ചിയാൻ വിക്രമിന്റെ വീര ധീര ശൂരന്റെ ആക്ഷൻ പാക്ക്ട് ട്രയ്ലർ റിലീസായി, ചിത്രം മാർച്ച് 27ന് തിയേറ്ററുകളിലേക്ക്

ചിയാൻ വിക്രമിന്റെ വീര ധീര ശൂരന്റെ ആക്ഷൻ പാക്ക്ട് ട്രയ്ലർ റിലീസായി, ചിത്രം മാർച്ച് 27ന്  തിയേറ്ററുകളിലേക്ക്
Mar 21, 2025 01:07 PM | By Athira V

( moviemax.in ) ചിത്ത എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ചിയാൻ വിക്രമിനെ നായകനാക്കി എസ് യു അരുൺ കുമാർ സംവിധാനം ചെയ്യുന്ന വീര ധീര ശൂരന്റെ ട്രയ്ലർ റിലീസായി. 1 മിനിറ്റ് 45 സെക്കൻഡ് ദൈർഘ്യമുള്ള ട്രെയിലർ ചിയാൻ വിക്രമിന്റെ ഗംഭീര അഭിനയപ്രകടനം പ്രേക്ഷകർക്ക് സമ്മാനിക്കുന്ന ചിത്രമാണ് വീര ധീര ശൂരൻ എന്നുറപ്പിക്കുന്നു.

ചെന്നൈയിൽ താരങ്ങളും അണിയറപ്രവർത്തകരും പങ്കെടുത്ത പ്രൗഢ ഗംഭീരമായ ഇവെന്റിലാണ് ചിത്രത്തിന്റെ ട്രെയ്ലറും ഗാനങ്ങളും റിലീസ് ചെയ്തത്. ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടിയുടെ ഭാഗമായി ചിയാൻ വിക്രം, എസ്.ജെ.സൂര്യ, സുരാജ് വെഞ്ഞാറമൂട്, ദുഷാര വിജയൻ, സംവിധായകൻ എസ് യു അരുൺകുമാർ എന്നിവർ മാർച്ച് 24 തിങ്കളാഴ്ച തിരുവനന്തപുരത്തെ ലുലു മാളിൽ വൈകിട്ട് ആറു മണിക്ക് കേരളത്തിലെ പ്രൊമോഷൻ ഇവെന്റിനായി എത്തുന്നുണ്ട്.

ചിയാൻ വിക്രം, എസ്.ജെ. സൂര്യ, സുരാജ് വെഞ്ഞാറമ്മൂട്, ദുഷാര വിജയൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം തേനി ഈശ്വർ ആണ് നിർവഹിച്ചിരിക്കുന്നത്.

ജി.കെ. പ്രസന്ന (എഡിറ്റിംഗ്), സി.എസ്. ബാലചന്ദർ (കല) എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന സാങ്കേതിക വിദഗ്ധർ. സൗത്ത് ഇന്ത്യയിലെ പ്രമുഖ നിർമ്മാണ വിതരണ കമ്പനിയായ എച്ച് ആർ പിക്‌ചേഴ്‌സിന്റെ ബാനറിൽ റിയാ ഷിബുവാണ് വീര ധീര ശൂരന്റെ നിർമ്മാണം നിർവഹിക്കുന്നത്.

ജി.വി. പ്രകാശ് കുമാർ സംഗീത സംവിധാനം നിർവഹിച്ച വീര ധീര ശൂരനിലെ റിലീസായ കല്ലൂരം എന്ന ഗാനവും ആത്തി അടി എന്ന ഗാനവും സോഷ്യൽ മീഡിയയിൽ ഇപ്പോഴും ട്രൻഡിങ് ആണ്. ചിത്രത്തിന്റെ വിഷ്വൽ ഗ്ലിംസും ടീസറും ദശലക്ഷക്കണക്കിന് കാഴ്ചക്കാരെ കരസ്ഥമാക്കിയിരുന്നു.

ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയ്ലറും മണിക്കൂറുകൾക്കുള്ളിൽ ദശ ലക്ഷ കണക്കിന് കാഴ്ചക്കാരുമായി സോഷ്യൽ മീഡിയയിൽ തരംഗമാകുകയാണ്. റിലീസായ കണ്ടന്റുകൾ ചിത്രത്തിനെക്കുറിച്ചുള്ള പ്രേക്ഷകരുടെ ആവേശം ഇരട്ടിയാക്കുകയും തിയേറ്ററിൽ ചിയാൻ വിക്രമിന്റെ മാസ്മരിക പ്രകടനത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. പി ആർ ഓ ആൻഡ് മാർക്കറ്റിംഗ് കൺസൾട്ടന്റ് പ്രതീഷ് ശേഖർ.

Trailer Link : https://youtu.be/vHPae4sZbu8?si=vD09kbhxgJg37FZc

#ChiyaanVikram #action #packed #VeeraDheeraSooran #trailer #released #film #hit #theatres #March27

Next TV

Related Stories
പ്രായപൂർത്തിയാവാത്ത എന്നെ അന്ന് അച്ഛൻ...! പ്രശസ്തയായ ശേഷം എന്നെ തേടി വന്നു, മുന്നിൽ കണ്ടാൽ ഭദ്രകാളിയാകുമെന്ന് ഞാൻ -ഖുശ്ബു

Sep 14, 2025 03:05 PM

പ്രായപൂർത്തിയാവാത്ത എന്നെ അന്ന് അച്ഛൻ...! പ്രശസ്തയായ ശേഷം എന്നെ തേടി വന്നു, മുന്നിൽ കണ്ടാൽ ഭദ്രകാളിയാകുമെന്ന് ഞാൻ -ഖുശ്ബു

പ്രായപൂർത്തിയാവാത്ത എന്നെ അന്ന് അച്ഛൻ...! പ്രശസ്തയായ ശേഷം എന്നെ തേടി വന്നു, മുന്നിൽ കണ്ടാൽ ഭദ്രകാളിയാകുമെന്ന് ഞാൻ...

Read More >>
'നായികമാരെ ചുംബിക്കുന്ന രംഗങ്ങൾ, അതുകൊണ്ട് കമൽ ഹാസൻ സിനിമകൾ ഇഷ്ടമല്ല'; തുറന്നു പറഞ്ഞ് മോഹിനി

Sep 11, 2025 02:52 PM

'നായികമാരെ ചുംബിക്കുന്ന രംഗങ്ങൾ, അതുകൊണ്ട് കമൽ ഹാസൻ സിനിമകൾ ഇഷ്ടമല്ല'; തുറന്നു പറഞ്ഞ് മോഹിനി

കമൽ ഹാസൻ സിനിമകൾ കാണാൻ തനിക്ക് ഇഷ്ടമല്ലെന്ന് നടി മോഹിനി...

Read More >>
സംവിധായകൻ എസ്. നാരായണിനെതിരെ സ്ത്രീധന പീഡനത്തിന് കേസ്; എഫ്ഐആർ മരുമകളുടെ പരാതിയിൽ

Sep 11, 2025 11:03 AM

സംവിധായകൻ എസ്. നാരായണിനെതിരെ സ്ത്രീധന പീഡനത്തിന് കേസ്; എഫ്ഐആർ മരുമകളുടെ പരാതിയിൽ

പ്രശസ്ത കന്നട സംവിധായകനെതിരെ സ്ത്രീധന പീഡനത്തിന് കേസ്....

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall