( moviemax.in ) സോഷ്യല്‍ മീഡിയ താരങ്ങള്‍ക്ക് സൃഷ്ടിക്കുന്ന തലവേദനകള്‍ക്ക് യാതൊരു കുറവുമില്ല. ഇല്ലാക്കഥകള്‍ മെനഞ്ഞെടുത്തും ഊഹാപോഹങ്ങള്‍ ആധികാരികമായി അവതരിപ്പിച്ചും താര ജീവിതം പ്രതിസന്ധിയിലാക്കുന്നവരുണ്ട് സോഷ്യല്‍ മീഡിയയില്‍. വ്യാജ വാര്‍ത്തകള്‍ മൂലം പണി കിട്ടിയവര്‍ നിരവധിയാണ്. ഇപ്പോഴിതാ തനിക്കെതിരായ വ്യാജ വാര്‍ത്തയ്‌ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് ഗായിക പ്രസീത ചാലക്കുടി.
റിമി ടോമി എനിക്കൊരു എതിരാളിയേയല്ല എന്ന് പ്രസീത ചാലക്കുടി പറഞ്ഞതായി കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ പ്രചരണമുണ്ടായിരുന്നു. ഫെയ്‌സ്ബുക്ക് പേജുകളിലൂടെയാണ് ഇങ്ങനൊരു വാര്‍ത്ത പ്രചരിച്ചത്. പിന്നാലെ യൂട്ട്യൂബ് ചാനലുകളും ആ വാര്‍ത്ത ഏറ്റെടുക്കുകയായിരുന്നു. ഇതിനെതിരെയാണ് ഇപ്പോള്‍ പ്രസീത രംഗത്തെത്തിയിരിക്കുന്നത്.
തന്നെക്കുറിച്ച് വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച പേജുകള്‍ക്കും യൂട്യൂബ് ചാനലുകള്‍ക്കുമെതിരെ നിയമനടപടി സ്വീകരിച്ചതായാണ് പ്രസീത അറിയിക്കുന്നത്. ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് പ്രസീതയുടെ പ്രതികരണം. താന്‍ ഇങ്ങനൊരു കാര്യം പറഞ്ഞിട്ടില്ലെന്നും മനസാവാചാ അറിയാത്ത കാര്യമാണെന്നുമാണ് പ്രസീത പറയുന്നത്. റീച്ചുണ്ടാക്കാന്‍ വേണ്ടി മറ്റുള്ളവരെ ഉപദ്രവിക്കരുതെന്നും ഗായിക പറയുന്നുണ്ട്.
'റീച്ച് ഉണ്ടാക്കാം, മറ്റുള്ളവരെ ഉപ ദ്രവിച്ച് ആകരുത്. ഞങ്ങളും മനുഷ്യരാണ്, സാധാരണക്കാരില്‍ സാധാരണക്കാരായ മനുഷ്യര്‍. അഭിപ്രായ സ്വാതന്ത്ര്യം ഉള്ള നാടാണ് നമ്മുടെ.വിമര്‍ശനം നല്ലതാണ് പക്ഷെ, മനസ്സാ വാചാ അറിയാത്ത കാര്യങ്ങള്‍ പ്രചരിപ്പിച്ചാല്‍ ശക്തമായ നടപടി വരും.'' എന്ന കുറിപ്പോടെയാണ് പ്രസീത തന്റെ പ്രതികരണ വീഡിയോ പങ്കുവെക്കുന്നത്.
''വളരെ പ്രധാനപ്പെട്ടൊരു വാര്‍ത്ത നിങ്ങളിലേക്ക് എത്തിക്കാനാണ് ഇങ്ങനൊരു വീഡിയോ. കഴിഞ്ഞ ഒരാഴ്ചയായി സോഷ്യല്‍ മീഡിയയിലൂടെ, പ്രത്യേകിച്ചും ഫെയ്‌സ്ബുക്ക് പേജുകളിലൂടേയും യൂട്യൂബ് ചാനലുകളിലൂടേയും ഒരു വാര്‍ത്ത പരക്കുന്നുണ്ട്. അത് ഇങ്ങനെയാണ്. അറിയപ്പെടുന്നൊരു പാട്ടുകാരിയെക്കുറിച്ചാണ്. എന്റെ ഫോട്ടോ വച്ചിട്ടുണ്ട്.
