'സാരി ഉടുത്ത് വന്നിരുന്നുവെങ്കിൽ എനിക്കും അതുപോലെയെന്ന് മമ്മൂക്ക, അത് മഹാതെറ്റല്ലേ...! അവിടെ വെച്ച് ഞങ്ങൾ പിരി‍ഞ്ഞു' -ലീല

'സാരി ഉടുത്ത് വന്നിരുന്നുവെങ്കിൽ എനിക്കും അതുപോലെയെന്ന് മമ്മൂക്ക, അത് മഹാതെറ്റല്ലേ...! അവിടെ വെച്ച് ഞങ്ങൾ പിരി‍ഞ്ഞു' -ലീല
Apr 16, 2025 12:22 PM | By Athira V

( moviemax.in ) നടൻ മമ്മൂട്ടിയുടെ വ്യക്തിത്വത്തെ കുറിച്ച് വാചാലയായി അഭിനേത്രിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ലീല പണിക്കർ. മാസ്റ്റർ ബിൻ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം. ജെന്റിൽ മാനാണ് മമ്മൂട്ടിയെന്നും അതുകൊണ്ടാണ് വർഷം ഇത്രയും ആയിട്ടും അദ്ദേഹത്തെ കുറിച്ച് മോശമായ ഒരു വാർത്തപോലും ഉണ്ടാകാത്തതെന്നും ലീല പറയുന്നു. അദ്ദേഹത്തോട് ഒപ്പം പ്രവർത്തിച്ചപ്പോഴുള്ള അനുഭവവും ലീല പങ്കുവെച്ചു.

ബലൂൺ സിനിമയുടെ ഡബ്ബിങ് സമയത്ത് മമ്മൂക്കയുമായി എനിക്ക് യാതൊരു വിധത്തിലും പരിചയമില്ല. ബലൂൺ സിനിമയുടെ ഡബ്ബിങ് സമയത്താണ് ആദ്യമായി കാണുന്നത്. ഡബ്ബിങ് തിയേറ്ററിന് ഉള്ളിൽ വെച്ചാണ് കാണുന്നത്. അന്ന് ഡബ്ബിങ് ചെയ്യാൻ വന്ന മറ്റൊരു സ്ത്രീ അസഭ്യ ചുവയുള്ള ഒരു തമാശ പറഞ്ഞു.

അത് കേട്ട് നിൽക്കാൻ താൽപര്യമില്ലാത്തതുകൊണ്ട് ഞാൻ അവിടെ നിന്ന് മാറി നിന്നു. മമ്മൂക്കയും അതുപോലെ മറ്റൊരു വശത്തേക്ക് മാറി നിന്നു. കൊള്ളാല്ലോ ഇങ്ങേരെന്ന് അപ്പോൾ തന്നെ മനസിൽ തോന്നി. അതിനുശേഷം തിരിച്ച് വന്ന അദ്ദേഹം എന്റെ അടുത്ത് വന്ന് സംസാരിച്ചു. എന്റെ പേരും മറ്റ് വിശേഷങ്ങളുമെല്ലാം ചോദിച്ചു. താൻ ഒരു അഡ്വക്കേറ്റാണെന്ന് മമ്മൂക്കയും എനിക്ക് സെൽഫ് ഇൻട്രൊഡക്ഷൻ തന്നു. അപ്പോഴാണ് എനിക്ക് ഒരാൾ കാപ്പി കൊണ്ട് വന്ന് തന്നത്.

സാരി ഉടുത്ത് വന്നിരുന്നുവെങ്കിൽ എനിക്കും ഇതുപോലെ ഫ്ലാസ്കിൽ കപ്പിയൊക്കെ കൊണ്ട് തന്നേനെയെന്ന് മമ്മൂക്ക തമാശയായി പറഞ്ഞു. അപ്പോൾ ഞാൻ പറഞ്ഞു ചായ കുടിക്കാൻ ഛർ‌ദ്ദിക്കും എന്നതുകൊണ്ട് കാപ്പി തന്നതാണെന്ന് ഞാൻ‌ പറഞ്ഞു. അന്ന് അവിടെ വെച്ച് ഞങ്ങൾ പിരി‍ഞ്ഞു.‍ പിന്നീട് എവിടെ വെച്ച് കണ്ടാലും മമ്മൂക്ക ചിരിക്കുകയും മുഖത്ത് ഒരു പരിചയ ഭാവം കാണിക്കുകയും ചെയ്യുമായിരുന്നു.

