( moviemax.in ) സങ്കല്പ ഫ്രെയിംസിന്റെ ബാനറിൽ ബാബുരാജ് ഭക്തപ്രിയം രചനയും സംവിധാനവും നിർവഹിക്കുന്ന ‘സമരസ” എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ചലച്ചിത്ര താരങ്ങൾ അവരുടെ സോഷ്യൽ മീഡിയ പേജ് വഴിയാണ് പോസ്റ്റർ റിലീസ് ചെയ്തത്.
നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ അഖില നാഥ് കേന്ദ്ര കഥാപാത്രമാവുന്ന ‘സമരസ’യിൽ ഹരീഷ് പേരടി ശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പ്രദീപ് ബാലൻ, ദേവരാജ്,ദിനേശ് പട്ടത്ത്, വിജയകൃഷ്ണൻ, വിനോദ് കോഴിക്കോട്, ഹാഷിം ഹുസൈൻ, രത്നാകരൻ,രാജീവ് മേനത്ത്, ബിനീഷ് പള്ളിക്കര,നിഖിൽകെ മോഹനൻ, പ്രമോദ് പൂന്താനം,അശ്വിൻ ജിനേഷ് ,നിലമ്പൂർ ആയിഷ,മാളവിക ഷാജി,
വിനീത പദ്മിനി,ബിനിജോൺ,സുനിത, മഹിത,ബിന്ദു ഓമശ്ശേരി, ശാന്തിനി,ദൃശ്യ സദാനന്ദൻ, കാർത്തിക അനിൽ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ജഗളയിലൂടെ ശ്രദ്ധേയനായ സുമേഷ് സുരേന്ദ്രൻ ഛായാഗ്രഹണം നിർവഹിക്കുന്നു. പ്രഭാകരൻ നറുകരയുടെ വരികൾക്ക് അഭയ് എ കെ, ബാബുരാജ് ഭക്തപ്രിയം എന്നിവർ സംഗീതം പകരുന്നു. എഡിറ്റർ-ജോമോൻ സിറിയക്.ആർട്ട് ഡയറക്ടർ-ഷിജു മാങ്കൂട്ടം,മേക്കപ്പ്-നീന പയ്യാനക്കൽ, കോസ്റ്റ്യൂംസ്-ശ്രീനി ആലത്തിയൂർ,സ്റ്റിൽസ്- സുമേഷ് ബാലുശ്ശേരി, പ്രൊഡക്ഷൻ കൺട്രോളർ-ഗിജേഷ് കൊണ്ടോട്ടി,ചീഫ് അസോസിയേറ്റ് ഡയറക്ടർ-ദേവ് രാജ്,അസോസിയേറ്റ് ഡയറക്ടർ-ബേബി പുല്പറ്റ,സുധീഷ് സുബ്രമണ്യൻ,അസിസ്റ്റന്റ് ഡയറക്ടർ-ശ്രീധര,വിഘ്‌നേഷ്, അശ്വിൻ പ്രേം,ഗ്രിഗറി, ദേവാനന്ദ്,ശ്രീജിത്ത് ബാലൻ,പി ആർ ഒ-എ എസ് ദിനേശ്.
#'Samarasafirstlookposter #released #facebookposter