ക്യാപ്ഷനായി നല്‍കിയിരിക്കുന്നത് ആ പാട്ടുകാരി എനിക്കൊരു എതിരാളിയേയല്ല എന്ന് ഞാന്‍ പറഞ്ഞു എന്ന തരത്തിലുള്ള വ്യാജ വാര്‍ത്തയാണ് പൊയ്‌ക്കോണ്ടിരിക്കുന്നത്. മനസാവാചാ ഞാന്‍ അറിയാത്ത കാര്യമാണ്. അതിനാല്‍ ഞാനും മനുവേട്ടനും ഇതിനെതിരെ നിയമപരമായി തന്നെ നേരിടാനുള്ള തീരുമാനത്തിലെത്തി'' എന്നാണ് പ്രസീത പറയുന്നത്.
''പൊലീസിലും സൈബര്‍ സെല്ലിലും ഈ പേജുകളുടെ എല്ലാ വിവരവും നല്‍കി കേസ് കൊടുത്തിട്ടുണ്ട്. ഈ വാര്‍ത്ത ആരും വിശ്വസിക്കരുത് എന്ന് പറയാനാണ് വീഡിയോ ചെയ്തത്. ദയവ് ചെയ്തു ആരുമറിയാത്ത കാര്യങ്ങള്‍ പറഞ്ഞു പരത്തി മറ്റുള്ളവരെ താറടിക്കാന്‍ ശ്രമിക്കരുത്. റീച്ച് ഉണ്ടാക്കിക്കോ പക്ഷെ ആ റീച്ച് മറ്റുള്ളവരെ ഉപ്രദവിച്ചു കൊണ്ട് ഉണ്ടാക്കുന്നത് ആവരുത് എന്ന് അപേക്ഷിക്കുന്നു'' എന്നും പ്രസീത പറയുന്നുണ്ട്. നേരത്തെ വ്യാജ വാര്‍ത്ത കാരണം സോഷ്യല്‍ മീഡിയയില്‍ നിന്നും കടുത്ത സൈബര്‍ ആക്രമണം പ്രസീതയ്ക്ക് നേരിടേണ്ടി വന്നിരുന്നു.
നാടന്‍പാട്ട് രംഗത്തെ മിന്നും താരമാണ് പ്രസീത ചാലക്കുടി. കലാഭവന്‍ മണിയ്‌ക്കൊപ്പം കരിയര്‍ ആരംഭിച്ച ഈ ചാലക്കുടിക്കാരി ഇന്ന് മലയാളികള്‍ക്ക് സുപരിചിതയാണ്. ടെലിവിഷന്‍ പരിപാടികളിലും പാട്ടുപാടി കയ്യടി നേടിയിട്ടുണ്ട്. കേള്‍വിക്കാരെ തന്റെ പാട്ടുകൊണ്ട് ആവേശം കൊള്ളിക്കുന്ന അതുല്യ കലാകാരിയാണ് പ്രസീത. സിനിമകളിലും പാടിയിട്ടുണ്ട്. യൂട്യൂബില്‍ പ്രസീതയുടെ പാട്ടുകള്‍ വൈറലായി മാറാറുണ്ട്. വ്യാജ വാർത്തയ്ക്ക് പിന്നാലെ നേരിടേണ്ടി വന്ന സെെബർ ആക്രമണങ്ങളെ തുടർന്നാണ് താരം പ്രതികരിക്കാന്‍ തീരുമാനിക്കുന്നത്. തുടർന്ന് നിരവധി പേരാണ് പിന്തുണയുമായി എത്തുന്നത്.
#praseethachalakkudy #reacts #reports #her #saying #rimitomy #is #not #threat #her