(moviemax.in) പ്രേക്ഷകരില്‍ വലിയ കാത്തിരിപ്പ് ഉയര്‍ത്തിയ സീക്വലുകളുടെ റിലീസിന് മുന്‍പുള്ള ആദ്യ ഭാഗത്തിന്‍റെ റീ റിലീസ് ഇന്ത്യന്‍ സിനിമയില്‍ ഒരു സമീപകാല ട്രെന്‍ഡ് ആണ്. ഇപ്പോൾ ആ ട്രെന്‍ഡിനൊപ്പമാണ് മലയാളത്തിലെ ഏറ്റവും വലിയ ചിത്രമായ എമ്പുരാനും.
ചിത്രം തിയറ്ററുകളിലെത്തുന്നതിന് മുന്‍പ് ആദ്യ ഭാഗമായ ലൂസിഫര്‍ ഒരിക്കല്‍ക്കൂടി തിയറ്ററുകളിലേക്ക് എത്തും.
എമ്പുരാന്‍ മാര്‍ച്ച് 27 നാണ് തിയറ്ററുകളില്‍ എത്തുന്നത്. എന്നാൽ ലൂസിഫര്‍ റീ റിലീസ് ഒരാഴ്ച മുന്‍പ് മാര്‍ച്ച് 20 ന് തീയ്യേറ്ററുകളിലെത്തും.
ഇപ്പോഴിതാ റീ റിലീസിനോടനുബന്ധിച്ച് ലൂസിഫറിന്‍റെ ട്രെയ്‍ലറും പുറത്തിറക്കിയിരിക്കുകയാണ് അണിയറക്കാര്‍.
മലയാളസിനിമയിൽ ഏറ്റവും കൂടുതൽ ആഘോഷിക്കപ്പെട്ട ട്രെയ്ലറുകളില്‍ ഒന്നായിരുന്നു ലൂസിഫറിന്‍റേത്. റീ റിലീസിനോട് അനുബന്ധിച്ച് 2.01 മിനിറ്റ് ദൈര്‍ഘ്യമുള്ള പുതിയ ട്രെയ്‍ലര്‍ കട്ട് ആണ് പുറത്തിറക്കിയിരിക്കുന്നത്.
മലയാളത്തിലെ വലിയ സാമ്പത്തിക വിജയങ്ങളിലൊന്നാണ് ലൂസിഫര്‍. സംവിധായകനെന്ന നിലയില്‍ ഈ അരങ്ങേറ്റ ചിത്രം കൊണ്ടുതന്നെ പൃഥ്വിരാജ് മേല്‍വിലാസവും ഉണ്ടാക്കി.
മലയാളത്തില്‍ സമീപകാലത്ത് പല റീ റിലീസുകളും ഉണ്ടായിട്ടുണ്ടെങ്കിലും ഒരു സീക്വലിന് മുന്‍പ് ഇത്തരത്തിലൊരു റീ റിലീസ് സംഭവിക്കുന്നത് ആദ്യമായാണ്. ഇന്ത്യയ്ക്ക് പുറത്ത് വിദേശ മാര്‍ക്കറ്റുകളിലും റീ റിലീസ് ഉണ്ട്.
അതേസമയം എമ്പുരാന്‍റെ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ മാര്‍ച്ച് 27 ന് പുലര്‍ച്ചെ 6 മണിക്ക് ആണ്. നിലവില്‍ മൂന്ന് നിര്‍മ്മാതാക്കളാണ് ചിത്രത്തിന്.
ആശിര്‍വാദ് സിനിമാസിനും ലൈക്ക പ്രൊഡക്ഷന്‍സിനുമൊപ്പം ശ്രീ ഗോകുലം മൂവീസ് കൂടി എത്തിയതോടെയാണ് റിലീസ് സംബന്ധിച്ച ആശയക്കുഴപ്പങ്ങള്‍ മാറിയത്.
മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും എമ്പുരാന്‍ 27 ന് എത്തും.
#StephenNedumpally #secondappearance #Lucifer #re-release #trailer #out