(moviemax.in) മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് നവ്യ നായർ . വിവാഹത്തിന് ശേഷം വർഷങ്ങൾ കഴിഞ്ഞാണ് നടി വീണ്ടും അഭിനയ ജീവിതത്തിലേക്ക് മടങ്ങി വന്നത് .
ഇരുപത്തിനാലുകളുടെ തുടക്കത്തിലായിരുന്നു നവ്യ നായരുടെ വിവാഹം. മുംബൈയിൽ സെറ്റിൽഡായ മലയാളിയും ബിസിനസുകാരനുമായ സന്തോഷ് മേനോനാണ് നവ്യയെ താലി ചാർത്തി സ്വന്തമാക്കിയത്. അന്ന് നവ്യ മലയാളത്തിൽ നായിക നടിയായി തിളങ്ങി നിൽക്കുന്ന സമയമായിരുന്നു.
2010ലായിരുന്നു നവ്യയുടേയും സന്തോഷിന്റെയും വിവാഹം. വീട്ടുകാരാണ് നവ്യയ്ക്ക് വേണ്ടി സന്തോഷിനെ കണ്ടെത്തിയത്. ഇരുവരും തമ്മിൽ പത്ത് വയസ് പ്രായവ്യത്യാസമുണ്ടെന്നാണ് സോഷ്യൽമീഡിയയുടെ കണ്ടെത്തൽ. വിവാഹിതയാകുമ്പോൾ നവ്യയ്ക്ക് ഇരുപത്തിനാലും സന്തോഷിന് മുപ്പത്തിനാലുമായിരുന്നു വയസ്.
സിനിമയുമായി വലിയ അടുപ്പമില്ലാത്ത കുടുംബത്തിലേക്കാണ് നവ്യ കയറി ചെന്നതെങ്കിലും അഭിനയത്തിൽ നിന്നും അകന്ന് നിന്ന സമയങ്ങളിലും റിലീസ് ചെയ്യുന്ന സിനിമകളെല്ലാം നവ്യ മുടങ്ങാതെ കാണുമായിരുന്നു.
ജീവവായുവായ നൃത്തവും നവ്യ വിവാഹത്തിനുശേഷം തുടർന്നിരുന്നു. രണ്ടാം വരവിനുശേഷം സിനിമ തെരഞ്ഞെടുക്കുന്നതിൽ നവ്യ അതീവ ശ്രദ്ധാലുവാണ്.
പ്രണയിക്കില്ലെന്ന് നവ്യ മാതാപിതാക്കൾക്ക് വാക്ക് കൊടുത്തിരുന്നു. പ്രണയിക്കില്ല, പഠനം മുടക്കില്ല, ഫോൺ ചോദിക്കില്ല എന്നീ മൂന്ന് കാര്യങ്ങളിൽ താൻ ഉറപ്പ് നൽകിയ ശേഷമാണ് മാതാപിതാക്കൾ സിനിമയിൽ അഭിനയിക്കാൻ തന്നെ അനുവദിച്ചതെന്ന് നവ്യ തന്നെ മുമ്പ് പറഞ്ഞിട്ടുണ്ട്.
പക്ഷെ സിനിമയിൽ നായിക റോളിൽ സജീവമായിരുന്ന കാലത്ത് നവ്യയക്ക് ഒരു പ്രണയമുണ്ടായിരുന്നു. അത് വർക്കൗട്ടാവാത്തതിനാൽ വീട്ടുകാർ കണ്ടെത്തിയ വരനെ നടി സ്വീകരിക്കുകയായിരുന്നു. എന്നാൽ ഏത് താരത്തോടായിരുന്നു പ്രണയമെന്നത് നവ്യ വെളിപ്പെടുത്തിയിട്ടില്ല.
കുറച്ച് നാളുകളായി നവ്യയ്ക്കൊപ്പം ഭർത്താവ് സന്തോഷിനെ കാണാതായതോടെയാണ് താരത്തിന്റെ ദാമ്പത്യം ആരാധകർക്കിടയിൽ വീണ്ടും ചർച്ചയായത്. മുംബൈയിൽ നിന്നും കേരളത്തിലേക്ക് തിരികെ എത്തിയ നവ്യ ഡാൻസ് സ്കൂളും പ്രോഗ്രാമുകളും യുട്യൂബ് ചാനലും യാത്രകളുമെല്ലാമായി തിരക്കിലാണ്.
ഏക മകൻ സായിയേയും കേരളത്തിലാണ് നവ്യ പഠിപ്പിക്കുന്നത്. ഭർത്താവുമായി ബന്ധപ്പെട്ട ചോദ്യങ്ങളോടൊന്നും നവ്യ പ്രതികരിക്കാതെയായതോടെയാണ് ഇരുവരും വേർപിരിഞ്ഞുവോ എന്നുള്ള സംശയം ആരാധകർക്ക് ഉണ്ടായത്. അമ്മയുടെ സിനിമാ ജീവിത്തിന് എല്ലാ പിന്തുണയും സായ് നൽകുന്നുണ്ട്.
#NavyaNAIR #marriage #under #discussion