( moviemax.in ) ബാലയ്ക്കെതിരെ ഒന്നിന് പിറകെ ഒന്നായി ആരോപണങ്ങൾ. നടനെ അടുത്തറിയുന്ന ലിജേഷ് എന്നയാളാണ് പുതിയ ആരോപണങ്ങൾ ഉന്നയിച്ചത്. ബാലയുടെ പല തട്ടിപ്പുകൾക്കും തെറ്റായ പ്രവൃത്തികൾക്കും താൻ സാക്ഷിയാണെന്ന് ലിജേഷ് പറയുന്നുണ്ട്.
യൂട്യൂബ് ചാനലിലൂടെ വലിയ ആരോപണങ്ങളാണ് ലിജേഷ് ഉന്നയിക്കുന്നത്. ബാലയുടെ ചാരിറ്റി പ്രവർത്തനങ്ങൾക്ക് പിന്നിലെ സത്യാവസ്ഥയെക്കുറിച്ചും ലിജേഷ് വെളിപ്പെടുത്തൽ നടത്തി. നടി മോളി കണ്ണമാലി ഗുരുതരാവസ്ഥയിൽ ആശുപത്രിയിലായപ്പോൾ ബാല സഹായിച്ച വാർത്ത നേരത്തെ പുറത്ത് വന്നിരുന്നു. ഇതേക്കുറിച്ചാണ് ലിജേഷ് സംസാരിച്ചത്.
മേരി ചേച്ചിയെ സഹായിച്ച കാര്യം നമുക്ക് അറിയാം. ആ സമയത്ത് ബാല ആശുപത്രിയിൽ കിടക്കുകയാണ്. മേരി ചേച്ചിയുടെ മകൻ ഞാനുമായാണ് കോൺടാക്ട് ചെയ്യുന്നത്. അദ്ദേഹത്തിന് എന്നെ അറിയാൻ പറ്റും. ഞാനാണ് പണം കൊടുത്തത്. മകൻ 5000 രൂപ വാങ്ങി പോയി.
അപ്പോൾ ബാല പറഞ്ഞത് എടാ, അവനെന്നെ പറ്റിക്കുകയാണോ ഇത്രയും കാശൊക്കെ ആകുമോ മെഡിസിന്, നീ അവൻ തന്ന ലിസ്റ്റും കൊണ്ട് പാലാരിവട്ടത്തെ സേവനയിൽ പോയി ചോദിക്ക് എന്നാണ്. അതിന് ശേഷം ഹോസ്പിറ്റലിൽ കിടക്കുമ്പോഴും മേരി ചേച്ചിയുടെ മകൻ എന്നെ പല വട്ടം വിളിച്ചിട്ടുണ്ട്.
സത്യം പറഞ്ഞാൽ ആര് സഹായം ചോദിച്ച് ചെന്നാലും വീഡിയോയുടെ മുന്നിൽ നിൽക്കാൻ തയ്യാറായാൽ പതിനായിരം രൂപ നൽകും. എലിസബത്ത് പല വീഡിയോകളിലും യുഎസ് ട്രിപ്പിന്റെ കാര്യം പറയുന്നുണ്ട്.
പല ട്രിപ്പുകളുമുണ്ട്. അതിൽ നിന്നാണ് ഈ തുക വരുന്നത്. ചാരിറ്റിക്ക് പണം തരുന്ന കാർഡ് എനിക്ക് തന്നിട്ടാണ് ഞാൻ പണം പിൻവലിക്കാറുള്ളത്. ആ പണം കൊണ്ടാണ് പുള്ളി മദ്യം വാങ്ങി കുടിക്കാറുള്ളതെന്നും ലിജേഷ് പറയുന്നു. അടുത്ത വീഡിയോയിലും ബാലയ്ക്കെതിരെ ലിജേഷ് സംസാരിക്കുന്നുണ്ട്.
എന്നാൽ പേര് പറയുന്നില്ല. സുപ്രധാന നടൻ എന്നാണ് വിളിക്കുന്നത്. കരൾ മാറ്റി വെക്കൽ ശാസ്ത്രക്രിയയിൽ ഡോണറിന് 25 ലക്ഷം രൂപ നൽകിയതിനെക്കുറിച്ചാണ് ലിജേഷ് സംസാരിച്ചത്. സുപ്രധാന നടനും സുപ്രധാന കൂട്ടുകാരനും ഞാനും ഇരിക്കുമ്പോൾ 25 ലക്ഷം രൂപയാണ് പറയുന്നതെന്ന് പറഞ്ഞു.
റെയർ ബ്ലഡ് ഗ്രൂപ്പിൽ നിന്നും ഇദ്ദേഹത്തിന് വേണ്ട ഓർഗൻ കിട്ടി. എന്നിട്ടും അന്ന് ചോദിച്ചത് 25 ലക്ഷം രൂപ ചോദിക്കുന്നെടാ, എന്നെ എല്ലാവരും കൂടെ പറ്റിക്കുകയാണെന്നാണ്. സ്വന്തം ശരീരത്തെ അദ്ദേഹം തന്നെ കുടിച്ച് നശിപ്പിച്ചതാണ്.
എന്നിട്ട് കരൾ ഒരാൾ തരാമെന്ന് പറയുമ്പോൾ ഇയാൾ പറയുന്നതിങ്ങനെയാണ്. ഇയാൾ തന്നെയാണ് എനിക്ക് ഒരു ദിവസം ഒരു ലക്ഷം രൂപയാണ് ശമ്പളമെന്ന് പറഞ്ഞതെന്നും ലിജേഷ് പരിഹസിച്ചു. ഇയാൾ ഒരുപാട് ചാരിറ്റി ചെയ്യുന്നുണ്ട്. ഒരു വട്ടം വന്നാലും നൂറ് വട്ടം വന്നാലും നിങ്ങൾക്ക് കിട്ടുക പതിനായിരമാണ്. അത് വിട്ട് അവിടന്ന് വരില്ല. അത് സോഷ്യൽ മീഡിയയിലിട്ട് വെെറലാക്കും. വലം കെെ കൊണ്ട് കൊടുക്കുന്നത് ഇടം കെെ അറിയരുതെന്നാണ് ഞാൻ പഠിച്ചിട്ടുള്ളത്.
എത്രയോ നടൻമാർ ചാരിറ്റി ചെയ്യുന്നു. അവരൊക്കെ ഇത് വിളിച്ച് പറയുകയാണോ. അൽപ്പന് അർത്ഥം കിട്ടിയാൽ അർധ രാത്രിയും കുട പിടിക്കും എന്ന് കേട്ടിട്ടുണ്ടോ. അതാണ് ഈ ഐറ്റം. ഒരു ആരോപണം വന്നാൽ അതേക്കുറിച്ച് സംസാരിച്ച് തുടങ്ങുമ്പോൾ തന്നെ അടുത്തത് ഇയാൾ പറയുന്നത് ആർക്കെങ്കിലും ചാരിറ്റി ചെയ്ത കാര്യമായിരിക്കും. ഇതൊക്കെ അറിയാവുന്ന ഒരുപാട് പേരുണ്ട്. ആരൊക്കെ കൂറ് മാറിയാലും തന്റെ തുറന്ന് പറച്ചിലുകളിൽ നിന്ന് പിന്മാറില്ലെന്ന് ലിജേഷ് പറയുന്നു.
#lijesh #alleges #bala #doing #charity #work #publicity #reveals #his #doubts #when #giving #money