തിയേറ്ററുകളിലെങ്ങും നിലയ്ക്കാത്ത പൊട്ടിച്ചിരി.. സ്ട്രെസ് ബസ്റ്റർ ഫാമിലി ഹിറ്റായി 'മരണമാസ്സ്‌'

തിയേറ്ററുകളിലെങ്ങും നിലയ്ക്കാത്ത പൊട്ടിച്ചിരി.. സ്ട്രെസ് ബസ്റ്റർ ഫാമിലി ഹിറ്റായി 'മരണമാസ്സ്‌'
Apr 14, 2025 02:33 PM | By Athira V

ബേസിൽ ജോസഫിനെ നായകനാക്കി നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്ത 'മരണമാസ്സ്' തിയേറ്ററുകളിൽ ചിരിയുടെ മാലപ്പടകത്തിനാണ് തിരി കൊളുത്തിരിക്കുന്നത്. ചിത്രം കാണാനെത്തിയവരെല്ലാം നിർത്താതെ പൊട്ടിച്ചിരിക്കുന്ന കാഴ്ചയാണ് കാണുന്നത്. ചിത്രം കാണാനെത്തിയവരിൽ ഭൂരിഭാഗവും കുട്ടികളും കുടുംബ പ്രേക്ഷകരുമാണ്. മികച്ച അഭിപ്രായങ്ങളാണ് മരണമാസ്സിനു എല്ലായിടതെന്നും ലഭിക്കുന്നത്.

മലയാളത്തിൽ അടുത്തിടെ പുറത്തിറങ്ങിയ ആക്ഷൻ-ത്രില്ലർ സിനിമകൾക്ക് ചെറിയൊരു ഇടവേള നൽകാനെന്നോണം എത്തിയ ടോട്ടൽ ഔട്ട് ആൻഡ് ഔട്ട് കോമഡി ഫാമിലി എന്റർടൈനർ ആണ് മരണമാസ്സ്‌. ബേസിലിപ്പോൾ യുവാക്കളുടെ മാത്രമല്ല കുട്ടികളുടെയും സ്റ്റാറായ് മാറിയിരിക്കുകയാണ്. ഫൺ കോമിക്ക് കാരിക്കേച്ചർ രീതിയിൽ അവതരിപ്പിച്ച ചിത്രം ടൊവിനോ തോമസ് പ്രൊഡക്ഷൻസ്, റാഫേൽ ഫിലിം പ്രൊഡക്ഷൻസ്, വേൾഡ് വൈഡ് ഫിലിംസ് എന്നീ ബാനറിൽ ടൊവിനോ തോമസ്, ടിങ്സ്റ്റൻ തോമസ്, തൻസീർ സലാം, റാഫേൽ പോഴോളിപറമ്പിൽ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്.

വിഷു റിലീസായാണ് ചിത്രം തിയറ്ററുകളിലെത്തിയത്. ആദ്യ ദിനത്തിൽ നേടിയതിനേക്കാൾ കളക്ഷൻ രണ്ടാം ദിനത്തിലും മൂന്നാം ദിനത്തിലും ലഭിച്ചെന്നാണ് റിപ്പോർട്ട്. 'വാഴ', 'ഗുരുവായൂരമ്പലനടയിൽ' എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ പ്രേക്ഷകശ്രദ്ധ ആകർഷിച്ച സിജു സണ്ണിയാണ് ചിത്രത്തിന്റെ കഥ ഒരുക്കിയത്. സിജുവും സംവിധായകൻ ശിവപ്രസാദും ചേർന്നാണ് തിരക്കഥയും സംഭാഷണവും തയ്യാറാക്കിയത്. കൺവിൻസിങ് സ്‌റ്റാർ' സുരേഷ് കൃഷ്ണ ജിക്കു എന്ന കഥാപാത്രമായും രാജേഷ് മാധവൻ സീരിയൽ കില്ലറുടെ വേഷത്തിലും പ്രത്യക്ഷപ്പെട്ട ചിത്രത്തിലെ മറ്റ് സുപ്രധാന കഥാപാത്രങ്ങളെ സിജു സണ്ണി, പുളിയനം പൗലോസ്, ബാബു ആന്റണി, അനിഷ്‌മ അനിൽകുമാർ എന്നിവരാണ് അവതരിപ്പിച്ചത്.

