താന്‍ എവിടെ എന്ന് ചോദിക്കുന്നവരെ പരിഹസിച്ച് നടന്‍ ഷൈന്‍ ടോം ചാക്കോയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. ശുചിമുറിയിലേക്ക് ഓടി കയറി തിരിച്ചിറങ്ങുന്ന വീഡിയോയാണ് പങ്കുവെച്ചത്.
പൊലീസ് എത്തിയതിന് പിന്നാലെ ഹോട്ടലില്‍ നിന്ന് ഓടി രക്ഷപ്പെട്ട ഷൈന്‍ ടോം ചാക്കോക്ക് വേണ്ടി അന്വേഷണം തുടരുകയാണ്. ഇതിനിടെയാണ് നടന്‍ ഇന്‍സ്റ്റഗ്രാം പോസ്റ്റുമായി രംഗത്തെത്തിയത്.
അതേസമയം, പരിശോധനയ്ക്കിടെ നടന്‍ ഓടി രക്ഷപ്പെട്ടതില്‍ ദുരൂഹതയുണ്ടെന്നാണ് എന്ന് പൊലീസ് സംശയിക്കുന്നത്. ഷൈനിനെ ചോദ്യം ചെയ്യാനാണ് നീക്കം. ഇതിനായി നടനെ നോട്ടീസ് നല്‍കി വിളിപ്പിക്കുമെന്ന് പൊലീസ് അറിയിച്ചു. വൈകാതെ നടന് നോട്ടീസ് നല്‍കും.
പൊലീസ് പരിശോധനയ്ക്കിടെ ഹോട്ടലില്‍ നിന്ന് ഇറങ്ങി ഓടിയതിന്റെ കാരണം തേടും. ഇന്നലെ രാത്രിയാണ് പൊലീസിന്റെ ലഹരി പരിശോധനയ്ക്കിടെ നടന്‍ ഷൈന്‍ ടോം ചാക്കോ ഇറങ്ങിയോടിയത്.
കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ പരിശോധന നടത്തുന്നതിനിടെയാണ് സംഭവമുണ്ടായത്. ഡാന്‍സാഫ് സംഘം എത്തിയെന്നറിഞ്ഞ ഷൈന്‍ മൂന്നാം നിലയിലെ മുറിയില്‍ നിന്ന് ഇറങ്ങി ഓടുകയായിരുന്നു.
ലഹരി പരിശോധനക്കിടെ നടന്‍ ഷൈന്‍ ടോം ചാക്കോ ഹോട്ടലില്‍ നിന്നും ഇറങ്ങിയോടുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ നേരത്തെ പുറത്ത് വന്നിരുന്നു.
#ShineTomChacko #mocks #Story #titled #Exclusivefootage