'നിങ്ങളെന്ത് തോന്ന്യാസമാ കാണിക്കുന്നത്?'; പൊട്ടിത്തെറിച്ച് മമ്മൂട്ടി; ചതി മനസിലായപ്പോള്‍ -ശ്രീനിവാസന്‍

'നിങ്ങളെന്ത് തോന്ന്യാസമാ കാണിക്കുന്നത്?'; പൊട്ടിത്തെറിച്ച് മമ്മൂട്ടി; ചതി മനസിലായപ്പോള്‍ -ശ്രീനിവാസന്‍
Mar 15, 2025 09:03 PM | By Athira V

( moviemax.in ) താര ജീവിതത്തിന്റെ ഭാഗമാണ് ആരാധകര്‍. ആരാധകരില്ലാതെ ഒരു താരത്തിനും നിലനില്‍പ്പില്ല. തങ്ങളുടെ പ്രകടനങ്ങളും അധ്വാനവുമൊക്കെ ആരാധകര്‍ അംഗീകരിക്കുകയും പ്രശംസിക്കുകയുമൊക്കെ ചെയ്യുന്നതാണ് താര ജീവിതങ്ങളുടെ നീക്കിയിരുപ്പ്. എന്നാല്‍ പലപ്പോഴും ആരാധന അതിരു കടക്കുകയും താരങ്ങള്‍ക്ക് തലവേദനയായി മാറുന്നതും കാണാറുണ്ട്.

ഒരിക്കല്‍ മമ്മൂട്ടിയ്ക്ക് ആരാധകരോട് പൊട്ടിത്തെറിക്കേണ്ടി വന്നൊരു സംഭവമുണ്ടായിട്ടുണ്ട്. പൊതുവെ പെട്ടെന്ന് ദേഷ്യപ്പെടുന്ന ആളാണെന്നൊരു പേരുണ്ട് മമ്മൂട്ടിയ്ക്ക്. അതുപോലെ തന്നെ അലിയുമെന്നും അടുപ്പക്കാര്‍ പറയാറുണ്ട്. അങ്ങനെ മമ്മൂട്ടി പൊട്ടിത്തെറിച്ചൊരു സംഭവം ഒരിക്കല്‍ ശ്രീനിവാസന്‍ പങ്കുവച്ചിട്ടുണ്ട്.

വര്‍ഷങ്ങള്‍ക്ക് മുമ്പ് കൈരളി ടിവിയിലെ ഒരു പരിപാടിയിലാണ് ശ്രീനിവാസന്‍ ആ കഥ പറയുന്നത്. മമ്മൂട്ടിയും ശ്രീനിവാസനും തമ്മില്‍ വളരെ ആഴത്തിലുള്ള ബന്ധമുണ്ട്. തുടക്കകാലം മുതലേയുള്ള സൗഹൃദമാണ് ഇരുവര്‍ക്കുമിടയിലുള്ളത്. ഇപ്പോഴിതാ ശ്രീനിവാസന്റെ വാക്കുകള്‍ വീണ്ടും ചര്‍ച്ചയാവുകയാണ്. ശ്രീനിവാസന്‍ പറയുന്നത് ഇങ്ങനെയാണ്.

ദുബായ്, അബുദാബി, ഷാര്‍ജ, അലെയ്ന്‍ തുടങ്ങി യുഎഇയിലുള്ള കുറേ സ്ഥലങ്ങളിലെ പരിപാടികള്‍ക്ക് ശേഷം ഞങ്ങള്‍ അടുത്തതായി പോയത് ഖത്തറിലേക്കാണ്. അവിടെ ഒരു ഹോട്ടലിലാണ് താമസം. ഖത്തറില്‍ ഒരു പരിപാടി മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഉച്ചയായപ്പോള്‍ അവിടുത്തെ പരിപാടി ഏറ്റെടുത്ത് നടത്തുന്ന സംഘാടകര്‍ വന്ന് മുറിയിലേക്ക് ഭക്ഷണം കൊണ്ടു വരാന്‍ പ്രയാസമാണ്, റസ്റ്റോറന്റില്‍ പോയി കഴിക്കാം എന്നു പറഞ്ഞു. അങ്ങനെ ഞങ്ങളെല്ലാവരും ചേര്‍ന്ന് റസ്റ്റോറന്റിലേക്ക് പോയി.

റസ്റ്റോറന്റിന്റെ ഡോര്‍ തുറന്നപ്പോള്‍ കാണുന്നത് അതിനകത്ത് ഒരു ജനസമുദ്രമാണ്. ഇത്രയും ആള്‍ക്കാരുടെ ഇടയില്‍ എങ്ങനെ കഴിക്കുമെന്ന് ഞങ്ങള്‍ ചോദിച്ചു. അത് സാരമല്ല, അവരൊക്കെ സൈഡില്‍ നിന്നോളും, ഫാന്‍സ് ആണ് എന്ന് പറഞ്ഞു.

അകത്തുള്ള ആളുകളാക്കെ ഓടിക്കൂടി. എവിടെയെങ്കിലുമൊക്കെയായി ഇരിക്കാന്‍ ഞങ്ങളും ശ്രമിച്ചു. അതിനിടെ ഭക്ഷണം കൊണ്ടുവന്നു. വിളമ്പുന്നതിനിടെ ആളുകള്‍ ഒരു മിനിറ്റ് എന്നു പറഞ്ഞ് വന്ന് ഫോട്ടോ എടുക്കാന്‍ തുടങ്ങി. ഇരിക്കുന്നടിത്തു നിന്നും നീക്കിയിരുത്തി ഒപ്പമിരുന്നും ഫോട്ടോയെടുക്കുന്നുണ്ട്.