അത് കഴിഞ്ഞാണ് മറ്റൊരാൾ എന്ന സിനിമയിൽ ഞാൻ അഭിനയിക്കാൻ പോയത്. സെറ്റിൽ ചെന്നപ്പോഴാണ് മമ്മൂക്കയും ഈ സിനിമയുടെ ഭാ​ഗമാണെന്ന് അറിഞ്ഞത്. സീമ, ഉർവശിയൊക്കെയുള്ള സെറ്റായിരുന്നു. അവർ ഭയങ്കര ബഹളമായിരുന്നു. കഥാപാത്രത്തിനായി ഒരുങ്ങിയശേഷം ഞാൻ അവിടെ നിന്ന് മാറി അപ്പുറത്ത് കിടന്ന ഒരു കട്ടിലിൽ കയറി കിടന്നു. വൈകാതെ ഉറങ്ങിപ്പോയി.

കണ്ണ് തുറന്ന് നോക്കിയപ്പോൾ കാൽക്കൽ ഒരാൾ ഇരിക്കുന്നു. മമ്മൂക്കയായിരുന്നു അത്. അദ്ദേഹത്തെ കണ്ടതും ഞാൻ വിഷമിച്ച് പോയി. കാരണം കേറി കിടന്ന് ഉറങ്ങിപ്പോയല്ലോ. അത് മഹാതെറ്റല്ലേ. അതുകൊണ്ട് ഞാൻ സോറി പറഞ്ഞ് വേ​ഗം എഴുന്നേറ്റു. എന്നാൽ പേടിക്കേണ്ടെന്നും കിടന്നോളാനും ബഹളമായതുകൊണ്ട് ഇവിടെ വന്ന് ഇരുന്ന് വായിച്ചതാണെന്നും മമ്മൂക്ക പറഞ്ഞു. ഭയങ്കര ജെന്റിൽമാനാണ്.

പെണ്ണുങ്ങളുടെ അടുത്ത് അദ്ദേഹം ഇരിക്കില്ലെന്നല്ല. മോശം തമാശകൾ പറയാൻ അദ്ദേഹം കൂടുകയൊന്നും ഇല്ല. ഞാനും അങ്ങനെ ചെയ്യാത്തയാളാണ്. അത് തെറ്റാണോ കുറ്റമാണോ എന്നല്ല നമ്മുടെ കോൺട്രീബ്യൂഷൻ കൊടുക്കാൻ എനിക്ക് താൽപര്യമില്ല. അസഭ്യ ചുവയുള്ള സംസാരം ഇന്നേവരെ മമ്മൂക്കയുടെ ഭാ​ഗത്ത് നിന്ന് ഉണ്ടായിട്ടില്ല.

സ്ത്രീയുമായി ബന്ധപ്പെടുത്തി മമ്മൂക്കയെ കുറിച്ച് വാർത്ത വരാത്തത് അദ്ദേഹം അത്തരം പ്രവൃത്തികൾ ചെയ്യാത്തതുകൊണ്ടാണ്. അദ്ദേഹത്തിന് ആവശ്യമുള്ള സ്ത്രീ വീട്ടിലിരിപ്പുണ്ട്. എല്ലാവരോടും അദ്ദേഹം നല്ല രീതിയിൽ തന്നെയാണ് പെരുമാറുന്നത്. വലുപ്പ ചെറുപ്പമൊന്നും കാണിക്കാറില്ല. എല്ലാവരും അദ്ദേഹത്തെ മമ്മൂക്ക എന്നാണ് വിളിക്കുന്നത്. അതിനർത്ഥം ഇക്കയായിട്ടാണ് കാണുന്നത് എന്നാണ്. ആ സ്ഥാനം അദ്ദേഹം സൂക്ഷിക്കുന്നുണ്ട്. മമ്മൂക്ക ദേഷ്യപ്പെട്ട് ഞാൻ കണ്ടിട്ടില്ല.

