(moviemax.in) മലയാള സിനിമയുടെ ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാറിന്‍റെ വീട്ടിൽ എത്തി വിഷുക്കൈ നീട്ടം കൈമാറി യു ഡി എഫ് കൺവീനർ എം എം ഹസൻ. കാലങ്ങളായുള്ള സൗഹൃദത്തിന്‍റെ ഓര്‍മ്മയിലാണ് വിഷു ദിനത്തിൽ ജഗതി ശ്രീകുമാറിനെ കാണാൻ ഹസൻ എത്തിയത്.
തിരുവനന്തപുരത്ത് പേയാടിന് സമീപം ജഗതിയുടെ വീട്ടിൽ എത്തിയ ഹസൻ, വിഷുക്കൈ നീട്ടം കൈമാറിയും പൊന്നാടയണിയിച്ചും സൗഹൃദം പങ്കിട്ടും ഏറെനേരം ചിലവഴിച്ചു.
ദീര്‍ഘകാലം അയൽവാസികളും അടുത്ത സുഹൃത്തുക്കളുമായിരുന്നു ഇരുവരും. വിശേഷ അവസരങ്ങളിൽ തമ്മിൽ കണ്ട് സൗഹൃദവും സന്തോഷവും പങ്കിടുന്ന പതിവ് കൊവിഡ് കാലത്ത് മാത്രമാണ് മുടങ്ങിയത്. ജഗതി ശ്രീകുമാറിന്‍റെ കുടുംബാംഗങ്ങളുമായും സംസാരിച്ചാണ് എം എം ഹസ്സൻ മടങ്ങിയത്.
#Hassan #came #usual #see #his #dear #friend #jagathysreekumar