ശാലിനിയെ കൂട്ടിലിട്ട കിളിയെ പോലെയാക്കി? അജിത്തുമായി വിവാഹിതയായിട്ട് 25 വര്‍ഷം, ഇന്നും മാറ്റമില്ലാതെ താരങ്ങള്‍

ശാലിനിയെ കൂട്ടിലിട്ട കിളിയെ പോലെയാക്കി? അജിത്തുമായി വിവാഹിതയായിട്ട് 25 വര്‍ഷം, ഇന്നും മാറ്റമില്ലാതെ താരങ്ങള്‍
Apr 24, 2025 04:23 PM | By Athira V

ഓരോ കാലഘട്ടത്തിലും അത്ഭുതപ്പെടുത്തി കൊണ്ട് സിനിമയില്‍ നിറഞ്ഞ് നിന്ന താരമാണ് ശാലിനി. ബാലതാരമായിരുന്നപ്പോള്‍ അതുവരെ ആര്‍ക്കും ലഭിക്കാത്ത സൂപ്പര്‍താര പദവിയാണ് ശാലിനി സ്വന്തമാക്കിയത്. കുറഞ്ഞ കാലത്തിനുള്ളില്‍ സൂപ്പര്‍ഹിറ്റ് സിനിമകളില്‍ അഭിനയിച്ചു. പിന്നെ നീണ്ടൊരു ഇടവേളയ്ക്ക് ശേഷം നായികയായിട്ടുള്ള തിരിച്ച് വരവ്. അവിടെയും വിജയം മാത്രം. അത്തരത്തില്‍ വലിയ ഭാഗ്യമുള്ള നടിയായിരുന്നെങ്കിലും ഇന്ന് സിനിമാ ലോകത്ത് നിന്നും ഏറെ അകലെയാണ് ശാലിനി.

സിനിമാക്കാരുമായിട്ടുള്ള അടുപ്പമോ മറ്റൊന്നും സൂക്ഷിക്കാതെ വളരെ സാധാരണക്കാരിയായ കുടുംബിനിയായി ശാലിനി മാറി. അതിന് കാരണം തെന്നിന്ത്യന്‍ സിനിമയുടെ തല എന്നറിയപ്പെടുന്ന അജിത്തിന്റെ സ്‌നേഹമായിരുന്നു. സിനിമാ ലൊക്കേഷനില്‍ നിന്നും അബദ്ധത്തില്‍ പ്രണയത്തിലായ ഇരുവരും വിവാഹം കഴിച്ച് സന്തുഷ്ടരായി ജീവിക്കുകയാണ്. ഇന്ന് ദാമ്പത്യ ജീവിതത്തിന്റെ 25 വര്‍ഷം പൂര്‍ത്തിയാക്കുന്ന ദമ്പതിമാരെ കുറിച്ച് അധികമാര്‍ക്കും അറിയാത്ത കഥകള്‍ പ്രചരിക്കുകയാണ്.


2000 ഏപ്രില്‍ 24 നായിരുന്നു തെന്നിന്ത്യന്‍ സിനിമാലോകത്തെ ഏറ്റവും വലിയ താരവിവാഹങ്ങളിലൊന്നായി അജിത്തും ശാലിനിയും വിവാഹിതരാവുന്നത്. അമര്‍ക്കളം എന്ന സിനിമയുടെ ലൊക്കേഷനില്‍ നിന്നും അബദ്ധത്തില്‍ ശാലിനിയ്ക്ക് പരിക്ക് പറ്റി. അജിത്ത് കാരണം സംഭവിച്ച അപകടമായതിനാല്‍ അന്ന് തുടങ്ങിയ സെന്റിമെന്റ്‌സാണ് താരങ്ങളുടെ പ്രണയകഥയ്ക്ക് കാരണമായത്. സിനിമയുടെ ചിത്രീകരണം അവസാനിക്കുന്നതിനുള്ളില്‍ ഇരുവരും ശക്തമായ പ്രണയത്തിലായി.

