( moviemax.in) ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം 'തുടരും' മുന്‍കൂര്‍ ബുക്കിങ് ആരംഭിച്ചു. ബുക്കിങ് ആരംഭിച്ച വിവരം അറിയിച്ചുകൊണ്ട് കിടിലന്‍ വീഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ആകാംക്ഷകള്‍ക്ക് വിരാമമിട്ടുകൊണ്ട് ചിത്രം വെള്ളിയാഴ്ച തിയേറ്ററുകളിലെത്തും.
മോഹന്‍ലാലും ശോഭനയും വീണ്ടും ഒന്നിക്കുന്ന 'തുടരും' തരുണ്‍ മൂര്‍ത്തിയാണ് സംവിധാനം ചെയ്തിരിക്കുന്നത്. ഫാമിലി ഡ്രാമയാണ് ചിത്രമെന്നാണ് സംവിധായകന്‍ പറഞ്ഞതെങ്കിലും മോഹന്‍ലാലിന്റെ ദൃശ്യവുമായി താരതമ്യപ്പെടുത്തിയാണ് സിനിമാ പ്രേമികളുടെ ചര്‍ച്ചകള്‍.
രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം. രഞ്ജിത്താണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. കെ.ആര്‍. സുനിലും സംവിധായകന്‍ തരുണ്‍ മൂര്‍ത്തിയും ചേര്‍ന്നാണ് തിരക്കഥ. ഷാജി കുമാറാണ് ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. ഷഫീഖ് വി.ബി, നിഷാദ് യൂസഫ് എന്നിവരാണ് എഡിറ്റര്‍മാര്‍. ജേക്സ് ബിജോയ് സംഗീതം.
#thudarum #mohanlal #shobana #movie #advancebooking #opened #watchvideo