ആരോടെങ്കിലും അദ്ദേഹം ദേഷ്യപ്പെട്ടിട്ടുണ്ടെങ്കിൽ അതിന് തക്കതായ കാരണം കാണും. ദേഷ്യക്കാരനായി അദ്ദേഹത്തെ തോന്നിയിട്ടില്ല. മമ്മൂക്കയ്ക്ക് അസുഖമാണെന്ന് അറിഞ്ഞപ്പോൾ വിഷമം തോന്നി. ഞാൻ പ്രാർത്ഥിക്കുന്നുണ്ടെന്നും പറഞ്ഞാണ് ലീല പണിക്കർ അവസാനിപ്പിച്ചത്.

#dubbing #artist #leelapanicker #openup #about #his #her #shooting #experience #megastar #mammootty

Next TV

Related Stories
ബലാത്സംഗ കേസ്: നടൻ സിദ്ദിഖിന് വിദേശയാത്രയ്ക്ക് അനുമതി നൽകി കോടതി

Sep 16, 2025 06:29 PM

ബലാത്സംഗ കേസ്: നടൻ സിദ്ദിഖിന് വിദേശയാത്രയ്ക്ക് അനുമതി നൽകി കോടതി

നടൻ സിദ്ദിഖിന് വിദേശയാത്രയ്ക്ക് അനുമതി നൽകി...

Read More >>
വീണ സുഹൃത്തായിരുന്നില്ലേ? ആര്യയിൽ നിന്ന് ഇത് പ്രതീക്ഷിച്ചില്ല, വീണയുടെ മുൻ ഭർത്താവിന് വിവാഹ ആശംസയറിയിച്ചതിൽ ചർച്ച

Sep 16, 2025 05:26 PM

വീണ സുഹൃത്തായിരുന്നില്ലേ? ആര്യയിൽ നിന്ന് ഇത് പ്രതീക്ഷിച്ചില്ല, വീണയുടെ മുൻ ഭർത്താവിന് വിവാഹ ആശംസയറിയിച്ചതിൽ ചർച്ച

വീണ സുഹൃത്തായിരുന്നില്ലേ? ആര്യയിൽ നിന്ന് ഇത് പ്രതീക്ഷിച്ചില്ല, വീണയുടെ മുൻ ഭർത്താവിന് വിവാഹ ആശംസയറിയിച്ചതിൽ...

Read More >>
സ്ത്രീകളോട് സംസാരിക്കുമ്പോൾ വിറയ്ക്കുമോ? നീയും മോഹൻലാലും ഉള്ളപ്പോൾ ....; മമ്മൂട്ടി മുകേഷിന് നൽകിയ മറുപടി ഇതാണ്...

Sep 16, 2025 12:28 PM

സ്ത്രീകളോട് സംസാരിക്കുമ്പോൾ വിറയ്ക്കുമോ? നീയും മോഹൻലാലും ഉള്ളപ്പോൾ ....; മമ്മൂട്ടി മുകേഷിന് നൽകിയ മറുപടി ഇതാണ്...

സ്ത്രീകളോട് സംസാരിക്കുമ്പോൾ വിറയ്ക്കുമോ? നീയും മോഹൻലാലും ഉള്ളപ്പോൾ ....; മമ്മൂട്ടി മുകേഷിന് നൽകിയ മറുപടി...

Read More >>
'ദിലീപ് നല്ല പാര വച്ചു, കൂട്ടിന് രാധികയും, ങ്ങളുടെ ആ വയർ കണ്ടിട്ട്... '; സുരേഷ് ഗോപിയുടെ പരാതിക്ക് താരത്തിന്റെ മറുപടി...!

Sep 16, 2025 11:56 AM

'ദിലീപ് നല്ല പാര വച്ചു, കൂട്ടിന് രാധികയും, ങ്ങളുടെ ആ വയർ കണ്ടിട്ട്... '; സുരേഷ് ഗോപിയുടെ പരാതിക്ക് താരത്തിന്റെ മറുപടി...!

'ദിലീപ് നല്ല പാര വച്ചു, കൂട്ടിന് രാധികയും, ങ്ങളുടെ ആ വയർ കണ്ടിട്ട്... '; സുരേഷ് ഗോപിയുടെ പരാതിക്ക് താരത്തിന്റെ...

Read More >>
Top Stories










News Roundup






GCC News






https://moviemax.in/- //Truevisionall