വിവാഹപ്രായം കഴിഞ്ഞിട്ടും അതിനോട് താല്‍പര്യം കാണിക്കാതെ മാറി നടക്കുന്ന നിരവധി താരസുന്ദരിമാരാണ് മലയാള സിനിമയിലുള്ളത്. അതിലൊരാളാണ് നടി അനുശ്രീ. വളരെ കുറഞ്ഞ കാലം കൊണ്ട് സിനിമാലോകത്ത് തന്റേതായൊരു സ്ഥാനം കണ്ടെത്തിയ അനുശ്രീ ചെറുതും വലുതുമായ അനേകം കഥാപാത്രങ്ങളെ അവതരിപ്പിച്ച് കഴിഞ്ഞു. ഇപ്പോഴും അഭിനയത്തില്‍ സജീവമായിരിക്കുകയാണ്.
സിനിമയിലെ തിരക്കുകള്‍ കാരണം വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കുന്നതിനോട് യാതൊരു താല്‍പര്യവുമില്ലെന്നാണ് അനുശ്രീ മുന്‍പ് പലപ്പോഴായി പറഞ്ഞിട്ടുള്ളത്. എന്നിരുന്നാലും നടന്‍ ഉണ്ണി മുകുന്ദന്‍ അടക്കമുള്ളവരുടെ പേരുകള്‍ ചേര്‍ത്ത് കഥകള്‍ വരാറുമുണ്ട്. മാത്രമല്ല നടിയുടെ ഇന്‍സ്റ്റാഗ്രാമിലെ പോസ്റ്റുകളും ഇത്തരം ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കും. അങ്ങനെയുള്ളപ്പോള്‍ ആരാധകരെ പോലും ഞെട്ടിച്ച് കൊണ്ടുള്ള വീഡിയോയുമായിട്ടാണ് അനു എത്തിയിരിക്കുന്നത്.
'സിന്ദുരം ഇഷ്ടം' എന്ന്് ക്യാപ്ഷന്‍ കൊടുത്തിരിക്കുന്ന വീഡിയോയില്‍ ഒരു ചെപ്പില്‍ നിന്നും സിന്ദൂരം കൈയ്യിലെടുത്ത് അണിയുന്നതാണ് കാണിക്കുന്നത്. വീഡിയോ പുറത്ത് വന്നതോടെ ഇതിനെ കുറിച്ചുള്ള അഭിപ്രായങ്ങളും വന്നു. അനുശ്രീയുടെ കമന്റ് ബോക്‌സ് നിറയെ വിവാഹവും താലികെട്ടും സിന്ദൂരവുമൊക്കെയായി മാറിയിരിക്കുകയാണ്. സിന്ദൂരത്തിനോട് ഇത്രയും താല്‍പര്യമുണ്ടെങ്കില്‍ ഒന്ന് കെട്ടിയാല്‍ പോരെ എന്നാണ് പ്രധാനമായിട്ടും ആരാധകര്‍ ചോദിക്കുന്നത്.
അങ്ങോട്ട് കല്യാണം കഴിക്കൂ, ഇനി നമ്മള്‍ അറിയാതെ എങ്ങാനും കല്യാണം കഴിച്ചിരുന്നോ? താലി ഉണ്ടെകില്‍ അല്ലെ അത് ആര് കെട്ടി എന്ന് ചോദ്യം ഉള്ളൂ, അനു കല്യാണത്തിന് മുമ്പ് ഇങ്ങനെ ചെയ്യാമോന്ന് അറിയില്ല, കല്യാണം കഴിയുന്നത് വരെയും കല്യാണം കഴിഞ്ഞ ഉടനെയും സിന്ദൂരം തൊടാന്‍ ഭയങ്കര താല്‍പര്യമായിരിക്കും. പിന്നെ അത് ശ്രദ്ധിക്കാനും പോവില്ല. കല്യാണത്തിന് മുമ്പ് സിന്ദൂരം തൊട്ടാല്‍ അതിന്റെ പവര്‍ പോവൂം... എന്നിങ്ങനെ നീളുകയാണ് കമന്റുകള്‍.
