( moviemax.in ) നായികയായി അഭിനയിച്ച സിനിമയുമായി സഹകരിക്കുന്നില്ലെന്ന് കാണിച്ച് നടി അഹാനയ്‌ക്കെതിരെ സംവിധായകന്റെ ഭാര്യ രംഗത്ത് വന്നിരുന്നു. രൂക്ഷമായ വിമര്‍ശനങ്ങള്‍ വന്നതിന് പിന്നാലെ വിശദീകരണവുമായി അഹാനയുമെത്തി. സിനിമയുടെ ലൊക്കേഷനില്‍ നിന്നും നേരിടേണ്ടി വന്നതും താന്‍ ലഹരിയ്ക്ക് അടിമയാണെന്നും തുടങ്ങിയുള്ള കാര്യങ്ങള്‍ സംവിധായകന്റെ ഭാര്യ പറഞ്ഞതിനെ കുറിച്ചാണ് അഹാന വിശദമാക്കിയത്.
അഹാന ചെയ്തത് ശരിയാണോ തെറ്റാണോ എന്ന ചോദ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന് വന്നിരുന്നു. പിന്നാലെ സംവിധായകന്‍ ആലപ്പി അഷ്‌റഫ് ഈ വിഷയത്തില്‍ സംസാരിച്ച കാര്യങ്ങള്‍ ശ്രദ്ധേയമാവുകയാണ്. തനിക്ക് വ്യക്തിപരമായ അനുഭവങ്ങള്‍ കൂട്ടിച്ചേര്‍ത്ത് ഉദാഹരണം സഹിതമാണ് അഷ്‌റഫ് സംസാരിച്ചിരിക്കുന്നത്.
ആദ്യ സിനിമയ്ക്ക് മുന്‍പ് തന്നെ കൃഷ്ണ കുമാറിനെ തനിക്ക് പരിചയമുണ്ടെന്നാണ് ആലപ്പി അഷ്‌റഫ് പറയുന്നത്. കുടുംബത്തിലെ എല്ലാവരും യൂട്യൂബ് ചാനലില്‍ സജീവമാണ്. ചെറുതും വലുതുമായി വീട്ടിലെ ഓരോ കാര്യങ്ങളും തുറന്ന പുസ്തകം പോലെ സോഷ്യല്‍ മീഡിയിലൂടെ പങ്കുവെക്കാറുണ്ട്.
ചുരുങ്ങിയ കാലം കൊണ്ട് വലിയ ആരാധകവൃന്ദത്തെയും സൃഷ്ടിച്ചു. പക്ഷേ തുടക്കകാലം മുതലേ വലിയ സൈബര്‍ ബുള്ളിയിംഗിനും വിമര്‍ശനത്തിനും ഇരയായി. പിതാവിന്റെ രാഷ്ട്രീയം പോലും അവരെ അധിഷേപിക്കാനുള്ള ആയൂധമാക്കി. എപ്പോഴെങ്കിലും അവര്‍ പ്രതികരിച്ചിട്ടുണ്ടെങ്കില്‍ അത് ക്ഷമയുടെ നെല്ലിപലക കണ്ടതിന് ശേഷമായിരിക്കും.
നാന്‍സി റാണി എന്ന സിനിമയുടെ സംവിധായകനുമായിട്ടുള്ള അഹാനയുടെ പ്രശ്‌നത്തെ കുറിച്ച് പറയാം. സംവിധായകന് സംവിധാനം ചെയ്യാനും ടെക്‌നിക്കല്‍നോളജും ഇല്ലെന്ന് മനസിലാക്കിയ അഹാനയും മറ്റ് ചിലരും അദ്ദേഹത്തോട് ഒരു അഭ്യര്‍ഥന നടത്തി. പരിചയ സമ്പന്നനായ അസോസിയേറ്റ് ഡയറക്ടറെയും ഒരു പ്രൊഡക്ഷന്‍ മാനേജറെയും വെക്കണമെന്ന്. എന്റെ അനുഭവം വെച്ച് പറയുകയാണെങ്കില്‍ അഹാന ദീര്‍ഘവീഷണമുള്ള കുട്ടിയാണ്. വ്യക്തമായി പറയുന്നത് എനിക്കും ഇതേ അനുഭവം ഉള്ളത് കൊണ്ടാണ്.
