'എന്റെ അതിലൊന്ന് തൊട്ടോട്ടെ എന്ന് ചോദിക്കുന്നവരുണ്ട്, അത്തരം ഫോട്ടോസ് അറപ്പോടെയാണ് കാണുന്നത്'! വൈഗ റോസ്

'എന്റെ അതിലൊന്ന് തൊട്ടോട്ടെ എന്ന് ചോദിക്കുന്നവരുണ്ട്, അത്തരം ഫോട്ടോസ് അറപ്പോടെയാണ് കാണുന്നത്'! വൈഗ റോസ്
Apr 16, 2025 02:44 PM | By Athira V

സ്ത്രീകള്‍ക്ക് നേരെയുള്ള പ്രത്യേകിച്ച് സിനിമാ നടിമാര്‍ക്ക് നേരെയുള്ള അതിക്രമങ്ങളെ കുറിച്ച് നിരന്തരം വാര്‍ത്തകള്‍ വരാറുണ്ട്. കാസ്റ്റിങ് കൗച്ച് മാത്രമല്ല പബ്ലിക്കിന് മുന്നില്‍ നിന്നും ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ വരാറുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ മുഖം പോലും വ്യക്തമാക്കാത്ത ആളുകളാണ് ഇത്തരം പ്രവൃത്തികളുമായി വരാറുള്ളത്. അങ്ങനെ തനിക്ക് നേരിടേണ്ടി വന്ന പ്രശ്‌നങ്ങളെ കുറിച്ച് സംസാരിച്ച് എത്തിയിരിക്കുകയാണ് നടി വൈഗ റോസ്.

ചെറിയ കഥാപാത്രങ്ങളില്‍ അഭിനയിച്ച് തുടങ്ങി പിന്നീട് സിനിമയിലും ടെലിവിഷനിലുമൊക്കെ സജീവമായ താരമാണ് വൈഗ റോസ്. ഇടയ്ക്ക് സോഷ്യല്‍ മീഡിയയില്‍ ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി പ്രത്യക്ഷപ്പെട്ടാണ് നടി പ്രേക്ഷക പ്രശംസ നേടാറുള്ളത്. ഇത്തരം ഫോട്ടോസിന്റെ പേരില്‍ ചിലപ്പോഴൊക്കെ വിമര്‍ശനങ്ങളും പരിഹാസങ്ങളുമൊക്കെ നടിയ്ക്ക് ലഭിക്കാറുണ്ട്. അത്തരത്തില്‍ ഫോട്ടോഷൂട്ട് ചെയ്യുന്നതിനെ കുറിച്ചും അതിന് ശേഷം നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകളെ പറ്റിയുമൊക്കെ സംസാരിക്കുകയാണ് വൈഗയിപ്പോള്‍.


'രണ്ട് സൈഡിലും എന്റെ നുണക്കുഴി കണ്ടിട്ട് അതിലൊന്ന് തൊട്ടോട്ടെ എന്ന് ചോദിക്കുന്നവരുണ്ട്. എന്നെ കാണുമ്പോഴുള്ള അട്രാഷന്‍ അതാണെന്ന് ഒക്കെ ആളുകള്‍ പറയും. പക്ഷേ എനിക്കങ്ങനെ തോന്നിയിട്ടില്ല. ചിലപ്പോള്‍ എനിക്ക് തടി വെക്കുമ്പോള്‍ അത് പോകും. അതെന്താ അങ്ങനെ പോകുന്നതെന്ന് എനിക്കിനിയും മനസിലായിട്ടില്ലെന്നാണ് പ്രൈം ഷോസ് എന്ന് പറയുന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവേ വൈഗ വ്യക്തമാക്കിയത്. സിനിമയില്‍ അഭിനയിക്കണമെന്ന് ചെറുപ്പം തൊട്ട് ആഗ്രഹിച്ച് അതിലേക്ക് വന്ന ആളൊന്നുമല്ല ഞാന്‍.

ഒരു ഷൂട്ടിങ്ങ് കാണാന്‍ പോയി, അന്ന് അഭിനയിക്കാന്‍ അവസരം ലഭിച്ചു. ശേഷം തിരിച്ച് പോന്നു. കുറച്ച് കാലം കഴിഞ്ഞ് വീണ്ടും അതുപോലൊരു അവസരം ലഭിച്ചു. കോണ്‍ടാക്ടുകളോ ഇതിനെ കുറിച്ച് ധാരണയോ ഇല്ലാത്തത് കൊണ്ട് എന്താണ് ചെയ്യേണ്ടതെന്ന് പോലും അറിയില്ലായിരുന്നു. ഇപ്പോള്‍ ഭയങ്കരമായി ലേറ്റ് ആയി പോയെന്ന് തോന്നുന്നുണ്ട്. കിട്ടിയ അവസരത്തിന്റെ വില അന്ന് അറിയാന്‍ സാധിച്ചില്ല. അതാണ് തനിക്ക് പറ്റിയ അബദ്ധം. അനാവശ്യമായി കരിയറില്‍ ഗ്യാപ്പ് എടുത്തു.