എക്സികുട്ടീവ് പ്രൊഡ്യൂസർ: ഗോകുൽനാഥ് ജി, ഛായാഗ്രഹണം: നീരജ് രവി, ചിത്രസംയോജനം: ചമൻ ചാക്കോ, സംഗീതം: ജയ് ഉണ്ണിത്താൻ, ഗാനരചന: വിനായക് ശശികുമാർ, സൗണ്ട് ഡിസൈൻ ആൻഡ് മിക്സിങ്: വിഷ്ണു ഗോവിന്ദ്, പ്രൊഡക്ഷൻ ഡിസൈൻ: മാനവ് സുരേഷ്, വസ്ത്രാലങ്കാരം: മഷർ ഹംസ, മേക്കപ്പ്: ആർ ജി വയനാടൻ, വിഎഫ്എക്സ്: എഗ്ഗ് വൈറ്റ് വിഎഫ്എക്സ്, ഡിഐ: ജോയ്നർ തോമസ്, പ്രൊഡക്ഷൻ കൺട്രോളർ: എൽദോ സെൽവരാജ്, സംഘട്ടനം: കലൈ കിങ്‌സൺ, കോ ഡയറക്ടർ: ബിനു നാരായൺ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: ഉമേഷ് രാധാകൃഷ്ണൻ, സ്റ്റിൽസ്: ഹരികൃഷ്ണൻ, ഡിസൈൻസ്: സർക്കാസനം, ഡിസ്ട്രിബൂഷൻ: ടോവിനോ തോമസ് പ്രൊഡക്ഷൻസ് ത്രൂ ഐക്കൺ സിനിമാസ്, ഐക്കൺ സിനിമാസ്, പിആർഒ: വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.

#Nonstop #laughter #theaters #Maranamass #stress #buster #family #hit

Next TV

Related Stories
'കണ്ണൂരിലെ സാധാരണക്കാരനിൽ നിന്ന് സിനിമയിലെ വിസ്മയത്തിലേക്ക്'; ശ്രീനിവാസന്റെ മരണത്തിന് തലേദിവസം ധ്യാനിന്റെ പ്രസംഗം

Dec 23, 2025 05:16 PM

'കണ്ണൂരിലെ സാധാരണക്കാരനിൽ നിന്ന് സിനിമയിലെ വിസ്മയത്തിലേക്ക്'; ശ്രീനിവാസന്റെ മരണത്തിന് തലേദിവസം ധ്യാനിന്റെ പ്രസംഗം

നടൻ ശ്രീനിവാസന്റെ മരണം, മകൻ ധ്യാൻ ശ്രീനിവാസൻ, അച്ഛനെ കുറിച്ച് പറഞ്ഞ വാക്കുകൾ...

Read More >>
ശ്രീനിയേട്ടൻ പോയി...; 'പുറത്ത് ചിതയെരിയുന്നു... ശ്രീനിയേട്ടൻ ഇല്ലാത്ത വീട്ടിൽ വിമലേച്ചിയോടൊപ്പം..'; ഇങ്ങനെയൊരു ഫോട്ടോ വേണമായിരുന്നോ?

Dec 23, 2025 11:28 AM

ശ്രീനിയേട്ടൻ പോയി...; 'പുറത്ത് ചിതയെരിയുന്നു... ശ്രീനിയേട്ടൻ ഇല്ലാത്ത വീട്ടിൽ വിമലേച്ചിയോടൊപ്പം..'; ഇങ്ങനെയൊരു ഫോട്ടോ വേണമായിരുന്നോ?

നടൻ ശ്രീനിവാസന്റെ മരണം, ശ്രീനിവാസന്റെ ഭാര്യ വിമലടീച്ചർ , കുടുംബത്തിന്റെ വിഷമം, മരണവീട്ടിൽ...

Read More >>
ദിലീപേട്ടൻ വിലക്കിയിട്ടില്ല, നീണ്ട 24 വർഷത്തെ ആത്മബന്ധം ; കാവ്യയുടെയും സുജയുടെയും രഹസ്യങ്ങൾ!

Dec 23, 2025 11:07 AM

ദിലീപേട്ടൻ വിലക്കിയിട്ടില്ല, നീണ്ട 24 വർഷത്തെ ആത്മബന്ധം ; കാവ്യയുടെയും സുജയുടെയും രഹസ്യങ്ങൾ!

ദിലീപ് കാവ്യ ബന്ധം, കാവ്യയുടെ പ്രിയപ്പെട്ട കൂട്ടുകാരി, ഗോസിപ്പുകൾ...

Read More >>
Top Stories










News Roundup