(moviemax.in) പ്രദീപ് രംഗനാഥനെ നായകനാക്കി അശ്വത് മാരിമുത്തു രചനയും സംവിധാനം നിർവഹിച്ച സൂപ്പർ ഹിറ്റ് ചിത്രം ‘ഡ്രാഗൺ’ ഒടിടിയിലേക്ക്.
നെറ്റ്ഫ്ലിക്സിലൂടെ മാർച്ച് 21ന് ചിത്രം നെറ്റ്ഫ്ളിക്സിലെത്തും. തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ, മലയാളം എന്നിങ്ങനെ അഞ്ചു ഭാഷകളിലാണ് ചിത്രം നെറ്റ്ഫ്ളിക്സിലെത്തുന്നത്.
ഫെബ്രുവരി 21ന് തിയറ്ററുകളിലെത്തിയ ചിത്രം ഇപ്പോഴും ഹൗസ്ഫുൾ ഷോകളുമായി മുന്നേറുകയാണ്. ബോക്സ് ഓഫീസിൽ സർപ്രൈസ് വിജയം കൈവരിച്ച ചിത്രമാണ് ഡ്രാഗൺ. 127 കോടിയിലധികമാണ് ചിത്രം തിയറ്ററിൽ നിന്നു മാത്രം കലക്ട് ചെയ്തത്. അതിനിടയിലാണ് ചിത്രത്തിന്റെ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുന്നത്.
‘ലവ് ടുഡേ’ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം പ്രദീപ് രംഗനാഥൻ നായകനായ ചിത്രത്തിൽ അനുപമ പരമേശ്വരനാണ് നായിക. കയാദു ലോഹർ, മിഷ്കിൻ, ഗൗതം വാസുദേവ് മേനോൻ, ജോർജ് മരിയൻ, കെ.എസ് രവികുമാർ, വി.ജെ സിന്ധു, ഇന്ദുമതി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ.
വിജയ് നായകനായ ഗോട്ടിനു ശേഷം എജിഎസ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ കൽപ്പാത്തി എസ്. അഘോരം, കൽപ്പാത്തി എസ്. ഗണേഷ്, കൽപ്പാത്തി എസ്. സുരേഷ് എന്നിവർ ചേർന്നാണ് ഡ്രാഗൺ നിർമിച്ചിരിക്കുന്നത്. ലിയോണ്‍ ജെയിംസ് സംഗീതവും നികേത് ബൊമ്മി ഛായാഗ്രഹണവും നിർവഹിച്ചു.
#Still #showing #theaters #packed #audiences #'Dragon' #on #Netflix #March 21