(moviemax.in) ഇന്ത്യയാകെ കാത്തിരിക്കുന്ന സിനിമയാണ് എമ്പുരാൻ. ഇപ്പോഴിതാ കേരളത്തിലെ ഒരു കമ്പനി ചിത്രം കാണാൻ ജീവനക്കാര്‍ക്ക് അവധി നല്‍കിയിരിക്കുകയാണ്.
എസ്‍തെറ്റ് എന്ന സ്റ്റാര്‍ടപ്പ് കമ്പനിയാണ് ഇങ്ങനെ അവധി നല്‍കിയിരിക്കുന്നത്.
വൈറ്റിലയില്‍ പ്രവര്‍ത്തിക്കുന്ന ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് കമ്പനിയാണ് എസ്‍തെറ്റ്. ജീവനക്കാര്‍ക്ക് മാര്‍ച്ച് 27ന് ഹാഫ് ഡേ (ഉച്ചയ്‍ക്ക് 12 മണി വരെ) ആണ് അവധി നല്‍കിയിരിക്കുന്നത് എന്ന് കമ്പനിയുടെ സ്ഥാപകരില്‍ ഒരാളായ ആല്‍ബിൻ പറഞ്ഞു.
10 പേര് അടങ്ങുന്ന എസ്‍തറ്റ് കമ്പനിയുടെ സഹ ഉടമ അല്‍ഫോണ്‍സാണ്. തങ്ങള്‍ രണ്ടുപേരും കടുത്ത മോഹൻലാല്‍ ആരാധകരായതിനാലാണ് എമ്പുരാന്റെ റിലീസിന് ജീവനക്കാര്‍ക്ക് അവധി നല്‍കാൻ തീരുമാനിച്ചതെന്നും ആല്‍ബിൻ വ്യക്തമാക്കി.
കമ്പനിയിലെ ജീവനക്കാര്‍ക്ക് ടിക്കറ്റ് നല്‍കുമെന്നും പറയുന്ന ആല്‍ബിൻ കമ്പിനിയിലെ ക്ലൈന്റ്‍സിനെ ബാധിക്കാതെയിരിക്കാനാണ് നേരത്തെ തന്നെ ഇങ്ങനെ അവധി പ്രഖ്യാപിച്ചതെന്നും ആല്‍ബിൻ വ്യക്തമാക്കി.
#company #declare #holiday #employees #watch #Empuran #will #also #provide #tickets