(moviemax.in) ഇങ്ങനെ മലയാളി പ്രേക്ഷകര്‍ ഒരു സിനിമയ്‍ക്കായി കാത്തിരുന്നിട്ടുണ്ടാകില്ല. അത്രത്തോളം പ്രതീക്ഷകളുണ്ട് മോഹൻലാലിന്റെ എമ്പുരാനില്‍. അതിനാല്‍ എമ്പുരാനെ കുറിച്ചുള്ള ഊഹോപോഹങ്ങളും സിനിമ പ്രേക്ഷകര്‍ക്കിടയില്‍ സജീവമാണ്.
ആ ആകാംക്ഷ വര്‍ദ്ധിപ്പിച്ച് ഇതാ മോഹൻലാല്‍ പുതിയൊരു സൂചന കൂടി പുറത്തുവിട്ടിരിക്കുകയാണ്. ഒരു പോസ്റ്ററാണ് മോഹൻലാല്‍ പുറത്തുവിട്ടിരിക്കുന്നത്. ലാൻഡ്‍മാര്‍ക്ക് അനൗണ്‍സ്‍മെന്റ് നാളെയുണ്ടാകുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.
ഇരുകൈകളിലും തോക്ക് പിടിച്ചിരിക്കുന്ന മുഖം ഫോട്ടോയില്‍ വ്യക്തമാക്കാത്ത പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്. മോഹൻലാല്‍ തന്നെയായിരിക്കുമോ അതെന്നും മറ്റേതെങ്കിലും താരം ഉണ്ടാകുമോ എന്നുമാണ് പ്രേക്ഷകര്‍ ഉറ്റുനോക്കുന്നത്.
തെന്നിന്ത്യൻ സിനിമാ പ്രേമികളും ആരാധകരും ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന, ലൈക്ക പ്രൊഡക്ഷൻസ്, ആശീർവാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് നിർമ്മിച്ച മോഹൻലാൽ ചിത്രം എമ്പുരാൻ മാർച്ച് 27നാണ് ആഗോള റിലീസായെത്തുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായി എത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പൃഥ്വിരാജ് സുകുമാരനും, രചിച്ചിരിക്കുന്നത് മുരളി ഗോപിയുമാണ്.
#Mohanlal #released #poster #emburaan