( moviemax.in ) ബിഗ്ബോസ് മലയാളം സീസൺ ആറിലെ മൽസരാർത്ഥികളിൽ ഒരാളായിരുന്നു അഭിഷേക് ജയദീപ്. ഷോയിൽ നിന്നും പുറത്തിറങ്ങിയ ശേഷം, ട്രാൻസ്‍വുമണും മേക്കപ്പ് ആർടിസ്റ്റുമായ ജാൻമണി ദാസുമായുള്ള സൗഹൃദത്തിന്റെ പേരിലാണ് അഭിഷേക് ഏറ്റവും കൂടുതൽ വിമർശനങ്ങൾ കേൾക്കുന്നത്. അഭിഷേകും ജാൻമണിയും ഒന്നിച്ചുള്ള ഫോട്ടോഷൂട്ടുകളും റീലുകളുമെല്ലാം വൈറലായി മാറാറുമുണ്ട്. ബിഗ്ബോസിൽ അഭിഷേകിന്റെ സഹമൽസരാർത്ഥിയായിരുന്നു ജാൻമണി ദാസ്. ഇപ്പോൾ ജാൻമണിയുമായുള്ള സൗഹൃദത്തെക്കുറിച്ചും സൈബർ ബുള്ളിയിങ്ങിനെക്കുറിച്ചുമൊക്കെ തുറന്നു പറയുകയാണ് അഭിഷേക്.
''സോഷ്യൽമീഡിയ വഴിയാണ് ഏറ്റവും കൂടുതൽ ബുള്ളിയിങ്ങ് നടക്കുന്നത്. ജാൻമണിയുടെ പൈസ കണ്ടിട്ട് ഞാൻ ഒപ്പം നിൽക്കുന്നതെന്നാണ് എനിക്കെതിരെ വരുന്ന കമന്റുകൾ. സെക്ഷ്വാലിറ്റിയുടെ പേരിൽ മാത്രമല്ല, രൂപത്തിന്റെ പേരിൽ വരെ പരിഹാസങ്ങൾ നേരിടുന്നുണ്ട്. ജാനുവിന്റെ ലുക്കിനെക്കുറിച്ചു പറഞ്ഞാണ് പരിഹാസങ്ങൾ കൂടുതലും.
കൊച്ചുപ്രേമൻ എന്നൊക്കെ വിളിച്ചാണ് പരിഹസിക്കുന്നത്. ഒരാൾ രാവിലെ എഴുന്നേറ്റ് ഈ കമന്റുകളൊക്കെ വായിച്ച് നോക്കുമ്പോൾ അയാളെ അത് വല്ലാതെ നെഗറ്റീവായി ബാധിക്കും. ഈ കമ്യൂണിറ്റിയിൽ നിന്ന് ജാൻമണിയെ പോലുള്ളവർ സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റായി ഉയർന്ന് വരുന്നത് പിടിക്കാത്തവരാണ് ഇത്തരം നെഗറ്റീവ് കമന്റുകൾ ഇടുന്നത്. ജാൻമണിയെപ്പോലുള്ളവർ എല്ലാ കാലവും ട്രെയിനിൽ പിച്ചയെടുത്ത് ജീവിക്കുന്നതാണ് അവർക്ക് കാണേണ്ടത്'', എന്ന് അഭിഷേക് പറഞ്ഞു.
'ജാൻമണിയുടെ പൈസ കണ്ടിട്ട് ഞാൻ കൂടെ നിൽക്കുന്നതാണ് എന്നൊക്കെയാണ് എനിക്കെതിരെ വരുന്ന കമന്റുകൾ. പറയുന്നവർ പറഞ്ഞോട്ടെ. ഇങ്ങനെ കമന്റുകൾ കൂടുമ്പോൾ എന്റെ ഇൻസ്റ്റയിൽ എൻഗേജ്മെന്റ് റേറ്റ് കൂടും. എൻഗേജ്മെന്റ് റേറ്റ് കൂടുമ്പോൾ ഒരുപാട് ബ്രാന്റ് കൊളാബറേഷൻസും എനിക്ക് കിട്ടുന്നുണ്ട്'', എന്നും അഭിഷേക് കൂട്ടിച്ചേർത്തു. മൈൽസ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം. അഭിഷേകിന്റെ അമ്മയും അഭിമുഖത്തിൽ ഒപ്പമുണ്ടായിരുന്നു.
#bigboss #fame #abhishekjayadeep #react #criticism #comments #against #janmoni