ഇതുവരെ കേട്ടതൊന്നുമല്ല, സമാന്തയെ ഉപേക്ഷിച്ചത് 'അസൂയ' മൂത്ത്; ശോഭിത വന്നതോടെ എല്ലാം മാറി!

ഇതുവരെ കേട്ടതൊന്നുമല്ല, സമാന്തയെ ഉപേക്ഷിച്ചത് 'അസൂയ' മൂത്ത്; ശോഭിത വന്നതോടെ എല്ലാം മാറി!
Mar 20, 2025 11:18 AM | By Athira V

( moviemax.in ) ആരാധകരേയും സിനിമാ ലോകത്തേയും ഞെട്ടിച്ച വിവാഹമോചനമാണ് സമാന്തയും നാഗ ചൈതന്യയും തമ്മിലുള്ളത്. ആരാധകരുടെ പ്രിയപ്പെട്ട താരജോഡിയായിരുന്നു ഇരുവരും. ഓണ്‍ സ്‌ക്രീനിലെ പ്രണയം ജീവിതത്തിലും ആവര്‍ത്തിച്ചവര്‍. പലര്‍ക്കും മാതൃകയായിരുന്ന ദമ്പതിമാര്‍. സമാന്തയുമായി പിരിഞ്ഞ ശേഷം ജീവിതത്തില്‍ പുതിയൊരു ഘട്ടത്തിലേക്ക് ചുവടുവച്ചിരിക്കുകയാണ് നാഗ ചൈതന്യ.

ഈയ്യടുത്താണ് നാഗ ചൈതന്യ ശോഭിത ധൂലിപാലയെ വിവാഹം കഴിച്ചത്. എന്നാല്‍ ഈ വിവാഹം ആരാധകരുടെ അമര്‍ഷത്തിന് ഇടയാക്കി. സമാന്തയോടുള്ള കടുത്ത ആരാധന കാരണം ശോഭിതയ്‌ക്കെതിരെ ശക്തമായ സൈബര്‍ ആക്രമണം തന്നെ നടന്നിരുന്നു. ഇതിനിടെ ഇപ്പോഴിതാ നാഗ ചൈതന്യയും സമാന്തയും തമ്മിലുള്ള വിവാഹമോചനം വീണ്ടും ചര്‍ച്ചയാവുകയാണ്.


വോഗിന് നാഗ ചൈതന്യ നല്‍കിയ അഭിമുഖമാണ് ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരിക്കുന്നത്. അഭിമുഖത്തില്‍ ശോഭിതയെക്കുറിച്ചാണ് നാഗ ചൈതന്യ സംസാരിക്കുന്നത്. ശോഭിതയില്‍ താന്‍ ആദരിക്കുന്ന കാര്യം എന്തെന്നാണ് നാഗ ചൈതന്യ പറയുന്നത്. ശോഭിതയ്ക്ക് തെലുങ്ക് പറയാനുള്ള മിടുക്കാണത്രേ നാഗ ചൈതന്യയ്ക്ക് ഏറെ ഇഷ്ടം. തന്റെ വീട്ടില്‍ എല്ലാവരും നന്നായി തെലുങ്ക് സംസാരിക്കും. എന്നാല്‍ ചെന്നൈയില്‍ പഠിച്ച തന്റെ തെലുങ്ക് അത്ര നല്ലതല്ലെന്നും നാഗ ചൈതന്യ പറയുന്നുണ്ട്.

ശോഭിതയോട് തന്നെ തെലുങ്ക് പഠിപ്പിക്കണമെന്നും താന്‍ ആവശ്യപ്പെട്ടതായാണ് നാഗ ചൈതന്യ പറയുന്നത്. ''അവളുടെ തെലുങ്ക്. എന്റെ വീട്ടുകാര്‍ തെലുങ്കാണ് സംസാരിക്കുക. പക്ഷെ ഞാന്‍ ചെന്നൈയില്‍ പഠിച്ചതിനാല്‍ തമിഴും ഇംഗ്ലീഷുമാണ് സംസാരിക്കുക. വീട്ടില്‍ ഇംഗ്ലീഷാണ്. അവളുടെ തെലുങ്കിന്റെ അടുത്തെത്തില്ല എന്റെ തെലുങ്ക്. നീ എന്നെ തെലുങ്ക് പഠിപ്പിക്കണമെന്ന് ഞാന്‍ സ്ഥിരം പറയാറുണ്ട്'' എന്നാണ് നാഗ ചൈതന്യ പറയുന്നത്.

നാഗ ചൈതന്യയുടെ ആ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. തെലുങ്കിനോടുള്ള നാഗ ചൈതന്യയുടെ അതിരുകടന്ന സ്‌നേഹമാണ് ചര്‍ച്ചയാകുന്നത്. ഒരുപക്ഷെ സമാന്തയുമായി അടുപ്പം സ്ഥാപിക്കാന്‍ പറ്റാതെ പോയത് ഇതിനാലാകാം എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.


നേരത്തെ ഒരു ടോക്ക് ഷോയില്‍ വച്ച് നാഗ ചൈതന്യ സമാന്തയോട് തെലുങ്ക് സംസാരിക്കാന്‍ ശ്രമിക്കുന്നത് നിര്‍ത്താന്‍ പറഞ്ഞിരുന്നുവെന്നാണ് ആരാധകര്‍ പറയുന്നത്. തന്നേക്കാള്‍ നന്നായി ഭാര്യ തെലുങ്ക് പറയുന്നത് നാഗ ചൈതന്യയ്ക്ക് അന്ന് ഇഷ്ടമായിരുന്നില്ലെന്നാണ് ആരാധകര്‍ പറയുന്നത്.

അതേസമയം നേരത്തെ നാഗ ചൈതന്യ താനും സമാന്തയും പിരിഞ്ഞതിനെക്കുറിച്ച് സംസാരിക്കുന്നു. ''എല്ലാവരുടേയും നല്ലതിന് വേണ്ടിയാണ്. ഒരുപാട് ആലോചിച്ചു കൊണ്ട്, ഒപ്പമുള്ള ആളെ ബഹുമാനിച്ചു കൊണ്ടുള്ള തീരുമാനമായിരുന്നു.

എനിക്കിത് വളരെ സെന്‍സിറ്റീവ് ആയ തീരുമാനമാണ്. ഞാനൊരു തകര്‍ന്ന കുടുംബത്തില്‍ നിന്നുമാണ് വരുന്നത്. അങ്ങനൊരു കുടുംബത്തില്‍ വളര്‍ന്ന എനിക്ക് എന്താകും ആ അനുഭവമെന്ന് അറിയാം. പ്രത്യാഘാതങ്ങള്‍ അറിയുന്നതിനാല്‍ 1000 തവണ ചിന്തിച്ച ശേഷമേ ഞാന്‍ പിരിയാന്‍ തീരുമാനിക്കുകയുള്ളൂ. പരസ്പരധാരണയോടെയുള്ള തീരുമാനമായിരുന്നു'' എന്നാണ് അന്ന് നടന്‍ പറഞ്ഞത്.


അതേസമയം വിവാഹ മോചന ശേഷം കരിയറില്‍ കൂടുതല്‍ ശ്രദ്ധിക്കുകയാണ് സമാന്ത. താരം ബോളിവുഡില്‍ സ്ഥിര സാന്നിധ്യമായി മാറുകയാണ്. ഫാമിലി മാനിന് ശേഷം പുറത്തിറങ്ങിയ സിറ്റഡല്‍ ഹണി ബണ്ണിയും വിജയം നേടിയിരുന്നു. പിന്നാലെ നിരവധി സിനിമകളാണ് സമാന്തയുടേതായി അണിയറയിലുള്ളത്. ഇതിനിടെ സമാന്ത പ്രണയത്തിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇരട്ട സംവിധായകരായ രാജ്-ഡികെയിലെ രാജുമായി സമാന്ത പ്രണയത്തിലാണ്. ഇരുവരും നേരത്തെ പൊതുവേദിയില്‍ ഒരുമിച്ചെത്തിയത് വാര്‍ത്തയായിരുന്നു. രാജിനെക്കുറിച്ചുള്ള സമാന്തയുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകളും ശ്രദ്ധിക്കപ്പെട്ടിരുന്നു. അതേസമയം രാജ് വിവാഹിതനാണ്. ഭാര്യയുമായി അകന്നു കഴിയുന്ന രാജ് അധികം വൈകാതെ തന്നെ വിവാഹ മോചിതനാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

#speculations #reason #behind #samantha #nagachaitanya #divorce

Next TV

Related Stories
പ്രായപൂർത്തിയാവാത്ത എന്നെ അന്ന് അച്ഛൻ...! പ്രശസ്തയായ ശേഷം എന്നെ തേടി വന്നു, മുന്നിൽ കണ്ടാൽ ഭദ്രകാളിയാകുമെന്ന് ഞാൻ -ഖുശ്ബു

Sep 14, 2025 03:05 PM

പ്രായപൂർത്തിയാവാത്ത എന്നെ അന്ന് അച്ഛൻ...! പ്രശസ്തയായ ശേഷം എന്നെ തേടി വന്നു, മുന്നിൽ കണ്ടാൽ ഭദ്രകാളിയാകുമെന്ന് ഞാൻ -ഖുശ്ബു

പ്രായപൂർത്തിയാവാത്ത എന്നെ അന്ന് അച്ഛൻ...! പ്രശസ്തയായ ശേഷം എന്നെ തേടി വന്നു, മുന്നിൽ കണ്ടാൽ ഭദ്രകാളിയാകുമെന്ന് ഞാൻ...

Read More >>
'നായികമാരെ ചുംബിക്കുന്ന രംഗങ്ങൾ, അതുകൊണ്ട് കമൽ ഹാസൻ സിനിമകൾ ഇഷ്ടമല്ല'; തുറന്നു പറഞ്ഞ് മോഹിനി

Sep 11, 2025 02:52 PM

'നായികമാരെ ചുംബിക്കുന്ന രംഗങ്ങൾ, അതുകൊണ്ട് കമൽ ഹാസൻ സിനിമകൾ ഇഷ്ടമല്ല'; തുറന്നു പറഞ്ഞ് മോഹിനി

കമൽ ഹാസൻ സിനിമകൾ കാണാൻ തനിക്ക് ഇഷ്ടമല്ലെന്ന് നടി മോഹിനി...

Read More >>
സംവിധായകൻ എസ്. നാരായണിനെതിരെ സ്ത്രീധന പീഡനത്തിന് കേസ്; എഫ്ഐആർ മരുമകളുടെ പരാതിയിൽ

Sep 11, 2025 11:03 AM

സംവിധായകൻ എസ്. നാരായണിനെതിരെ സ്ത്രീധന പീഡനത്തിന് കേസ്; എഫ്ഐആർ മരുമകളുടെ പരാതിയിൽ

പ്രശസ്ത കന്നട സംവിധായകനെതിരെ സ്ത്രീധന പീഡനത്തിന് കേസ്....

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall