'എല്ലാവരും എമ്പുരാനേന്ന് വിളിക്കുമ്പോൾ ഞാൻ തമ്പുരാനേന്ന് വിളിക്കും'; മകന്റെ സിനിമ കണ്ട് കണ്ണുനിറഞ്ഞ് മല്ലിക സുകുമാരൻ

'എല്ലാവരും എമ്പുരാനേന്ന് വിളിക്കുമ്പോൾ ഞാൻ തമ്പുരാനേന്ന് വിളിക്കും'; മകന്റെ സിനിമ കണ്ട് കണ്ണുനിറഞ്ഞ് മല്ലിക സുകുമാരൻ
Mar 27, 2025 10:53 AM | By Susmitha Surendran

(moviemax.in)  നന്ദനം എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച് ഇന്ന് പാൻ ഇന്ത്യൻ ലെവലിൽ ഉയർന്ന് നിൽക്കുകയാണ് പൃഥ്വിരാജ്. നിലവിൽ തന്റെ മൂന്നാമത്തെ ചിത്രവും പുറത്തിറക്കി മികവുറ്റ സംവിധായകൻ എന്ന പേരുമെടുത്തു പൃഥ്വിരാജ്. ഇന്നായിരുന്നു എമ്പുരാന്റെ റിലീസ്.

ലൂസിഫർ ഫ്രാഞ്ചൈസിയിൽ മോഹൻലാൽ നിറഞ്ഞാടിയപ്പോൾ അത് ആരാധകർക്ക് വൻ ദൃശ്യവിരുന്നായിരുന്നു. ഇപ്പോഴിതാ മകന്റെ സംവിധാന ചിത്രം കണ്ട് മനസുനിറഞ്ഞിരിക്കുകയാണ് മല്ലിക സുകുമാരൻ.

മക്കൾക്കും ചെറുമക്കൾക്കും മരുമക്കൾക്കും ഒപ്പമാണ് മല്ലിക സുകുമാരൻ സിനിമ കാണാൻ എത്തിയത്. തിയറ്റിലെത്തിയ മോഹൻലാൽ മല്ലികയെ ചുംബനം നൽകി സ്നേഹം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

"ജീവിതത്തിൽ ആദ്യമായിട്ടാണ് ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കാണുന്നത്. എല്ലാവരും എമ്പുരാനേന്ന് വിളിക്കുമ്പോൾ ഞാൻ തമ്പുരാനേന്ന് വിളിക്കും. ഒരുപാട് സന്തോഷം. വലിയൊരു പടം കണ്ട ഫീൽ ആണ്.

എല്ലാം നല്ല ഭം​ഗിയായിട്ട് വരട്ടെ. ജനങ്ങൾ സിനിമ രണ്ടു കയ്യും നീട്ടി സ്വീകരിക്കട്ടെ. അതിനുള്ള പ്രാർത്ഥനയിലാണ് ഞാൻ. സുകുവേട്ടനെ ഓര്‍മ്മ വന്നു", എന്നാണ് മല്ലിക സുകുമാരൻ ഫസ്റ്റ് ഷോയ്ക്ക് ശേഷം പ്രതികരിച്ചത്.

#MallikaSukumaran #now #filled #with #joy #after #watching #her #son's #directorial #film.

Next TV

Related Stories
'അടുത്തത് എട്ടിന്റെ പണിയുമായി വരാം'; ലാലേട്ടൻ നൽകിയ ഉറപ്പ്, സീസൺ 8 നേരത്തെ എത്തുമെന്ന് സൂചനകൾ

Jan 17, 2026 09:56 AM

'അടുത്തത് എട്ടിന്റെ പണിയുമായി വരാം'; ലാലേട്ടൻ നൽകിയ ഉറപ്പ്, സീസൺ 8 നേരത്തെ എത്തുമെന്ന് സൂചനകൾ

'അടുത്തത് എട്ടിന്റെ പണിയുമായി വരാം'; ലാലേട്ടൻ നൽകിയ ഉറപ്പ്, സീസൺ 8 നേരത്തെ എത്തുമെന്ന്...

Read More >>
ജെ.സി ഡാനിയേല്‍ പുരസ്കാരം നടി ശാരദയ്ക്ക്

Jan 16, 2026 07:25 PM

ജെ.സി ഡാനിയേല്‍ പുരസ്കാരം നടി ശാരദയ്ക്ക്

ജെ.സി ഡാനിയേല്‍ പുരസ്കാരം നടി...

Read More >>
'എന്നെ മാറ്റിയെടുക്കാൻ കഴിയില്ലെന്ന് പോലും ഞാൻ വിചാരിച്ചു, ആത്മഹത്യാ പ്രവണതകളും ഉണ്ടായിരുന്നു' മാനസികാരോഗ്യത്തെ കുറിച്ച് പാർവതി

Jan 16, 2026 01:22 PM

'എന്നെ മാറ്റിയെടുക്കാൻ കഴിയില്ലെന്ന് പോലും ഞാൻ വിചാരിച്ചു, ആത്മഹത്യാ പ്രവണതകളും ഉണ്ടായിരുന്നു' മാനസികാരോഗ്യത്തെ കുറിച്ച് പാർവതി

'എന്നെ മാറ്റിയെടുക്കാൻ കഴിയില്ലെന്ന് പോലും ഞാൻ വിചാരിച്ചു, ആത്മഹത്യാ പ്രവണതകളും ഉണ്ടായിരുന്നു' മാനസികാരോഗ്യത്തെ കുറിച്ച്...

Read More >>
Top Stories