( moviemax.in) ആരാധകരുമായി അകലം പാലിക്കാൻ ഒരിക്കലും ശ്രമിക്കാത്ത നടനാണ് ദിലീപ്. എത്ര തിരക്കിലാണെങ്കിലും തന്നെ കാണാനും ഒപ്പം നിന്ന് സെൽഫി പകർത്താനും എത്തുന്നവരെ ഒരിക്കലും നിരാശരാക്കി മടക്കി അയക്കാറുമില്ല. അതുപോലെ തന്നെ കാണാൻ ആഗ്രഹം പ്രകടിപ്പിക്കുന്നവരെ നേരിട്ട് ചെന്ന് കാണാനും നടൻ ശ്രമിക്കാറുണ്ട്. സിനിമയിൽ മാത്രമല്ല ബിസിനസിലും സജീവമാണ് ദിലീപ്.
സിനിമയിൽ ജനപ്രിയനായി വളർന്ന് തുടങ്ങിയ കാലത്ത് താരം ആരംഭിച്ചതാണ് റെസ്റ്റോറന്റ് ബിസിനസ്. ദേ പുട്ട് എന്നാണ് ദിലീപിന്റെ റെസ്റ്റോറന്റിന്റെ പേര്. പലവിധ പുട്ടുകൾ മറ്റ് വിഭങ്ങൾ എന്നിവയെല്ലാമാണ് ദിലീപിന്റെ റെസ്റ്റോറന്റിന്റെ സ്പെഷ്യാലിറ്റി. കേരളത്തിലും ദുബായിലുമെല്ലാമായി ദേ പുട്ടിന് ബ്രാഞ്ചുകളുമുണ്ട്. എല്ലായിടത്തും നല്ല തിരക്കുമാണ്.
പലപ്പോഴും മണിക്കൂറുകളോളം കാത്ത് നിന്നാണ് ആളുകൾക്ക് റെസ്റ്റോറന്റിലേക്ക് പ്രവേശിക്കാൻ പോലും കഴിയുന്നത്. ദുബായിലെ ദേ പുട്ടിനും വിദേശ മലയാളികൾക്കിടയിൽ വലിയ സ്വീകാര്യതയാണ്. ഇപ്പോഴിതാ തന്റെ റെസ്റ്റോറന്റിൽ വന്ന് ഭക്ഷണം കഴിച്ച ഒരു കുഞ്ഞ് ആരാധികയ്ക്ക് തന്നെ നേരിട്ട് കാണാനുള്ള അവസരം നൽകിയിരിക്കുകയാണ് താരം. ആഴ്ചകൾക്ക് മുമ്പാണ് മാതാപിതാക്കൾക്കൊപ്പം ഫറയെന്ന കുട്ടി ആരാധിക ദുബായിലുള്ള ദേ പുട്ടിലെത്തിയത്.
നമ്മുടെ ദിലീപേട്ടന്റെ ദേ പുട്ട് റസ്റ്റോറന്റിലെ അത്താഴം. നെയ്‌ച്ചോർ, ബീഫ് കറി കോമ്പോ ഒന്നും പറയാൻ ഇല്ല... പൊളി തന്നെ. 12 ദർഹത്തിന് അൺലിമിറ്റഡ് ഫുഡ്. ദുബായിലുള്ളവർ മസ്റ്റ് ട്രൈയാണെന്ന് പറഞ്ഞാണ് ഫഫ വീഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. ഒപ്പം ദിലീപേട്ടൻ കമന്റ് ചെയ്തില്ലെങ്കിൽ ഞാൻ ഇനി ദേ പുട്ടിൽ വരില്ലെന്നും ഫറ വീഡിയോയിൽ കുറിച്ചിരുന്നു.
കുട്ടി ആരാധികയുടെ വീഡിയോ ശ്രദ്ധയിൽപ്പെട്ടതോടെ കമന്റുമായി ദിലീപ് എത്തി. മോളെ... നമുക്ക് അടുത്ത തവണ ദേ പുട്ടിൽ വെച്ച് നേരിട്ട് കാണാമെന്നാണ് ദിലീപ് കുട്ടി ആരാധികയോട് പറഞ്ഞത്. നടന്റെ കമന്റ് വന്നുവെങ്കിലും താരത്തെ നേരിട്ട് കാണാൻ അവസരം ലഭിക്കുമെന്ന് ഫറയോ മാതാപിതാക്കളോ കരുതിയിരുന്നില്ല. അടുത്തിടെയാണ് നടൻ ദിലീപിനെ ഫറ നേരിട്ട് കണ്ടത്.
ആ വീഡിയോയും ഫറയുടെ മാതാപിതാക്കൾ സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ദിലീപേട്ടൻ കമന്റ് ചെയ്തു. പക്ഷെ കാണാൻ വിളിപ്പിക്കുമെന്ന് വിചാരിച്ചില്ല. പിന്നെ നടന്നത് വിശ്വസിക്കാൻ പറ്റുന്നില്ല. എന്നെ കണ്ടു... എടുത്തു... വിശേഷങ്ങൾ ചോദിച്ചു... ഉമ്മയും തന്നു. അതാണ് നമ്മുടെ സ്വന്തം ദിലീപേട്ടൻ. താങ്ക്യു ദിലീപേട്ട എന്നാണ് ഫറ കുറിച്ചത്.
നിരവധി ദിലീപ് ആരാധകരാണ് വീഡിയോയ്ക്ക് കമന്റുമായി എത്തിയത്. നാട്ടിൽ വന്നിട്ട് വേണം ഇങ്ങനെ ഒരു കമന്റ് ഇട്ട് ഏട്ടനെ നേരിട്ട് കാണാൻ, ദിലീപ് പറഞ്ഞാൽ പറഞ്ഞതാണ്. എന്തൊക്കെ പറഞ്ഞാലും സെൽഫി എടുക്കാനും മനുഷ്യരോട് മര്യാദയ്ക്ക് പെരുമാറാനും ദിലീപിനും കാവ്യയ്ക്കും അറിയാം, കാണണമെന്ന് വിചാരിചിട്ട് ഇതുവരെ കാണാൻ കഴിഞ്ഞിട്ടില്ല, ജാഡയില്ലാതെ നമ്മളോട് സംസാരിക്കുന്ന ഒരേ ഒരു സെലിബ്രിറ്റി.
ഞാൻ കൂടെ നിന്ന് ഫോട്ടോ എടുത്ത ഒരേ ഒരു സെലിബ്രിറ്റി എന്നിങ്ങനെ നീളുന്നു കമന്റുകൾ. ദിലീപിനെ കാണാനെത്തിയ കുട്ടി ആരാധിക ഫറയും ഒരു കൊച്ചു സെലിബ്രിറ്റിയാണ്. മോഡലിങ്, നൃത്തം എല്ലാമാണ് ഫറയുടെ മേഖല. കേസും വിവാദങ്ങളും ഉണ്ടാകുന്നതിന് മുമ്പ് വരെ മലയാളത്തിൽ ഏറ്റവും ജനപ്രിയനായ നടന്മാരിൽ ഒരാളായിരുന്നു ദിലീപ്.
എന്നാൽ ഇന്ന് സ്ഥിതിയാകെ മാറി. ഏറ്റവും കൂടുതൽ സൈബർ ബുള്ളിയിങ് നേരിടുന്ന താരങ്ങളിൽ ഒരാളാണ് ദിലീപ്. അവസാനമായി റിലീസ് ചെയ്ത ദിലീപ് സിനിമ പവി കെയർ ടേക്കറാണ്.
#dileep #met #littlefangirl #dubai #fulfilled #wish