ പോകുന്നത്.

എന്തുകൊണ്ടാണ് മോഹന്‍ലാലും ശോഭനയും സിനിമയുടെ പ്രമോഷന് എത്താതിരുന്നത് എന്ന ചോദ്യത്തോട് പ്രതികരിച്ചിരിക്കുകയാണ് സംവിധായകന്‍ ഇപ്പോള്‍. ഇരുതാരങ്ങളെയും വീണ്ടും ഒരുമിച്ച് കാണുന്നതിന്റെ എക്‌സ്‌ക്ലൂസിവിറ്റി നഷ്ടപ്പെടുത്താതിരിക്കാനാണ് പ്രമോഷന്‍ പരിപാടികള്‍ വേണ്ടെന്ന് വച്ചത് എന്നാണ് തരുണ്‍ പറയുന്നത്.

എന്റെയൊരു കാഴ്ചപ്പാടാണ്. ചിലപ്പോള്‍ അത് അപക്വമായിരിക്കാം. ആളുകള്‍ക്ക് എതിര് അഭിപ്രായങ്ങള്‍ ഉണ്ടായിരിക്കാം. പക്ഷേ ഞാനിപ്പോള്‍ ഇവിടെ ശോഭന മാമിനെയും ലാലേട്ടനെയുമാണ് കൊണ്ടിരുത്തുന്നതെങ്കില്‍ നിങ്ങള്‍ക്ക് സിനിമയില്‍ പിന്നെ എന്താണ് കാണാനുള്ളത്. ഇപ്പോള്‍ നിങ്ങള്‍ക്ക് ഒരു കൊതിയുണ്ട്. ശോഭന മാമിനെയും ലാലേട്ടനെയും സിനിമയില്‍ കാണണം.

എന്താണ് അവര് ചെയ്തിരിക്കുന്നത് എന്ന് അറിയണം എന്നൊക്കെ. അവര്‍ ഇവിടെ വന്നിരുന്നാലും ആ കെമിസ്ട്രി ഉണ്ടാവും. ആ കെമിസ്ട്രി കണ്ട് ആസ്വദിക്കേണ്ടത് സ്‌ക്രീനില്‍ ആണ്. റിലീസിന് ശേഷം നമ്മളെല്ലാം വളരെ ഹാപ്പി ആയിട്ട് ഇരിക്കുന്ന സമയത്ത് ആണെങ്കില്‍ നമുക്ക് അത് ചെയ്യാം എന്നാണ് തരുണ്‍ മൂര്‍ത്തി പറയുന്നത്.

അതേസമയം, ഷണ്മുഖം എന്ന ടാക്‌സി ഡ്രൈവറായാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തുന്നത്. ബിനു പപ്പു, ഫര്‍ഹാന്‍ ഫാസില്‍, മണിയന്‍പിള്ള രാജു എന്നിവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. തരുണ്‍ മൂര്‍ത്തിയും കെആര്‍ സുനിലും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.



#thudarum #film #mohanlal #shobhana #promotion #tharunmoorthy

Next TV

Top Stories










News Roundup