എല്ലാവരുടേയും അടുത്ത് ചെന്നും കഴുത്തിലൂടെ കൈ ഇടുകയും ചിരിക്കാന്‍ പറയുകയും തമാശകള്‍ പൊട്ടിച്ചിരിക്കുകയുമൊക്കെ ചെയ്യുന്നുണ്ട്. ഭയങ്കര ഒച്ചയും ബഹളവുമായി. പതിവ് പോലെ മമ്മൂട്ടി പൊട്ടിത്തെറിച്ചു. നിങ്ങളെന്താ തോന്ന്യാസം കാണിക്കുകയാണോ ബാക്കിയുള്ളവരെ ഭക്ഷണം കഴിക്കാന്‍ പോലും സമ്മതിക്കില്ലേ എന്ന് അദ്ദേഹം ചോദിച്ചു. അപ്പോള്‍ കൂട്ടത്തിലെ ഒരാള്‍ അധികം ചൂടാകാതെ മിസ്റ്റര്‍ ഞങ്ങള്‍ ടിക്കറ്റെടുത്താണ് വന്നിരിക്കുന്നത് എന്ന് പറഞ്ഞു. പിന്നെയാണ് പ്രശ്നം മനസിലാകുന്നത്.

അവിടുത്തെ സംഘാടകര്‍ സിനിമാനടിനടന്മാരുടെ കൂടെ ഭക്ഷണം കഴിക്കാം എന്ന് പറഞ്ഞ് ടിക്കറ്റ് വിറ്റിരിക്കുകയാണ്. കാശുണ്ടാക്കല്‍ പരിപാടിയാണ്. വന്‍ ചതി. പിന്നെ നിവര്‍ത്തിയില്ലാതായി. ആ പാവങ്ങള്‍ വലിയ തുകയ്ക്ക് ടിക്കറ്റ് വാങ്ങിയിരിക്കുകയാണ്. ഡൈന്‍ വിത്ത് സ്റ്റാര്‍സ് എന്നാണ് ടിക്കറ്റിന് മുകളിലുള്ള പേര്. ഒരു രക്ഷയുമില്ല. അവര്‍ കൂടെയിരുന്ന് ഫോട്ടോയെടുത്തു.

എന്തായാലും ഇന്ന് അതെല്ലാം പഴങ്കഥയാണ്. തന്റെ കരിയറില്‍ മിന്നും ഫോമിലാണ് മമ്മൂട്ടിയുള്ളത്. വ്യത്യസ്തമായ കഥാപാത്രങ്ങളും സിനിമകളും തിരഞ്ഞെടുത്ത് മലയാള സിനിമയുടെ തന്നെ ഗതി തിരിച്ചു വിടുന്ന മമ്മൂട്ടിയെയാണ് ഇപ്പോള്‍ കാണാന്‍ സാധിക്കുക. ഡൊമിനിക് ആന്റ് ദ ലേഡീസ് പഴ്‌സ് ആണ് മമ്മൂട്ടിയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ഈ ചിത്രം ബോക്‌സ് ഓഫീസില്‍ വലിയ വിജയം നേടിയില്ലെങ്കിലും മമ്മൂട്ടിയുടേതായി വലിയ സിനിമകള്‍ അണിറയിലുണ്ട്.

റിലീസ് കാത്തു നില്‍ക്കുന്ന മമ്മൂട്ടി ചിത്രം ബസൂക്കയാണ്. സിനിമാ ലോകം പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ബസൂക്ക. പിന്നാലെ കളങ്കാവല്‍, മോഹന്‍ലാലിനൊപ്പം അഭിനയിക്കുന്ന മഹേഷ് നാരായണന്‍ സിനിമ തുടങ്ങി നിരവധി സിനിമകളും ഒരുങ്ങുന്നുണ്ട്.


#mammootty #lost #his #cool #and #shouted #remember #sreenivasan

Next TV

Related Stories
മോഹന്‍ലാലിന് പോലും മീര ജാസ്മിനിൽ നിന്ന് അങ്ങനെ ഒരു അനുഭവം, സ്‌നേഹത്തിന് വേണ്ടി കൊതിച്ചു, പക്ഷെ ചതിച്ചു!  പല്ലിശ്ശേരി

Apr 29, 2025 09:07 PM

മോഹന്‍ലാലിന് പോലും മീര ജാസ്മിനിൽ നിന്ന് അങ്ങനെ ഒരു അനുഭവം, സ്‌നേഹത്തിന് വേണ്ടി കൊതിച്ചു, പക്ഷെ ചതിച്ചു! പല്ലിശ്ശേരി

മീര ജാസ്മിനെ കുറിച്ച് മാധ്യമ പ്രവര്‍ത്തകനും സിനിമാ നിരൂപകനുമായ പല്ലിശ്ശേരി...

Read More >>
നാളെ എന്റെ ‘മോണോലോവ’ വരുന്നുണ്ട് , കാണണം; കുടുക്കിനിടയിലും പുതിയ ആല്‍ബം പുറത്തിറക്കാൻ വേടന്‍

Apr 29, 2025 07:27 PM

നാളെ എന്റെ ‘മോണോലോവ’ വരുന്നുണ്ട് , കാണണം; കുടുക്കിനിടയിലും പുതിയ ആല്‍ബം പുറത്തിറക്കാൻ വേടന്‍

നാളെ തന്റെ പുതിയ ആല്‍ബം റിലീസ് പ്രഖ്യാപനവുമായി റാപ്പര്‍...

Read More >>
Top Stories










News Roundup