( moviemax.in) വിന്‍സിയുടെ നടന്‍ ഷൈന്‍ ടോം ചാക്കോയ്ക്കെതിരായ പരാതിക്ക് പിന്നാലെ വാര്‍ത്തകളില്‍ നിറഞ്ഞ സൂത്രവാക്യം എന്ന ചിത്രത്തിന്‍റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ട് നടന്‍ ഷൈന്‍ ടോം ചാക്കോ. തന്‍റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ഷൈന്‍ പോസ്റ്റര്‍ പങ്കുവച്ചത്.ചിത്രത്തിന്‍റെ പോസ്റ്റര്‍ സ്റ്റോറിയായി പങ്കുവച്ച ഷൈന്‍ ടോം ചാക്കോ നായിക വിന്‍സിയെ അടക്കം മെന്‍ഷന്‍ ചെയ്തിട്ടുണ്ട്.
അതേസമയം സൂത്രവാക്യം സെറ്റില്‍ വച്ച് മയക്കുമരുന്ന് ഉപയോഗിച്ച് മോശമായി പെരുമാറിയതിന്ഷൈനിനെതിരെ വിൻസി ഫിലിം ചേംബറിന് പരാതി നൽകിയിട്ടുണ്ട്. പരാതി പരിഗണിക്കാൻ തിങ്കളാഴ്ച ചേംബർ മോണിറ്ററിംഗ് കമ്മിറ്റിയുടെ അടിയന്തരയോഗം ചേരും.
യൂജിന്‍ ജോസ് ചിറമേല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ്'സൂത്രവാക്യം'. ഫാമിലി കോമഡി ജോണറില്‍ ഒരുങ്ങുന്ന ചിത്രം നിര്‍മ്മിക്കുന്നത് തെലുങ്കിലെ പ്രമുഖ നിര്‍മ്മാണ കമ്പനികളില്‍ ഒന്നായ സിനിമാബണ്ടി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശ്രീകാന്ത് കണ്ട്‌റഗുല ആണ്. ശ്രീമതി കണ്ട്‌റഗുല ലാവണ്യ റാണി അവതരിപ്പിക്കുന്ന 'സൂത്രവാക്യ'ത്തില്‍ ദീപക് പറമ്പോളും മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
ചിത്രത്തിന്റെ കഥ റെജിന്‍ എസ് ബാബുവിന്റെതാണ്. തിരക്കഥ ഒരുക്കിയിരിക്കുന്നത് സംവിധായകനായ യൂജിന്‍ തന്നെയാണ്.ശ്രീറാം ചന്ദ്രശേഖരന്‍ ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വ്വഹിക്കുന്നത് നിതീഷ് ആണ്. മനു മഞ്ജിത്തിന്റെ വരികള്‍ക്ക് ജീന്‍ പി ജോണ്‍സണ്‍ ആണ് ഈണം നല്‍കുന്നത്.
ശ്രീകാന്ത് കണ്ട്‌റഗുല, ബിനോജ് വില്യ, മീനാക്ഷി മാധവി, നസീഫ്, അനഘ, ദിവ്യ എം നായര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
അതിനിടെ പൊലീസിന്റെ ലഹരി പരിശോധനയ്ക്കിടെ നടൻ ഷൈൻ ടോം ചാക്കോ ഹോട്ടലിൽ നിന്നും ഇറങ്ങിയോടി എന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇന്നലെ രാത്രി കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ പരിശോധന നടത്തുന്നതിനിടെയാണ് സംഭവമുണ്ടായത്. ഈ സംഭവത്തില്‍ പുറത്തുവന്ന മാധ്യമ വാര്‍ത്തകളെ ട്രോളുന്ന രീതിയില്‍ ചില സ്റ്റോറികളും ഷൈന്‍ ടോം ചാക്കോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കുന്നുണ്ട്.
#shinetomchacko #sutravakyamposter #firstlookposter