( moviemax.in ) മലയാളികള്‍ക്കിടയില്‍ മാത്രമല്ല, മറുഭാഷാ സിനിമാപ്രേമികള്‍ക്കിടയിലും ശ്രദ്ധ നേടിയിട്ടുണ്ട് മോഹന്‍ലാല്‍ ചിത്രം എമ്പുരാന്‍. ഇന്നലെ അര്‍ധരാത്രിയാണ് ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ പുറത്തെത്തിയത്. ഇപ്പോഴിതാ ട്രെയ്‍ലര്‍ കണ്ട് പ്രതികരണവുമായി എത്തിയിരിക്കുകയാണ് ബാഹുബലി സംവിധായകന്‍ എസ് എസ് രാജമൗലി.
ട്രെയ്ലര്‍ കണ്ടിട്ട് ഒരു ബ്ലോക്ക്ബസ്റ്ററിന്‍റെ വരവാണ് തനിക്ക് തോന്നുന്നതെന്ന് രാജമൗലി എക്സില്‍ കുറിച്ചു. എമ്പുരാന്‍റെ ട്രെയ്‍ലര്‍ അതിന്‍റെ ഏറ്റവും ആദ്യത്തെ ഷോട്ട് മുതല്‍ എന്‍റെ ശ്രദ്ധ പിടിച്ചു. മോഹന്‍ലാല്‍ സാറിന്‍റെ സ്ക്രീന്‍ പ്രസന്‍സ് കാന്തികശക്തിയുള്ള ഒന്നാണ്.
വമ്പന്‍ സ്കെയില്‍, ഗംഭീര ആക്ഷന്‍. ഇത് ഇപ്പോള്‍ത്തന്നെ ഒരു വന്‍ വിജയചിത്രമായി തോന്നുന്നു, പൃഥ്വിരാജിനെയും മോഹന്‍ലാലിനെയും ടാഗ് ചെയ്തുകൊണ്ടാണ് രാജമൗലി എക്സില്‍ ഇത് കുറിച്ചിരിക്കുന്നത്. മാര്‍ച്ച് 27 ന് റിലീസ് ആവുന്ന ചിത്രത്തിന് വിജയാശംസകളും അദ്ദേഹം നേര്‍ന്നിട്ടുണ്ട്. ഒപ്പം ട്രെയ്‍ലറിന്‍റെ ലിങ്കും പങ്കുവച്ചിട്ടുണ്ട്.
ആര്‍ആര്‍ആറിന് ശേഷം രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൃഥ്വിരാജ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മഹേഷ് ബാബുവാണ് ചിത്രത്തിലെ നായകന്‍. ഈ ചിത്രത്തിന്‍റെ ഒഡിഷ ഷെഡ്യൂളില്‍ പങ്കെടുത്തതിന് ശേഷമാണ് പൃഥ്വിരാജ് എമ്പുരാന്‍ പ്രൊമോഷണല്‍ പരിപാടികള്‍ക്കായി എത്തിയിരിക്കുന്നത്.
2023 ഒക്ടോബർ 5 ന് ഫരീദാബാദിൽ ചിത്രീകരണം ആരംഭിച്ച എമ്പുരാൻ, യുണൈറ്റഡ് സ്റ്റേറ്റ്സ്, യു കെ, യുഎഇ, ചെന്നൈ, മുംബൈ, ഗുജറാത്ത്, ലഡാക്ക്, കേരളം, ഹൈദരാബാദ്, ഷിംല, ലേ എന്നിവയുൾപ്പെടെ വിവിധ സ്ഥലങ്ങളിൽ ആയാണ് ഒരുക്കിയത്. ദീപക് ദേവ് സംഗീത സംവിധാനം നിർവഹിച്ച ചിത്രത്തിന് കാമറ ചലിപ്പിച്ചത് സുജിത് വാസുദേവും, എഡിറ്റിംഗ് നിർവഹിച്ചത് അഖിലേഷ് മോഹനുമാണ്.
മോഹൻദാസ് കലാസംവിധാനം നിർവഹിച്ച ചിത്രത്തിന് ആക്ഷൻ ഒരുക്കിയത് സ്റ്റണ്ട് സിൽവയാണ്. നിർമ്മൽ സഹദേവ് ആണ് ചിത്രത്തിന്റെ ക്രീയേറ്റീവ് ഡയറക്ടർ. പൂർണ്ണമായും അനാമോർഫിക് ഫോർമാറ്റിൽ ഷൂട്ട് ചെയ്ത ചിത്രത്തിന്റെ മൂന്നാം ഭാഗവും ഇതേ ഫോർമാറ്റിൽ തന്നെയാവും ഒരുക്കുക എന്നും സംവിധായകൻ പൃഥ്വിരാജ് വെളിപ്പെടുത്തിയിരുന്നു.
#ssrajamouli #after #watching #empuraan #trailer #mohanlal #prithvirajsukumaran