ഇഷ്ടമുള്ള വസ്ത്രം വാങ്ങി അത് ഇടുന്നു എന്നേയുള്ളു. അതിനെ ഗ്ലാമര്‍ ആക്കുന്നത് അത് മാത്രം ഇഷ്ടമുള്ള ആളുകളാണ്. വേറെ ചിത്രങ്ങളുണ്ടെങ്കിലും അതൊന്നും അവര്‍ മൈന്‍ഡ് ആക്കില്ല. പിന്നെ അതിന് താഴെ വരുന്ന കമന്റുകളൊന്നും അധികം ശ്രദ്ധിക്കാറില്ല. മുന്‍പ് വിഷമം തോന്നി, പിന്നെ മോശം കമന്റിടുന്നവരെ ബ്ലോക്ക് ആക്കി തുടങ്ങി. ഇതിനെക്കാളും ബുദ്ധിമുട്ടുള്ള കാര്യം ആണുങ്ങള്‍ അവരുടെ പേഴ്‌സണല്‍ ഫോട്ടോസ് അയച്ച് തരുന്നതാണ്. ഇവരുടെ വിചാരം പെണ്ണുങ്ങള്‍ക്ക് ഇത് കാണാന്‍ ഇഷ്ടമാണെന്നാണ്. ഇത്രയും അറപ്പുള്ള കാര്യം വേറെയില്ല.

നമുക്ക് ഒരാളോട് സ്‌നേഹമുണ്ടെങ്കില്‍ അതൊക്കെ ഓക്കെയാണ്. അല്ലാത്തപക്ഷം സഹിക്കാന്‍ പോലും പറ്റില്ല. എന്നിട്ട് ഇതേ മനുഷ്യരാണ് നമ്മളെ കുറ്റം പറയുന്നത്. ആദ്യമൊക്കെ നിന്റെ അമ്മയെ കൊണ്ട് പോയികാണിക്കെടാ എന്ന് പറയുമായിരുന്നു. പിന്നെ അവരോടൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്ന് മനസിലായതോടെ ശ്രദ്ധിക്കാന്‍ പോലും നില്‍ക്കുന്നില്ല. പെണ്‍പിള്ളേര്‍ എന്ത് പറഞ്ഞാലും പെണ്‍പിള്ളേര്‍ക്ക് തന്നെയാണ് കുറ്റം. നീ അങ്ങനെ നടന്നത് കൊണ്ടല്ലേ ഇതൊക്കെ കാണേണ്ടി വന്നതെന്നായിരിക്കും എല്ലാവരും പറയുക' എന്നും വൈഗ പറഞ്ഞു.

വസത്രം ധരിക്കുന്നതിന്റെ പേരിലും നിരന്തരം പഴി കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. അടുത്തിടെ വൈറ്റ് നിറമുള്ള വസ്ത്രം ധരിച്ച് ഫോട്ടോ എടുത്തിരുന്നു. അത് ബിക്കിനിയാണെന്ന് പറഞ്ഞാണ് കമന്റുകള്‍ വന്നത്. ശരിക്കും അതങ്ങനെ ആയിരുന്നില്ല. ബിക്കിനി കാണാത്തത് കൊണ്ട് അങ്ങനെ പറയുന്നതാണ്. ഇനിയെന്നെ ബിക്കിനി ധരിച്ച് അഭിനയിക്കാന്‍ പറഞ്ഞാല്‍ ഞാനത് ചെയ്യില്ല. കാരണം എനിക്കതൊട്ടും കംഫര്‍ട്ടുമല്ല. എനിക്ക് കംഫര്‍ട്ടായ കാര്യം മാത്രമേ താന്‍ ചെയ്യുകയുള്ളുവെന്നും നടി കൂട്ടിച്ചേര്‍ത്തു.

#vaikharose #photos #dirtyphotos

Next TV

Related Stories
'എല്ലാം തികഞ്ഞ ഒരു 'മാം '....രത്‌നകിരീടം തങ്ങള്‍ക്ക്‌ ചാര്‍ത്തി തരുന്നതിലും നല്ലത് സ്വന്തം തലയില്‍ ചാര്‍ത്തുന്നതാണ്' -സീമ ജി നായർ

Nov 25, 2025 03:03 PM

'എല്ലാം തികഞ്ഞ ഒരു 'മാം '....രത്‌നകിരീടം തങ്ങള്‍ക്ക്‌ ചാര്‍ത്തി തരുന്നതിലും നല്ലത് സ്വന്തം തലയില്‍ ചാര്‍ത്തുന്നതാണ്' -സീമ ജി നായർ

പി.പി. ദിവ്യയുടെ വിമര്‍ശനം , രാഹുലിനെതിരെയുള്ള ലൈംഗികആരോപണം ,ഫേസ്ബുക്ക് പോസ്റ്റ് , സീമ ജി നായർ...

Read More >>
ഭരത്ചന്ദ്രൻ തിരുത്തി കുറിക്കുമോ...? തിയേറ്റർ ഇളക്കിമറിക്കാൻ 'കമ്മീഷണർ' ജനുവരിയിൽ

Nov 25, 2025 11:02 AM

ഭരത്ചന്ദ്രൻ തിരുത്തി കുറിക്കുമോ...? തിയേറ്റർ ഇളക്കിമറിക്കാൻ 'കമ്മീഷണർ' ജനുവരിയിൽ

കമ്മീഷണർ, ഭരത്ചന്ദ്രൻ ഐ പി എസ് , സുരേഷ് ഗോപി ചിത്രം, റീ റിലീസ്...

Read More >>
Top Stories