Mar 26, 2025 02:45 PM

(moviemax.in) മലയാളികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം എമ്പുരാന് വിജയാശംസകള്‍ നേര്‍ന്ന് മമ്മൂട്ടി. പൃഥ്വിരാജിന്‍റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനാവുന്ന ചിത്രം നാളെയാണ് ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ എത്തുക.

സോഷ്യല്‍ മീഡിയയിലൂടെയാണ് റിലീസ് ദിന തലേന്ന് മമ്മൂട്ടിയുടെ കുറിപ്പ്. കുറിപ്പിനൊപ്പം ചിത്രത്തിന്‍റെ പോസ്റ്ററും മമ്മൂട്ടി പങ്കുവച്ചിട്ടുണ്ട്. എമ്പുരാന്‍റെ മുഴുവന്‍ താരങ്ങള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കും ഒരു ചരിത്ര വിജയം ആശംസിക്കുന്നു.

ലോകത്തിന്‍റെ അതിരുകള്‍ ഭേദിച്ചുകൊണ്ട് മലയാള സിനിമയ്ക്ക് അഭിമാനം പകരുന്ന ചിത്രമാവും ഇതെന്ന് പ്രതീക്ഷിക്കുന്നു. പ്രിയ ലാല്‍, പൃഥ്വി നിങ്ങള്‍ക്ക് എല്ലാ പിന്തുണയും, മമ്മൂട്ടി കുറിച്ചു. അതേസമയം ഈ സോഷ്യല്‍ മീഡിയ പോസ്റ്റിന് വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്.


#Mammootty #wishes #film #Empuraan #success

Next TV

Top Stories










News Roundup