മകന്റെ കല്യാണമാണ് വരണം, തിലകനെ ദുൽഖറിന്റെ വിവാഹത്തിന് ക്ഷണിച്ച മമ്മൂട്ടി; നടൻ പ്രതികരിച്ചത്!

മകന്റെ കല്യാണമാണ് വരണം, തിലകനെ ദുൽഖറിന്റെ വിവാഹത്തിന് ക്ഷണിച്ച മമ്മൂട്ടി; നടൻ പ്രതികരിച്ചത്!
Mar 27, 2025 03:14 PM | By Jain Rosviya

(moviemax.in)മലയാളികൾക്ക് മറക്കാനാകാത്ത നടനാണ് അന്തരിച്ച തിലകൻ. അവിസ്മരണീയമായ നിരവധി കഥാപാത്രങ്ങൾ തിലകൻ ചെയ്തു. എന്നാൽ ഓഫ് സ്ക്രീനിൽ വിവാദ നടനായിരുന്നു തിലകൻ. ഒരു ഘ‌ട്ടത്തിൽ മലയാള സിനിമാ ലോകത്തെ പ്രബലരെല്ലാം തിലകനെതിരെ തെളിഞ്ഞു.

സംഘടനകൾ തിലകനെ വിലക്കി. മമ്മൂട്ടി, ദിലീപ് തുട‌ങ്ങിയ താരങ്ങൾക്കെതിരെ പരസ്യമായി തിലകൻ രം​ഗത്ത് വന്നു. തിലകനെക്കുറിച്ച് സംസാരിക്കുകയാണ് നടൻ ടിനി ടോമിപ്പോൾ. കാൻ ചാനൽ മീഡിയയുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം.

എന്റെ അച്ഛന് ഏറ്റവും ഇഷ്ടമുള്ള സിനിമാ നടൻ തിലകൻ ചേട്ടനായിരുന്നു. അദ്ദേഹത്തോടൊപ്പം അഭിനയിച്ചപ്പോഴാണ് എന്നോടൊരു താൽപര്യം തോന്നിയത്. തിലകന്റെ സ്വഭാവമായിരുന്നു ഏകദേശം പുള്ളിക്ക്. കുട്ടികളുടെ ദുർവാശി മാത്രമേയുള്ളൂ തിലകൻ ചേട്ടന്.

പുള്ളിയെ ഇരുത്തി സംസാരിച്ചാൽ പ്രശ്നമില്ല. തോന്നുന്നതെല്ലാം വിളിച്ച് പറയല്ലേ എന്ന് ഞാൻ പറഞ്ഞിരുന്നു. പറയേണ്ടല്ലേ, ആ വേണ്ട എന്ന് അദ്ദേഹം മറുപടി നൽകി. ചോറ് കഴിക്കുമ്പോൾ അധികം ചോറ് കഴിക്കേണ്ട ഷു​ഗർ വരും എന്ന് എന്നോട് പറഞ്ഞു.

പുള്ളി അതിനേക്കാൾ കഴിക്കുന്നുണ്ട്. ചേട്ടൻ കഴിക്കുന്നുണ്ടല്ലോ എന്ന് ഞാൻ ചോദിച്ചു. ഞാൻ തോന്നിവാസിയല്ലേ എനിക്കെന്തും ആകാമെന്ന് പുള്ളി. ഭയങ്കര രസികനാണ് അദ്ദേഹം. പക്ഷെ ഉള്ളിലൊന്നും വെക്കില്ല. എനിക്ക് മമ്മൂട്ടിയെക്കാളു ഇഷ്ടം ദുൽഖറിനെയാണ് എന്നൊക്കെ പറയാൻ ഒരു പേടിയുമില്ല. ജീവിതത്തിൽ അഭിനയിക്കാത്ത മനുഷ്യനാണ്. ആരെയെങ്കിലും പേടിക്കുകയോ ചൊൽപ്പടിക്ക് നിൽക്കുകയോ ഇല്ല.