എന്റെ ആദ്യ സിനിമ സംവിധാനം ചെയ്യുമ്പോള്‍ ഡിസ്ട്രിബ്ര്യൂട്ടറും അതിലെ നായകനായ പ്രേംനസീറും എന്നോട് ചോദിച്ചു നിങ്ങള്‍ക്ക് എക്‌സ്പീരിയന്‍സ് കുറവാണല്ലോ എന്ന്. കഴിവുള്ള ടെക്‌നിഷ്യന്മാരെ വെച്ച് ഞാന്‍ ആ കുറവ് പരിഹരിക്കുമെന്ന് പറഞ്ഞിരുന്നു. കഴിവുള്ള അസോസിയേറ്റ്‌സിനെ വെച്ച് ആദ്യ സിനിമയിലൂടെ ദേശീയ പുരസ്‌കാരം വാങ്ങിയ സംവിധായകരും ഇവിടെയുണ്ട്. അഹാന പറഞ്ഞത് നല്ല കാര്യമാണ്. പക്ഷേ നാന്‍സി റാണിയുടെ സംവിധായകന്‍ കേട്ടില്ല.
മാത്രമല്ല ഷൂട്ടിങ്ങ് നാളുകളില്‍ അതില്‍ ശ്രദ്ധിക്കാതെ മദ്യപാനവും കൂട്ടുകെട്ടുമായി നടന്നു. ഉപദേശിക്കാന്‍ ചെന്ന അഹാന കടുത്ത ശത്രുവായി. അതിന്റെ വിരോധം തീര്‍ക്കാനും അവരെ അവഹേളിക്കാനും വേണ്ടിയാണ് അഹാന മയക്ക്മരുന്നിന്റെ അടിമയാണെന്നുള്ള കഥ. പിന്നീട് ശത്രുത തീര്‍ത്തത് അഹാനയുടെ ശബ്ദത്തിന് പകരം മറ്റൊരാളെ വെച്ച് ഡബ്ബ് ചെയ്യിപ്പിച്ച് കൊണ്ടാണ്. ഇതൊക്കെ അഹാന അറിഞ്ഞു.
അഹാനയ്ക്ക് വേറെ ഒരാള്‍ കൊടുത്ത ശബ്ദം കുളമായപ്പോള്‍ വീണ്ടും നടിയോട് തന്നെ ഡബ്ബ് ചെയ്യിപ്പിക്കാന്‍ തീരുമാനിച്ചു. ഇതിനായി സംവിധായകന്റെ ഭാര്യ അഹാനയുടെ അമ്മയെ വിളിച്ചു. മറ്റ് ആരെയോ വെച്ച് ഡബ്ബ് ചെയ്ത വിവരവും ലൊക്കേഷനില്‍ സംവിധായകന്‍ മദ്യപിക്കുന്ന വിവരവും അഹാനയുടെ അമ്മ അവരോട് ചോദിച്ചു. അതിന് മറുപടിയായി സംവിധായകന്റെ ഭാര്യ പറഞ്ഞത് എന്റെ ഭര്‍ത്താവ് മദ്യം മാത്രമേ ഉപയോഗിച്ചിട്ടുള്ളു, നിങ്ങളുടെ മകള്‍ ലഹരിക്ക് അടിമയല്ലേ എന്നായിരുന്നു.
സ്വന്തം മകളെ കുറിച്ച് അപവാദം പറഞ്ഞതോടെ അവര്‍ കൂടുതലൊന്നും പറഞ്ഞില്ല. പിന്നീട് ഈ പടവുമായിട്ടും അവരുമായിട്ടുള്ള ബന്ധത്തിനും തിരശ്ലീല വീണു. സിനിമയുടെ പ്രൊമോഷന് വേണ്ടി വീണ്ടും അഹാനയെ വിളിച്ചെങ്കിലും അവര്‍ പോയില്ല.
അപ്പോഴാണ് സംവിധായകന്റെ ഭാര്യ അഹാനയ്‌ക്കെതിരെ രൂക്ഷമായി പ്രതികരിച്ചത്. എന്ത് കൊണ്ട് പ്രമോഷന് വന്നില്ലെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം അഹാന ഇന്‍സ്റ്റാഗ്രാമിലൂടെ പുറത്ത് വിട്ടിരുന്നു. ഒരു പെണ്ണിന്റെ ആത്മാഭിമാനത്തിന് മുമ്പില്‍ എന്ത് പ്രൊമോഷനാണ് വിലയുള്ളത്. അഹാന പറഞ്ഞതൊക്കെ സത്യമാണെന്ന് എന്റെ അന്വേഷണത്തിലൂടെ വ്യക്തമായെന്നും അഷ്‌റഫ് പറയുന്നു.
#alleppeyashaf #reveals #this #reason #ahaanakrishna #fight #with #director #manu