എന്തിനാ വൈകിക്കുന്നത് ഉണ്ണിയെ വേഗം കെട്ടിക്കോ.. എന്നും ചിലര്‍ പറയുന്നുണ്ട്. കഴിഞ്ഞ കുറേ കാലമായി നടന്‍ ഉണ്ണി മുകുന്ദന്റെ പേര് കൂടി ചേര്‍ത്ത് അനുശ്രീയുടെ പേരില്‍ കഥകള്‍ വന്നിരുന്നു. ഇരുവരും വിവാഹം കഴിക്കാന്‍ ഒരുങ്ങുന്നതായിട്ടാണ് അഭ്യൂഹങ്ങള്‍. എന്നാല്‍ ഇത് തികച്ചും അടിസ്ഥാനരഹിതമായ കാര്യമാണെന്നാണ് താരങ്ങള്‍ തന്നെ വ്യക്തമാക്കുന്നത്. ജീവിതത്തില്‍ പരിചയമുണ്ടെങ്കിലും തങ്ങളിരുവരും അടുത്ത സുഹൃത്തുക്കള്‍ പോലുമല്ല, എന്നിട്ടും ഇത്തരം കഥകള്‍ വരാനുണ്ടായ സാഹചര്യം എന്താണെന്ന് അറിയില്ലെന്നാണ് ഇരുവരും തുറന്ന് പറഞ്ഞിട്ടുള്ളത്.
സത്യത്തില്‍ അനുശ്രീയുടെ പുതിയ വീഡിയോ ഒരു ഫോട്ടോഷൂട്ടിന് വേണ്ടി ഒരുങ്ങുന്നതായിരുന്നു. അടുത്തിടെ വിഷുവിനോട് അനുബന്ധിച്ച് അനുശ്രീ ചില ചിത്രങ്ങള്‍ പുറത്ത് വിട്ടിരുന്നു. കറുത്ത സാരിയില്‍ അതീവ സുന്ദരിയായി കൃഷ്ണ വിഗ്രഹം കെട്ടിപ്പിടിച്ച് നില്‍ക്കുന്ന ഫോട്ടോസാണ് നടി പങ്കുവെച്ചത്. ഇതിനോട് അനുബന്ധിച്ചാണ് നെറ്റിയില്‍ സിന്ദൂരം ചാര്‍ത്തിയതും. എന്നാല്‍ ഒരുങ്ങുന്ന വീഡിയോ വൈകി പോസ്റ്റ് ചെയ്തതോടെയാണ് ഇതിന് പിന്നിലെ കാരണം അന്വേഷിച്ച് ആരാധകരെത്തിയത്. പിന്നെ കല്യാണം കഴിക്കാതെ സിന്ദൂരം അണിയുന്നതില്‍ എന്താണ് കുഴപ്പമെന്ന ചോദ്യങ്ങളും ഉയരുന്നുണ്ട്.
ഇപ്പോള്‍ മാത്രമല്ല ഇതിന് മുന്‍പ് അനുശ്രീയും മറ്റ് പല നടിമാരും അഭിനയത്തിന്റെ ഭാഗമായി സിനിമയില്‍ സിന്ദൂരം അണിയുകയും വിവാഹിതയായി ചിത്രീകരിക്കുകയുമൊക്കെ ചെയ്യുന്നുണ്ടല്ലോ. അങ്ങനെയുള്ളപ്പോള്‍ നടിയെ ഇത്രമാത്രം കുറ്റപ്പെടുത്തേണ്ട കാര്യമൊന്നുമില്ലെന്നാണ് ആരാധകര്‍ പറയുന്നത്. മാത്രമല്ല അനുശ്രീ ഒന്നൊരുങ്ങിയാല്‍ ചെന്നൈ എക്‌സ്പ്രസ്സ് മൂവിലെ ദീപികയെ പോലെ സെറ്റാക്കാമെന്നും ചിലര്‍ കമന്റടിക്കുകയാണ്.
#anusree #newvideo