ഒരു ദിവസം ബീച്ചിൽ ഷൂട്ട് ചെയ്യുമ്പോൾ എന്റെ കണ്ണ് മറയുന്നത് പോലെ തോന്നുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഒന്നാമത് എന്തെങ്കിലു പറ്റിയാൽ സിനിമ നിൽക്കും. എന്റെ സ്വപ്നങ്ങൾ തകരും. ഞാൻ തിലകൻ ചേട്ടന്റെ കെെ പിടിച്ചു. കെെ വിടെടാ എന്ന് അദ്ദേഹം.

പുള്ളിക്ക് അങ്ങനെ ഒരു സഹായം ആവശ്യമില്ല. പിറ്റേന്ന് കണ്ടപ്പോൾ പേടിച്ച് പോയോ എന്ന് ചോദിച്ചു. ഒരുപാട് തെറ്റിദ്ധരിക്കപ്പെട്ട നടനാണ് തിലകനെന്നും ടിനി ടോം പറയുന്നു.

തിലകൻ തന്നോട് പറഞ്ഞ സംഭവവും ടിനി ടോം പങ്കുവെച്ചു. ദുബായിൽ ടോയ്ലറ്റിൽ മൂത്രമാെഴിക്കുമ്പോൾ മമ്മൂക്ക വന്നു. മോന്റെ കല്യാണമാണ് വരണമെന്ന് പറഞ്ഞു. ദുൽഖർ എന്നെ വിളിച്ചു, അതുകൊണ്ട് വരാമെന്ന് തിലകൻ ചേട്ടൻ പറഞ്ഞു. പുള്ളിയുടെ രീതി അതാണ്. പാര വെക്കുന്ന ആളല്ല. മുഖത്ത് നോക്കി പറയുമെന്നും ടിനി ടോം വ്യക്തമാക്കി.

ഇന്ത്യൻ റുപ്പി എന്ന സിനിമയിലാണ് ടിനി ടോമും തിലകനും ഒരുമിച്ച് അഭിനയിച്ചത്. തിലകന് നേരെ വിലക്കുകളുള്ള സമയമായിരുന്നു ഇത്. നടനെ അഭിനയിപ്പിക്കുന്നതിൽ അന്ന് എതിർപ്പുകളും വന്നിരുന്നു. തിലകന്റെ കരിയറിലെ ശ്രദ്ധേയ വേഷങ്ങളിലൊന്നായിരുന്നു ഇന്ത്യൻ റുപ്പിയിലേത്.

2012 ൽ 77ാം വയസിലാണ് തിലകൻ മരിച്ചത്. തിലകനെ വിലക്കിയ നടപടി അനീതിയാണെന്ന് ഇന്നും അഭിപ്രായങ്ങൾ വരാറുണ്ട്. അതുല്യനായ അഭിനയ പ്രതിഭയുടെ കരിയർ നശിപ്പിക്കാനാണ് പ്രബലർ ശ്രമിച്ചതെന്ന വാദവും ശക്തമാണ്. അടുത്ത കാലത്ത ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നപ്പോൾ തിലകൻ പൊതുസമൂഹത്തിൽ ചർച്ചയായി.

തിലകനെ വിലക്കിയതിന് പിന്നിലെ അനീതി പലരും ചൂണ്ടിക്കാട്ടി. മലയാള സിനിമ പതിനഞ്ച് പേരുള്ള പവർ ​ഗ്രൂപ്പിന്റെ കയ്യിലാണെന്ന് റിപ്പോർട്ടിൽ പരാമർശമുണ്ടായിരുന്നു. തിലകന്റെ മക്കൾ ഇന്ന് സിനിമാ രം​ഗത്തുണ്ട്.