ചില എതിര്‍പ്പുകളും പ്രശ്‌നങ്ങളുമൊക്കെ തുടക്കത്തില്‍ വന്നെങ്കിലും വീട്ടുകാരെ കൂടി അറിയിച്ച ശേഷം ഈ ബന്ധം താരങ്ങള്‍ മുന്നോട്ട് കൊണ്ട് പോയി. വിവാഹം കഴിഞ്ഞാല്‍ ശാലിനി അഭിനയിക്കുന്നില്ലെന്നത് നടിയുടെ മാത്രമല്ല അജിത്തിന്റെയും തീരുമാനമായിരുന്നു. വിവാഹത്തിന് തൊട്ട് മുന്‍പ് ശാലിനി അഭിനയിച്ച നിറം സിനിമയുടെ തമിഴ് റീമേക്കിലെ പാട്ട് സീന്‍ പൂര്‍ത്തിയാക്കാന്‍ പോലും അജിത്ത് സമ്മതിച്ചിരുന്നില്ല. പിന്നീട് നടി രണ്ട് മക്കളുടെ അമ്മയായി. പരസ്പര സ്‌നേഹവും ഐക്യവുമൊക്കെയുള്ള കുടുംബം സൃഷ്ടിച്ചെടുക്കാനും സാധിച്ചു.

സിനിമകളില്‍ സജീവമായ അജിത്ത് ഇടയ്ക്ക് തന്റെ ഇഷ്ടവിനോദമായ കാര്‍ റേസിങ്ങും ബൈക്ക് റൈഡുമൊക്കെയായി ചുറ്റാന്‍ തുടങ്ങിയതോടെയാണ് വിമര്‍ശനങ്ങള്‍ വന്ന് തുടങ്ങിയത്. ഗ്ലാമര്‍ ലോകത്ത് ഉയരങ്ങള്‍ കീഴടക്കി പാറി പറന്ന് നടന്ന ശാലിനിയെ കൂട്ടിലടച്ചിട്ട കിളിയെ പോലെയാക്കിയിട്ട് അജിത്ത് മാത്രം ജീവിതം ആസ്വദിക്കുന്നു എന്ന ആരോപണം താരത്തിന് നേരിടേണ്ടി വന്നു. എന്നാല്‍ സിനിമ ഉപേക്ഷിച്ചതില്‍ തനിക്കൊരിക്കലും നഷ്ടബോധമില്ലെന്നാണ് വര്‍ഷങ്ങള്‍ക്ക് മുന്‍പൊരു അഭിമുഖത്തില്‍ ശാലിനി പറഞ്ഞത്.


ഉത്തരവാദിത്തമുള്ള ഭാര്യയും രണ്ട് കുഞ്ഞുങ്ങളുടെ അമ്മയുമാണ് താനിപ്പോള്‍. സിനിമയില്‍ നിന്നും കിട്ടിയതിനെക്കാളും സന്തോഷവും സംതൃപ്തിയും തനിക്കിപ്പോള്‍ ലഭിക്കുന്നുണ്ട്. അജിത്തും താനും പരസ്പരം ബഹുമാനം കൊടുക്കുന്നവരാണ്. തന്റെ ആഗ്രഹങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും എതിരായി ഒന്നും പറയുകയോ പ്രവര്‍ത്തിക്കുകയോ അദ്ദേഹം ചെയ്യാറില്ല.

വിവാഹശേഷം വീണ്ടും സിനിമയില്‍ അഭിനയിക്കുന്ന നടിമാരോട് തനിക്ക് ബഹുമാനമുണ്ടെങ്കിലും അവരെ പോലെ തനിക്ക് സാധിക്കുമെന്ന് തോന്നുന്നില്ല. ഇനി അങ്ങനെ താന്‍ കൂടി അഭിനയത്തിലേക്ക് വരികയാണെങ്കില്‍ സന്തോഷത്തോടെ പോകുന്ന കുടുംബ ജീവിതത്തെ പോലും ബാധിക്കുമെന്നുമായിരുന്നു വർഷങ്ങൾക്ക് മുൻപ് കൊടുത്ത ഒരു അഭിമുഖത്തില്‍ ശാലിനി വ്യക്തമാക്കിയത്.

