---
title: "12ാം വയസു മുതല്‍ അച്ഛമ്മേ എന്ന് വിളിച്ചു തുടങ്ങിയതാണ്; താരം പറയുന്നു "
english_title: "Now, Kannan's words about his Achamma are going viral."
publisher: "moviemax.in"
canonical_url: "https://moviemax.in/news/28318/now-kannans-words-about-his-achamma-are-going-viral"
published_at: "2022-02-25T11:25:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6218701d42493_lalitha.jpg"
keywords: []
---

# 12ാം വയസു മുതല്‍ അച്ഛമ്മേ എന്ന് വിളിച്ചു തുടങ്ങിയതാണ്; താരം പറയുന്നു 

> **Lead Summary:** ബിഗ് സ്‌ക്രീനില്‍ മാത്രമല്ല മിനിസ്‌ക്രീനിലും ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രത്തില്‍ എത്തിയ നടിയായിരുന്നു കെപിഎസി ലളിതാ. മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്തിരുന്നു തട്ടീം മുട്ടീം എന്ന പരമ്പരയില്‍ കെപിഎസി ചെയ്ത കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

## Article Content

ബിഗ് സ്‌ക്രീനില്‍ മാത്രമല്ല മിനിസ്‌ക്രീനിലും ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രത്തില്‍ എത്തിയ നടിയായിരുന്നു കെപിഎസി ലളിതാ. മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്തിരുന്നു തട്ടീം മുട്ടീം എന്ന പരമ്പരയില്‍ കെപിഎസി ചെയ്ത കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

പത്തുവര്‍ഷത്തോളം തട്ടീം മുട്ടീം ടീമിനൊപ്പം കെപിഎസി പ്രവര്‍ത്തിച്ചു. ഇതിലുള്ള താരങ്ങളെ സംബന്ധിച്ച് കെപിഎസി ലളിതയ്‌ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് അവരുടെ ഭാഗ്യമാണ്.

നടിയുടെ മരണവിവരം അറിഞ്ഞ് നിരവധി പേരാണ് ദുഃഖം പങ്കുവെച്ച് എത്തിയത്. നടന്‍ സിദ്ധാര്‍ത്ഥ് പ്രഭു പരമ്പരയില്‍ കെപിഎസി ലളിത അവതരിപ്പിച്ചിരുന്ന മായാവതി അമ്മയുടെ കൊച്ചു മകന്‍ കണ്ണന്‍ ആയിട്ട് എത്തിയിരുന്നു. ഇപ്പോഴിതാ തന്റെ അച്ഛമ്മയെ കുറിച്ച് കണ്ണന്‍ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.

‘ലളിത’അമ്മ ഞങ്ങളുടെ കുടുംബത്തിന്റെ ഭാഗമായിട്ട് ഏകദേശം 10 വര്‍ഷം കഴിഞ്ഞു. എന്റെ 12-ാം വയസു മുതല്‍ അച്ഛമ്മേ എന്നാണ് ഞാന്‍ വിളിച്ചുകൊണ്ടിരുന്നത്. ഇപ്പോള്‍ ആലോചിക്കുമ്പോള്‍ എന്റെ ഓരോ തെറ്റുകള്‍ക്കും എന്നെ വഴക്കു പറഞ്ഞിരുന്ന ലളിതാമ്മയുടെ മുഖമാണ് ഓര്‍മ വരുന്നത്.

ഇപ്പോള്‍ എനിക്ക് അഭിമാനം തോന്നുന്നു. മലയാളത്തിന്റെ മഹാനടിയുടെ കൈയ്യില്‍ നിന്നാണല്ലോ എനിക്ക് വഴക്ക് കിട്ടിയത്.’ ഒരു അഭിമുഖത്തില്‍ സിദ്ധാര്‍ത്ഥ് പറയുന്നു.

‘അന്ന് ലളിതാമ്മക്ക് ഒട്ടും സുഖമില്ലായിയുരുന്നു. എന്നിട്ടും ഒരു എപ്പിസോഡിനായി കഴിഞ്ഞ ഓഗസ്റ്റില്‍ അവര്‍ സെറ്റിലേക്ക് എത്തി. അന്ന് ഞാന്‍ ലളിതാമ്മക്കൊപ്പം കുറച്ചു ഫോട്ടോകള്‍ എടുത്തിരുന്നു, അവയും ആ നിമിഷങ്ങളും ഞാന്‍ എന്നും നെഞ്ചോട് ചേര്‍ത്ത് വെക്കും.’ സിദ്ധാര്‍ത്ഥ് പറഞ്ഞു .

### Related Links & Sources
- [Original Story Source](https://moviemax.in/news/28318/now-kannans-words-about-his-achamma-are-going-viral)