#Mammootty #invited #Thilakan #Dulquer #wedding #actor #responded

Next TV

Related Stories
'വീഡിയോ എടുക്കാൻ കാണിച്ച ധൈര്യം പ്രതികരിക്കാൻ എന്തേ ഉണ്ടായില്ല?' ദീപക്കിന്റെ മരണത്തിൽ യുവതിക്കെതിരെ ഭാഗ്യലക്ഷ്മി

Jan 19, 2026 12:57 PM

'വീഡിയോ എടുക്കാൻ കാണിച്ച ധൈര്യം പ്രതികരിക്കാൻ എന്തേ ഉണ്ടായില്ല?' ദീപക്കിന്റെ മരണത്തിൽ യുവതിക്കെതിരെ ഭാഗ്യലക്ഷ്മി

'വീഡിയോ എടുക്കാൻ കാണിച്ച ധൈര്യം പ്രതികരിക്കാൻ എന്തേ ഉണ്ടായില്ല?' ദീപക്കിന്റെ മരണത്തിൽ യുവതിക്കെതിരെ...

Read More >>
ആവേശം കുറഞ്ഞു, കളക്ഷനും, ബോക്സ് ഓഫീസിൽ 'റൺ' നിലച്ചു; മോഹൻലാൽ ചിത്രത്തിന് വൻ തിരിച്ചടി

Jan 19, 2026 10:58 AM

ആവേശം കുറഞ്ഞു, കളക്ഷനും, ബോക്സ് ഓഫീസിൽ 'റൺ' നിലച്ചു; മോഹൻലാൽ ചിത്രത്തിന് വൻ തിരിച്ചടി

ആവേശം കുറഞ്ഞു, കളക്ഷനും, ബോക്സ് ഓഫീസിൽ 'റൺ' നിലച്ചു; മോഹൻലാൽ ചിത്രത്തിന് വൻ...

Read More >>
'അടുത്തത് എട്ടിന്റെ പണിയുമായി വരാം'; ലാലേട്ടൻ നൽകിയ ഉറപ്പ്, സീസൺ 8 നേരത്തെ എത്തുമെന്ന് സൂചനകൾ

Jan 17, 2026 09:56 AM

'അടുത്തത് എട്ടിന്റെ പണിയുമായി വരാം'; ലാലേട്ടൻ നൽകിയ ഉറപ്പ്, സീസൺ 8 നേരത്തെ എത്തുമെന്ന് സൂചനകൾ

'അടുത്തത് എട്ടിന്റെ പണിയുമായി വരാം'; ലാലേട്ടൻ നൽകിയ ഉറപ്പ്, സീസൺ 8 നേരത്തെ എത്തുമെന്ന്...

Read More >>
ജെ.സി ഡാനിയേല്‍ പുരസ്കാരം നടി ശാരദയ്ക്ക്

Jan 16, 2026 07:25 PM

ജെ.സി ഡാനിയേല്‍ പുരസ്കാരം നടി ശാരദയ്ക്ക്

ജെ.സി ഡാനിയേല്‍ പുരസ്കാരം നടി...

Read More >>
'എന്നെ മാറ്റിയെടുക്കാൻ കഴിയില്ലെന്ന് പോലും ഞാൻ വിചാരിച്ചു, ആത്മഹത്യാ പ്രവണതകളും ഉണ്ടായിരുന്നു' മാനസികാരോഗ്യത്തെ കുറിച്ച് പാർവതി

Jan 16, 2026 01:22 PM

'എന്നെ മാറ്റിയെടുക്കാൻ കഴിയില്ലെന്ന് പോലും ഞാൻ വിചാരിച്ചു, ആത്മഹത്യാ പ്രവണതകളും ഉണ്ടായിരുന്നു' മാനസികാരോഗ്യത്തെ കുറിച്ച് പാർവതി

'എന്നെ മാറ്റിയെടുക്കാൻ കഴിയില്ലെന്ന് പോലും ഞാൻ വിചാരിച്ചു, ആത്മഹത്യാ പ്രവണതകളും ഉണ്ടായിരുന്നു' മാനസികാരോഗ്യത്തെ കുറിച്ച്...

Read More >>
Top Stories










News Roundup