( https://moviemax.in/ ) അന്തരിച്ച നടൻ ശ്രീനിവാന്റെ മൃതദേഹം ഉച്ചയ്ക്ക് ഒന്നുമുതൽ എറണാകുളം ടൗൺ ഹാളിൽ പൊതുദർശനത്തിനുവെക്കും. മൃതദേഹം ഉദയംപേരൂർ കണ്ടനാട്ടെ വീട്ടിലെത്തിച്ചു. രാവിലെ 8.30-ഓടെയായിരുന്നു അന്ത്യം. സംസ്‌കാരം നാളെ.
ഡയാലിസിസിനായി സ്വകാര്യ ആശുപത്രിയിലേക്ക് പോകും വഴി ശ്വാസംമുട്ടലുണ്ടായി. തുടർന്ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെവെച്ച് മരണം സ്ഥിരീകരിച്ചു. ഭാര്യ വിമല ഉൾപ്പെടെ മരണസമയത്ത് ഒപ്പമുണ്ടായിരുന്നു.
അസുഖബാധിതനായ ശ്രീനിവാസൻ ഏറെനാളായി കണ്ടനാട്ടെ വീട്ടിൽ വിശ്രമത്തിലായിരുന്നു. ഇടയ്ക്ക് പൊതുപരിപാടികളിൽ ഉൾപ്പെടെ പ്രത്യക്ഷപ്പെട്ടിരുന്നു. അതേസമയം, അടുത്തിടെയുണ്ടായ വീഴ്ചയ്ക്കുശേഷം നടക്കാൻ ബുദ്ധിമുട്ടുണ്ടായി. ആരോഗ്യംക്ഷയിച്ച തനിക്ക് മതിയായി എന്ന് പറഞ്ഞിരുന്നതായി സത്യൻ അന്തിക്കാട് പറഞ്ഞിരുന്നു.
Sreenivasan passes away, public viewing at Town Hall, funeral tomorrow




























