(moviemax.in) കുടുംബ ജീവിതത്തിൻറെ തുടക്ക സമയത്തതാണ് മല്ലികയ്ക്ക് സുകുമാരനെ നഷ്ടമാകുന്നത്. നാൽപ്പതിനോട് അടുത്ത് മാത്രo പ്രായമുള്ള മല്ലിക പിന്നീടങ്ങോട്ട് വിശ്രമമില്ലാത്ത ജീവിതം നയിച്ചാണ് രണ്ട് ആൺമക്കളേയും മലയാള സിനിമയുടെ മുഖങ്ങളാക്കി മാറ്റിയത്.
സുകുമാരന്റെ പേരിന് പ്രശസ്തിയും പെരുമയും വർധിക്കുന്ന തരത്തിൽ പാൻ ഇന്ത്യൻ തലത്തിൽ താരങ്ങളായി വളർന്ന് കഴിഞ്ഞു ഇന്ദ്രജിത്തും പൃഥ്വിരാജ് സുകുമാരനും.
എഴുപതുകളോട് അടുക്കുന്ന മല്ലിക മക്കൾക്കും മരുമക്കൾക്കും കൊച്ചുമക്കൾക്കുമൊപ്പം സന്തോഷകരമായ ജീവിതം നയിക്കുകയാണ്. വിശ്രമ ജീവിതം ആസ്വദിക്കേണ്ട സമയമായി എങ്കിലും അതിനൊന്നും മല്ലിക ഇപ്പോൾ തയ്യാറല്ല.
തന്നെ തേടി വരുന്ന സിനിമകളും സീരിയലുകളുമെല്ലാം ചെയ്യുന്നുമുണ്ട്. ആൺമക്കളെ വിരളമായി മാത്രമെ അടുത്ത് കിട്ടാറുള്ളുവെന്നതുകൊണ്ട് തന്നെ മല്ലികയുടെ ലോകം കൊച്ചുമക്കളാണ്.
പേരക്കുട്ടികൾ മൂന്നുപേരെയും കുറിച്ച് ഏറ്റവും പുതിയ അഭിമുഖത്തിൽ മല്ലിക സുകുമാരൻ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. അലംകൃതയെ മുംബൈയിലെ സ്കൂളിൽ പഠിക്കാൻ ചേർത്തതിൽ താൻ എപ്പോഴും പരിഭവം പറയാറുണ്ടെന്നും ഫോണിലൂടെ മാത്രമുള്ള കമ്യൂണിക്കേഷനെ ഉള്ളുവെന്നും കൊച്ചുമകളെ കണ്ടിട്ട് നാളുകൾ കുറച്ചായിയെന്നും മല്ലിക പറയുന്നു.
ആരാധ്യ ബച്ചൻ മുതൽ ഷാരൂഖിന്റെ മകൻ അബ്രാം വരെ പഠിക്കുന്ന ധീരുഭായ് അംബാനി ഇന്റർനാഷണൽ സ്കൂളിലെ വിദ്യാർത്ഥിയാണ് ഇപ്പോൾ അലംകൃതയും. മുംബൈയിലേക്ക് ചേക്കേറിയ ശേഷമാണ് മകളെ പൃഥ്വിരാജും സുപ്രിയയും അംബാനി സ്കൂളിൽ ചേർത്തത്. മാത്രമല്ല മുംബൈയിൽ സ്വന്തമായി വീട് വാങ്ങാനുള്ള നടപടികളും താരദമ്പതികൾ നടത്തുന്നുണ്ട്.
ബോളിവുഡിൽ അടുത്തിടെയായി പൃഥ്വിരാജ് സജീവമാണ്. ബോളിവുഡ് സെലിബ്രിറ്റികളുടെ ഫങ്ഷനുകളിൽ സൗത്തിൽ നിന്നും ക്ഷണം ലഭിക്കുന്ന ചുരുക്കം ചില ദമ്പതികളിൽ പൃഥ്വിരാജും സുപ്രിയയും ഇടം പിടിച്ച് കഴിഞ്ഞു. അലംകൃത കേരളത്തിലായിരുന്ന സമയത്ത് ഞാനുമായി നല്ല അടുപ്പമായിരുന്നു. പക്ഷെ അദ്ദേഹത്തിന് ടെസ്റ്റ് എഴുതിയശേഷം അംബാനിയുടെ സ്കൂളിൽ അഡ്മിഷൻ കിട്ടി.
ഞാൻ അതിൽ പിണക്കത്തിലാണ്. അവിടെ പഠിച്ചവരാണോ ലോകത്തിൽ മഹാന്മാരായിട്ടുള്ളത് എന്നൊക്കെ ചോദിച്ച് ഞാൻ ഇടയ്ക്ക് എന്റെ സങ്കടം പറയാറുണ്ട്. അല്ലാതെ കുറ്റമല്ല. പിള്ളേരെ എപ്പോഴും കാണാൻ പറ്റാത്തതിന്റെ സങ്കടം എനിക്കുണ്ട്. ലോകമെമ്പാടും മിടുക്കന്മാരായി ഇരിക്കുന്ന പലരും മലയാളികളാണ്. സ്പേസിൽ പോയവർ വരെയുണ്ട്.
#greats #studied #AmbaniSchool #Mallika #talks #about #grandchildren