താരജാഡകള്‍ക്കോ ആഡംബരത്തിനോടോ യാതൊരു താല്‍പര്യവുമില്ലാത്തവരാണ് അജിത്തും ശാലിനിയും. അതുകൊണ്ട് തന്നെ പാര്‍ട്ടികളിലും മറ്റ് അനുബന്ധ പരിപാടികളില്‍ നിന്നെല്ലാം ഇരുവരും മാറി നില്‍ക്കുകയാണ് ചെയ്യാറുള്ളത്. എന്നാല്‍ വിദേശത്ത് വെച്ച് നടന്ന കാര്‍ റേസ്സിങ്ങില്‍ വിജയിച്ച സമയത്ത് അജിത്ത് ഭാര്യ ശാലിനിയുടെ പിന്തുണയെ കുറിച്ച് തുറന്ന് സംസാരിച്ചിരുന്നു.

#shalini #ajith #celebrating #25thweddinganniversary

Next TV

Related Stories
പ്രായപൂർത്തിയാവാത്ത എന്നെ അന്ന് അച്ഛൻ...! പ്രശസ്തയായ ശേഷം എന്നെ തേടി വന്നു, മുന്നിൽ കണ്ടാൽ ഭദ്രകാളിയാകുമെന്ന് ഞാൻ -ഖുശ്ബു

Sep 14, 2025 03:05 PM

പ്രായപൂർത്തിയാവാത്ത എന്നെ അന്ന് അച്ഛൻ...! പ്രശസ്തയായ ശേഷം എന്നെ തേടി വന്നു, മുന്നിൽ കണ്ടാൽ ഭദ്രകാളിയാകുമെന്ന് ഞാൻ -ഖുശ്ബു

പ്രായപൂർത്തിയാവാത്ത എന്നെ അന്ന് അച്ഛൻ...! പ്രശസ്തയായ ശേഷം എന്നെ തേടി വന്നു, മുന്നിൽ കണ്ടാൽ ഭദ്രകാളിയാകുമെന്ന് ഞാൻ...

Read More >>
'നായികമാരെ ചുംബിക്കുന്ന രംഗങ്ങൾ, അതുകൊണ്ട് കമൽ ഹാസൻ സിനിമകൾ ഇഷ്ടമല്ല'; തുറന്നു പറഞ്ഞ് മോഹിനി

Sep 11, 2025 02:52 PM

'നായികമാരെ ചുംബിക്കുന്ന രംഗങ്ങൾ, അതുകൊണ്ട് കമൽ ഹാസൻ സിനിമകൾ ഇഷ്ടമല്ല'; തുറന്നു പറഞ്ഞ് മോഹിനി

കമൽ ഹാസൻ സിനിമകൾ കാണാൻ തനിക്ക് ഇഷ്ടമല്ലെന്ന് നടി മോഹിനി...

Read More >>
സംവിധായകൻ എസ്. നാരായണിനെതിരെ സ്ത്രീധന പീഡനത്തിന് കേസ്; എഫ്ഐആർ മരുമകളുടെ പരാതിയിൽ

Sep 11, 2025 11:03 AM

സംവിധായകൻ എസ്. നാരായണിനെതിരെ സ്ത്രീധന പീഡനത്തിന് കേസ്; എഫ്ഐആർ മരുമകളുടെ പരാതിയിൽ

പ്രശസ്ത കന്നട സംവിധായകനെതിരെ സ്ത്രീധന പീഡനത്തിന് കേസ്....

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall